Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ എഴുന്നേറ്റാല്‍ ഉടനെ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍: ചെയ്താല്‍ ദോഷമെന്ന് വാസ്തു

ഓരോ ദിവസവും ഐശ്വര്യപൂർണ്ണമായിരിക്കുക എന്നുള്ളത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ദിവസം എങ്ങനെ ആരംഭിക്കുന്നു എന്നുള്ളതാണ് ഇതില്‍ ഏറെ നിർണ്ണായകം. എന്നാൽ ചില സമയങ്ങളിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ രാവിലെ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ആ ദിവസത്തെ നശിപ്പിക്കുക മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് വളരെയധികം ദോഷം വരുത്തുകയും ചെയ്യുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

ഒരു ദിവസം ശുഭകരമായി മാറുന്നതില്‍ അയാള്‍ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വാസ്തു പറയുന്നു. അത്തരം ചില കാര്യങ്ങളാണ് ഇവിടെ ഇനി പറയാന്‍ പോവുന്നത്.

 vastu-tips

1. കേടുപാട് പറ്റിയ വിഗ്രഹങ്ങളിലേക്ക് നോക്കരുത്

ദേവീദേവന്മാരുടെ ഏതെങ്കിലും രീതിയിലുള്ള തകർന്ന വിഗ്രഹങ്ങൾ വീട്ടിൽ സൂക്ഷിക്കുകയോ രാവിലെ എഴുന്നേറ്റയുടനെ അതിലേക്ക് നോക്കുകയോ ചെയ്യരുതെന്നും വാസ്തു വ്യക്തമാക്കുന്നു. വീട്ടിലുള്ള ഏതെങ്കിലും വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍, അത് ഒരു തുണിയിൽ പൊതിഞ്ഞ് വീട്ടില്‍ തന്നെ എവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ സ്ഥിരമായ തകർന്ന വിഗ്രഹളാണ് രാവിലെ കാണുന്നതെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ വർദ്ധിക്കും.

2. അതിരാവിലെ കണ്ണാടിയിൽ നോക്കരുത്

ജ്യോതിഷികളുടെ അഭിപ്രായത്തിൽ, പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ ഉടൻ കണ്ണാടിയിൽ നോക്കുന്നത് ശുഭകരമല്ല. ഇങ്ങനെ ചെയ്യുന്നത് മനസ്സിൽ ഈഗോ വളരുന്നതിന്റെ ലക്ഷണമാണ്. ഇതിനുശേഷം ആരംഭിക്കുന്ന പ്രവൃത്തികൾ ഒരു കാരണത്താലോ മറ്റൊരു കാരണത്താലോ പാഴായിപ്പോകും. അതുകൊണ്ടാണ് രാവിലെ എഴുന്നേൽക്കുമ്പോഴെല്ലാം കണ്ണാടിയിൽ നോക്കുന്നതിനു പകരം ആദ്യം പൂജാമുറിയിൽ പോയി ഈശ്വര ദർശനം നടത്തുകയോ മറ്റ് പ്രാർത്ഥനകള്‍ നടത്തുകയോ ചെയ്യുക.

3. പാത്രങ്ങള്‍ കഴുകി വെക്കണം

വാസ്തു ശാസ്ത്ര പ്രകാരം രാത്രി ഉപയോഗിച്ച പാത്രങ്ങൾ ഉറങ്ങുന്നതിന് മുമ്പ് തന്നെ കഴുകി വെച്ചിരിക്കണം. ഉപയോഗിച്ച പാത്രങ്ങൾ അടുക്കളയിൽ വെച്ചാൽ ലക്ഷ്മി ദേവി അസന്തുഷ്ടയാകുമെന്ന് പറയപ്പെടുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യ കാഴ്ചകളിലൊന്ന് ഉപയോഗിച്ച പാത്രങ്ങളിലേക്കാണെങ്കില്‍ ആ വ്യക്തിയുടെ ദിവസം മുഴുവൻ നശിക്കും. ഉപയോഗിച്ച പാത്രങ്ങൾ അടുക്കളയിൽ വെച്ചാൽ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തെയും അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പറയപ്പെടുന്നു.

4. സ്വന്തം നിഴലിലേക്ക് നോക്കുന്നത്

വാസ്തു നിയമങ്ങൾ അനുസരിച്ച്, രാവിലെ ഉറക്കമുണർന്ന ഉടൻ നിങ്ങളുടെ സ്വന്തം നിഴൽ കാണുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ശീലം കുടുംബത്തില്‍ മോശം അന്തരീക്ഷം നിറയ്ക്കാന്‍ ഇടയാക്കും. അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ഒഴിവാക്കേണ്ട ഒരു ശീലമാണ് ഇത്. അതിന് തയ്യാറാവാതെ ഈ ശീലം തുടരുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+