കമ്പ്യൂട്ടറിന്റെ കേബിള്‍ പിണഞ്ഞ് കിടക്കുന്നുണ്ടോ..? ശരിയാക്കി നോക്കൂ, ശമ്പളം കൂടും
ഓരോ വ്യക്തിയും ഏതെങ്കിലും തരത്തിലുള്ള ഊര്‍ജ്ജത്തില്‍ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഈ ഊര്‍ജ്ജത്തില്‍ ചില അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ ആണ് അത് വാസ്തു ദോഷത്തിലേക്ക് നയിക്കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ അനുഭവിക്കുന്ന സുഖദുഖങ്ങള്‍ക്ക് ജ്യോതിഷം പോലെ തന്നെ വാസ്തുവും സവിശേഷമായ പ്രാധാന്യം അര്‍ഹിക്കുന്നു.
വാസ്തു ശാസ്ത്രപ്രകാരമുള്ള നിര്‍മിതികളില്‍ പോസിറ്റീവ് എനര്‍ജി നിലനിന്ന് പോകും എന്നാണ് പറയപ്പെടുന്നത്. പലപ്പോഴും, സ്ഥലത്തിന്റെ വാസ്തു ശരിയല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അതിനാല്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയും വന്നേക്കാം. അങ്ങനെ ചെയ്യുന്നത് വഴി ആ സ്ഥലത്തിന് വാസ്തു പ്രകാരമുള്ള ശരിയായ സ്ഥാനം ലഭിക്കും. ഇത് പോസിറ്റീവ് ഫലം നല്‍കാന്‍ സഹായിക്കും.

വാസ്തു ദോഷം നിങ്ങളുടെ ജോലിയെയും ദോഷകരമായി ബാധിക്കും. അതിനാല്‍ തന്നെ വീട്ടിലേത് പോലെ നിങ്ങളുടെ ജോലിസ്ഥലത്തും വാസ്തു പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. ഇതുവഴി നിങ്ങളുടെ കരിയറില്‍ വളര്‍ച്ച കൈവരിക്കാനാകും. നിങ്ങളുടെ കരിയറിലെ വളര്‍ച്ച കൈവരിക്കാനും ശമ്പള വര്‍ധനവിനും പ്രൊമോഷനും സഹായിക്കുന്ന ചില വാസ്തു നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
ഓഫീസിന്റെയോ ജോലി സ്ഥലത്തിന്റെയോ വടക്ക് കിഴക്ക് ഭാഗം അടുക്കും വൃത്തിയായും സൂക്ഷിക്കണം. ഓഫീസ് കെട്ടിടത്തിന്റെ ബീമിന് താഴെ ഇരിക്കരുത്. കൂടാതെ നിങ്ങളുടെ പുറംവശം പ്രധാന പ്രവേശന വാതിലിലേക്ക് അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. മേശയും കാബിനും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത വസ്തുക്കള്‍ മേശയില്‍ ഉണ്ടാകാന്‍ പാടില്ല.
കമ്പ്യൂട്ടറിന്റെ വയറുകള്‍ പിരിഞ്ഞ് കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക. ചിരിക്കുന്ന ഒരു ചെറിയ ബുദ്ധ പ്രതിമ സ്ഥാപിക്കുന്നത് ഉത്തമമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും സമാധാനവും കൊണ്ടുവരാന്‍ സഹായിക്കും. ഓഫീസിന്റെ വടക്ക് ഭിത്തിയിലോ വടക്ക് ദിശയിലോ കണ്ണാടി സ്ഥാപിക്കുന്നത് ശുഭകരമാണ്. സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കാന്‍ ഏറ്റവും ഉചിതമായ ദിശകളാണ് കിഴക്കും വടക്കും.
ജോലി ചെയ്യുന്ന സ്ഥലം തെക്ക്, പടിഞ്ഞാറ് ദിശകളില്‍ അല്ല എന്ന് ഉറപ്പാക്കണം. നിങ്ങളിരിക്കുന്നതിന് സമീപമുള്ള ഭിത്തിയില്‍ വള്ളച്ചാട്ടത്തിന്റെ പെയിന്റിംഗുകള്‍ സ്ഥാപിക്കുന്നത് ഉചിതമാണ്. ടേബിളില്‍ ചെറിയ ഒരു അക്വേറിയം വെക്കുന്നത് നല്ലതാണ്. സമാനമായി ഒരു മണി പ്ലാന്റും വെക്കാം. ഇത് നിങ്ങളുടെ വരുമാനത്തിന് ഏറെ ഗുണകരമായിരിക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications