Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണിപ്പടിക്ക് താഴെ ചെരുപ്പ് വെക്കാറുണ്ടോ..? ഇനി ചെയ്യരുത്, ദരിദ്രനായി പോകും..!!

ഏതൊരാളുടേയും ജീവിതത്തില്‍ വാസ്തു ശാസ്ത്രം വളരെ പ്രധാനമാണ് എന്നാണ് അതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. വാസ്തുവിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തി ജീവിതത്തില്‍ ശുഭവും അശുഭവുമായ കാര്യങ്ങളെ അഭിമുഖീകരിക്കുന്നത് എന്നാണ് വിശ്വാസം. അതിനാലാണ് വാസ്തു ശാസ്ത്രത്തിന്റെ നിയമങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് പറയുന്നത്. വീട് നിര്‍മാണത്തിലും കിണര്‍ നിര്‍മാണത്തിലും പണ്ട് മുതലെ വാസ്തു നോക്കാറുണ്ട്.

എന്നാല്‍ വീടിനുള്ളിലെ ഒരു നിര്‍മിതിക്കും പൂന്തോട്ടത്തിനും വസ്തുക്കള്‍ക്കും വരെ വാസ്തു പരിഗണിക്കേണ്ടതുണ്ട് എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. വീടിനുള്ളിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മിതികളിലൊന്നാണ് കോണിപ്പടികള്‍. ഇത് ഇന്നത്തെ കാലത്ത് പലതരത്തില്‍ ആണ് നിര്‍മിക്കുന്നത്. എന്നാല്‍ കോണിപ്പടിയില്‍ വാസ്തു നോക്കാതിരിക്കുന്നത് വലിയ ദോഷം വരുത്തും. കോണിപ്പടികള്‍ നിര്‍മിക്കുമ്പോള്‍ വാസ്തു പറയുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്.

VASTU TIPS

പടികള്‍ എപ്പോഴും വിശാലവും ശരിയായ വെളിച്ചം ലഭിക്കുന്നവയുമായിരിക്കണം. ചെരുപ്പ്, കുട തുടങ്ങിയ വസ്തുക്കള്‍ കോണിപ്പടിക്ക് താഴെ സൂക്ഷിക്കാന്‍ പാടില്ല. കോണിപ്പടിക്ക് താഴെ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നത് വീട്ടിലെ കുട്ടികളുടെ ആരോഗ്യനിലയെ ദോഷകരമായി ബാധിക്കുകയും ഗൃഹനാഥന് സാമ്പത്തിക ഞെരുക്കം ഉടലെടുക്കാന്‍ കാരണാകുകയും ചെയ്യും.

കോണിയിലെ പടവുകള്‍ എപ്പോഴും ഒറ്റസംഖ്യ ആയിരിക്കാന്‍ ശ്രദ്ധിക്കണം. 15, 19, 21 എന്നി സംഖ്യകളില്‍ പടവുകള്‍ അവസാനിക്കുന്നതാണ് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്. കോണിപ്പടികള്‍ കയറുമ്പോള്‍ വലതു കാല്‍ ആദ്യം വെക്കണം എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ പടികള്‍ കഴിഞ്ഞാല്‍ വലതു കാല്‍ താഴെയായിരിക്കുകയും വേണം. ഇത് ഒറ്റസംഖ്യ പടികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് സംഭവിക്കൂ.

കോണിപ്പടിയുടെ രൂപകല്‍പ്പനയിലോ സ്ഥാപിക്കുന്നതിലോ ഉള്ള എന്തെങ്കിലും പ്രശ്നങ്ങള്‍ വീട്ടിലെ അംഗങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കും. ഇത് വീട്ടുകാരുടെ ആരോഗ്യം, ക്ഷേമം, ദിനചര്യ എന്നിവയെ സാരമായി ബാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. പടികളുടെ രൂപകല്‍പ്പനയിലെ ഘടനാപരമായ പ്രശ്‌നം ഗുരുതരമായ അപകടത്തിലേക്ക് നയിച്ചേക്കാം.

കൂടാതെ, ഇത് വീട്ടിലെ എല്ലാ പോസിറ്റീവ് എനര്‍ജിയും ചോര്‍ത്തുകയും മൊത്തത്തിലുള്ള പരിസ്ഥിതിയെ അങ്ങേയറ്റം അസ്വസ്ഥമാക്കുകയും ചെയ്യും. നേരെമറിച്ച്, നിങ്ങളുടെ കോണി വാസ്തു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമാണെങ്കില്‍ പോസിറ്റീവ് എനര്‍ജി വീട്ടില്‍ നിറയും. ഇത് വീടിന്റെ ഉടമസ്ഥര്‍ക്കും മറ്റ് എല്ലാ കുടുംബാംഗങ്ങള്‍ക്കും ഐശ്വര്യവും സന്തോഷവും ലഭിക്കാന്‍ കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+