Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജാ മുറിയിൽ ഈ അബദ്ധങ്ങൾ ചെയ്യല്ലേ; കുടുംബം തന്നെ മുടിഞ്ഞുപോകും; വിശദമായി അറിയാം

ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് പൂജാ മുറി. പൂജാ മുറി വൃത്തിയിൽ സൂക്ഷിച്ചാൽ മാത്രമെ വീട്ടിൽ ഐശ്വര്യം വന്നുചേരുകയുള്ളു. എന്നാൽ പൂജാ മുറി വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം അല്ലെങ്കിൽ ​ഗുണത്തേക്കാളേറെ നമ്മുടെ ജീവിതത്തിൽ ഭാ​ഗ്യക്കേടാണ് കൊണ്ടുവരിക. വീട്ടിലെ പൂജാ മുറിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അറിയാം.

രാത്രിയിൽ ഒരിക്കലും വീട്ടിലെ പൂജാ മുറി വൃത്തിയാക്കരുത് എന്നാണ് പറയുന്നത്. കാരണം ഇത് ലക്ഷ്മി ദേവി കോപിക്കാൻ കാരണമാകുന്നു, രാത്രിയിൽ പൂജാ മുറി വൃത്തിയാക്കുന്നത് ഒഴിവാക്കണം. രാത്രി പൂജാ മുറി വൃത്തിയാക്കിയാക്കുമ്പോൾ അത് ദേവീ ദേവന്മാരുടെ ഉറക്കത്തെ ബാധിക്കുമെന്നും ഇത് ദേവീദേവന്മാർ കോപിക്കാൻ കാരണമാകുമെന്നും പറയുന്നു.

Pooja Vastu

ഇത് മൂലം വീട്ടിൽ പണ നഷ്ടവും കലഹവും ഉണ്ടാവും. ഇക്കാരണം കൊണ്ടാണ് രാത്രിയിൽ പൂജാ മുറി വൃത്തിയാക്കരുത് എന്ന് പറയുന്നത്. ജ്യോതിഷം അനുസരിച്ച് ദൈവത്തിന്റെ ഉറക്കം കെടുത്തുന്നത് ദൈവത്തെ അപമാനിക്കുന്നതിന് സമമായ കാര്യമാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്ന് തന്നെ ഐശ്വര്യം ഇല്ലാതാവും.

രാത്രിയിൽ ശരീരം അശുദ്ധമാണ്: ഒരു വ്യക്തിയുടെ ശരീരവും മനസ്സും രാത്രിയിൽ അശുദ്ധമാണ് എന്നാണ് കരുതുന്നത്. പലപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കാതെ ക്ഷേത്രം വൃത്തിയാക്കുന്നതിൽ നാം ഏർപ്പെടുന്നു. ഇത് വീട്ടിൽ ഐശ്വര്യം ഇല്ലാതാക്കും, ഇത് പല വഴക്കുകൾക്കും തർക്കങ്ങൾക്കും കാരണമാവുകയും ചെയ്യും. കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് മാത്രമേ പൂജാ മുറി വൃത്തിയാക്കാൻ പാടുള്ളൂ.

വിളക്ക് കത്തിച്ചതിന് ശേഷം പൂജാമുറി വൃത്തിയാക്കരുത്: പൂജാ മുറി വൃത്തിയാക്കുമ്പോൾ വിളക്ക് കത്തിച്ച ശേഷം ഒരിക്കലും വൃത്തിയാക്കരുത്, ആരതി കഴിഞ്ഞും വൃത്തിയാക്കരുത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ ഐശ്വര്യം ഇല്ലാതാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+