Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന്റെ ടെറസില്‍ പഴയ സാധനങ്ങളുണ്ടോ? കുടുംബകലഹം ഉറപ്പ്, വേഗം മാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തം..!!

വീട് നിര്‍മാണത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ വില കല്‍പ്പിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വീട് നിര്‍മാണത്തിന് ശേഷം പലരും വാസ്തു ശ്രദ്ധിക്കാറുമില്ല. ഏതൊരു കാര്യവും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഏതൊരാളുടേയും നല്ല സമയവും ചീത്ത സമയവും നിര്‍ണയിക്കുന്നതില്‍ വാസ്തുവിന് വലിയ പങ്കാണ് ഉള്ളത്.

എല്ലാവരുടേയും വീട്ടില്‍ അധികം ശ്രദ്ധ കൊടുക്കാത്ത സ്ഥലമാണ് ടെറസ്. പലരും പൂന്തോട്ടമുണ്ടാക്കാനും നക്ഷത്രനിരീക്ഷണത്തിിനും എല്ലാം ടെറസ് ഉപയോഗിക്കുമെങ്കിലും അവിടം കൃത്യമായി പരിപാലിച്ചെന്ന് വരില്ല. നിങ്ങളുടെ ടെറസ് വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ അത് മുഴുവന്‍ വീടിനെയും അതില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെയും നല്ല രീതിയില്‍ സ്വാധീനിക്കും.

Vastu Tips

ടെറസ് വൃത്തിയായി സൂക്ഷിക്കുന്നത് ശുചിത്വം നിലനിര്‍ത്തുന്നതിന് മാത്രമല്ല വീടിന് ചുറ്റുമുള്ള ഊര്‍ജ്ജത്തെ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ ടെറസ് വൃത്തിഹീനമാണെങ്കില്‍ അത് ഗുരുതരമായ പല വാസ്തു ദോഷത്തിനും കാരണമാകും. പാഴ്വസ്തുക്കളും മറ്റും ടെറസിലാണ് സൂക്ഷിക്കുന്നതെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് അത് സമ്മര്‍ദ്ദവും മാനസിക പ്രശ്നങ്ങളും ക്ഷണിച്ചുവരുത്തും.

നിങ്ങള്‍ ഒരു നിലയുള്ള വീട്ടിലാണ് താമസിക്കുന്നതെങ്കില്‍ ടെറസിന്റെ ദിശ തെക്കോ തെക്കുപടിഞ്ഞാറോ ആയിരിക്കണം. ഇത് വഴി ഭാഗ്യത്തിന്റെ കടാക്ഷം എന്നും നിങ്ങളിലെത്തും എന്നാണ് വിശ്വാസം. ടെറസിന്റെ തുറസ്സായ സ്ഥലം വടക്ക്-കിഴക്ക് അഭിമുഖമായിട്ടായിരിക്കണം ഉണ്ടായിരിക്കേണ്ടത്. ടെറസിനെയും വീടിന്റെ മുഴുവന്‍ നിര്‍മ്മാണത്തെയും താങ്ങിനിര്‍ത്തുന്ന ഒരു തൂണ്‍ ഉണ്ടെങ്കില്‍ അത് തെക്ക് അഭിമുഖമായിരിക്കണം.

ടെറസിന് മുകളിലെ വാട്ടര്‍ ടാങ്കിന്റെ ദിശ തെക്ക് പടിഞ്ഞാറ് ആയിരിക്കണം. ടെറസിന്റെ നിലവും ഉപരിതലവും എപ്പോഴും വടക്ക്-കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറോട്ട് ചെരിഞ്ഞിരിക്കണം. ടെറസില്‍ തുരുമ്പെടുത്ത സാധനങ്ങളും പഴയ ഫര്‍ണിച്ചറുകളും ഉണ്ടെങ്കില്‍ അത് ഉടന്‍ ഒഴിവാക്കണം എന്നാണ് വാസ്തു വിദഗ്ദര്‍ പറയുന്നത്. ഇത് രാഹുദോഷത്തിന് കാരണമാകുമത്രേ. മുള കൊണ്ടുള്ള വസ്തുക്കള്‍ ടെറസില്‍ വെക്കരുത്.

ടെറസില്‍ മുള്ളുകളുള്ള ബോണ്‍സായിയോ ചെടികളോ ഒരിക്കലും നട്ട് വളര്‍ത്തരുത്. ഇത് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. സൂര്യാസ്തമയ സമയത്ത് ടെറസില്‍ ചന്ദനത്തിരി കത്തിക്കുന്നത് നല്ലതാണ്. ഇത് നെഗറ്റീവ് എനര്‍ജിയെ അകറ്റി നിര്‍ത്താനും പോസിറ്റിവിറ്റിയും ഐശ്വര്യവും വീട്ടിലേക്ക് ആകര്‍ഷിക്കാനും സഹായിക്കും. ടെറസില്‍ വളര്‍ത്തുന്ന ചെടികള്‍ കിഴക്ക് ദിശയില്‍ ആയിരിക്കണം.

സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കുന്നതിനായി തുളസി, താമര, മഞ്ഞള്‍, ജമന്തി എന്നിവ ടെറസില്‍ നടാവുന്നതാണ്. ടെറസിന്റെ പടിഞ്ഞാറ് ദിശയില്‍ വെളുത്ത പൂക്കളുള്ള ചെടി വളര്‍ത്തിയാല്‍, അത് കുടുംബാംഗങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാനും വീടിന്റെ മൊത്തത്തിലുള്ള സാമ്പത്തികാവസ്ഥയില്‍ സ്വാധീനം ചെലുത്താനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+