പേഴ്‌സും അരിപാത്രവും ഒരിക്കലും കാലിയാക്കി വെക്കരുത്; മുടിഞ്ഞ് പോകും..!!
വാസ്തു ശാസ്ത്ര പ്രകാരം എല്ലാ ദിശകള്‍ക്കും വസ്തുക്കള്‍ക്കും അവയുടെ സ്ഥാനത്തിനും പ്രത്യേക പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള വാസ്തുദോഷം ഉണ്ടെങ്കില്‍ നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് ഒഴുകുകയും അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. ഇത് ആ വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
കുടുംബത്തിലെ സമാധാന അന്തരീക്ഷവും ഐക്യവും വരെ താറുമാറാക്കാന്‍ വാസ്തു ദോഷങ്ങള്‍ക്ക് സാധിക്കും. നേരെ മറിച്ച് വാസ്തു ദോഷം ഇല്ലാതാക്കാന്‍ ഒരാള്‍ക്ക് സാധിച്ചാല്‍ ലക്ഷ്മീദേവിയുടെ കൃപ എല്ലായ്‌പ്പോഴും വീടിന്റെയും അതിലെ താമസക്കാരുടെയും മേല്‍ നിലനില്‍ക്കും. ഇത്തരത്തില്‍ വീട്ടുകാര്‍ക്ക് എന്നും ഐശ്വര്യ ദേവതയുടെ കടാക്ഷം ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

നിങ്ങളുടെ പേഴ്‌സും പണപ്പെട്ടിയും ഒരിക്കലും ശൂന്യമായി സൂക്ഷിക്കരുത്. എപ്പോഴും കുറച്ചെങ്കിലും പണം ഇതില്‍ സൂക്ഷിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് കുബേര ഭഗവാന്റെ അനുഗ്രഹം ലഭിക്കാതിരിക്കുകയും പണത്തിന് ക്ഷാമം അനുഭവപ്പെടുകയും ചെയ്യും. നിലവറയോ പണപ്പെട്ടിയോ ശൂന്യമായാല്‍ ലക്ഷ്മീദേവി കോപിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
നിലവറ എന്നും വൃത്തിയായി സൂക്ഷിക്കണം. ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍, കുറച്ച് പണം കൂടാതെ, ഗോമതി ചക്രം, മഞ്ഞള്‍ മുതലായവ ചുവന്ന തുണിയില്‍ പൊതിഞ്ഞ് നിലവറയില്‍ സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുന്നത് വഴി ലക്ഷ്മി ദേവിയുടെ കടാക്ഷം എന്നും ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.
വീട്ടിലെ പൂജാമുറി ഏറ്റവും വിശേഷപ്പെട്ട സ്ഥലമാണ്. പൂജാമൂറിയില്‍ എപ്പോഴും ഒരു പാത്രത്തില്‍ അല്‍പം വെള്ളം സൂക്ഷിക്കണം. തീര്‍ത്ഥജലം, തുളസിയില എന്നിവ ഈ പാത്രത്തില്‍ എല്ലായ്‌പ്പോഴും സൂക്ഷിക്കണം. ഇത് വഴി കുടുംബത്തിന് മേലുള്ള ദൈവകോപം നീക്കാന്‍ സാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരാനും സഹായിക്കും.
ഒഴിഞ്ഞ ബക്കറ്റ് ഒരിക്കലും കുളിമുറിയില്‍ വയ്ക്കരുത് എന്നാണ് വാസ്തു വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കുളിമുറിയില്‍ ബക്കറ്റുകള്‍ ശൂന്യമായി സൂക്ഷിക്കുന്നത് വഴി വീടുകളില്‍ പെട്ടെന്ന് നെഗറ്റീവ് എനര്‍ജി നിറക്കും. ഇതുകൂടാതെ കറുത്തതോ പൊട്ടിയതോ ആയ ബക്കറ്റുകള്‍ ഒരിക്കലും കുളിമുറിയില്‍ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്താല്‍ വാസ്തു ദോഷങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രശ്‌നങ്ങളും വീട്ടില്‍ ഉണ്ടാകുന്നു.
സ്റ്റോര്‍ റൂമില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങളും കുപ്പികളും ഒരിക്കലും ഒഴിഞ്ഞ് കിടക്കാന്‍ പാടില്ല. ഇങ്ങനെ വന്നാല്‍ അന്നപൂര്‍ണ്ണേശ്വരി കോപിക്കും. അത്തരമൊരു സാഹചര്യത്തില്‍ വീടുകളില്‍, ഭക്ഷണ പാത്രത്തില്‍ എപ്പോഴും ചില സാധനങ്ങള്‍ ഉണ്ടായിരിക്കണം. ഇത് വീടിന് സന്തോഷവും സമൃദ്ധിയും നല്‍കുന്നു.












Click it and Unblock the Notifications