മുഖം മാത്രം നന്നാക്കിയാല്‍ പോര, പാദം വൃത്തിയാക്കിയില്ലെങ്കില്‍ ധനനഷ്ടം ഉറപ്പ്! വാസ്തു പറയുന്നത് കേള്‍ക്കൂ
ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ എല്ലാവരും. എന്നാല്‍ പലപ്പോഴും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അവ വാസ്തുശാസ്ത്രത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഐശ്വര്യത്തിനും സമ്പത്തിനും കോട്ടം വരില്ല എന്നാണ് വാസ്തു ശാസ്ത്രത്തിലെ വിശ്വാസം.
വാസ്തുവില്‍ പറഞ്ഞിരിക്കുന്ന ഈ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ജീവിതത്തില്‍ ഒരിക്കലും സമ്പത്തിന്റെയും സമൃദ്ധിയുടെയും ദൗര്‍ലഭ്യം നേരിടേണ്ടി വരില്ല. വാസ്തു ശാസ്ത്രമനുസരിച്ച് ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. എത്രത്തോളം ശുചിത്വം പാലിക്കുന്നുവോ അത്രത്തോളം ലക്ഷ്മീദേവി നമ്മളില്‍ കടാക്ഷം ചൊരിയുമെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസപ്രകാരം ഐശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മി ദേവി.

ശുചിത്വം എന്ന് പറയുന്നത് നിങ്ങളുടെ വീട്, വസ്ത്രം എന്നിവയില്‍ മാത്രം ഒതുങ്ങുന്നില്ല. വ്യക്തിശുചിത്വവും പ്രധാനമാണ്. പാദങ്ങള്‍ എത്രത്തോളം വൃത്തിയായി സൂക്ഷിക്കുന്നുവോ അത്രയും ഭാഗ്യമുണ്ടാകുമെന്ന് പറയപ്പെടുന്നു. എന്നാല്‍ ഭൂരിഭാഗം ആളുകളും അവരുടെ മുഖത്തെ പരിപാലിക്കുന്ന അത്ര പ്രാധാന്യം പാദസംരക്ഷണത്തിന് നല്‍കുന്നില്ല. ഒരാളുടെ പാദങ്ങള്‍ വൃത്തിഹീനമായാല്‍ അയാള്‍ക്ക് ലഭിക്കുന്ന ബഹുമാനത്തില്‍ കുറവുണ്ടാകും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
ഒപ്പം മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുകയും പ്രശ്‌നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി അഭിമുഖീകരിക്കേണ്ടിയും വരുന്നു. അടുക്കളയില്‍ ഒരിക്കലും വെള്ളവുമായി ബന്ധപ്പെട്ട ചിത്രമോ പെയ്ന്റിംഗോ വെക്കരുത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അടുക്കള ജോലികളില്‍ ഉപയോഗിക്കുന്ന വെള്ളം അല്ലാതെ വെള്ളവുമായി ബന്ധപ്പെട്ട ഒന്നും അടുക്കളയില്‍ സൂക്ഷിക്കുന്നത് ശുഭകരമല്ലെന്നാണ് വിശ്വാസം.
അടുക്കളയില്‍ ഒരു ഷോപീസോ വെള്ളത്തിന്റെ ചിത്രമോ സൂക്ഷിച്ചാല്‍ വീട്ടിലെ ആളുകളുടെ ആരോഗ്യവും പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ധിക്കും എന്നാണ് പറയുന്നത്. പണം സൂക്ഷിക്കുന്ന അലമാര ഒരിക്കലും വടക്ക് ദിശയിലുള്ള മതിലിനോട് ചേര്‍ന്ന് സ്ഥാപിക്കരുതെന്ന് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് പണം നഷ്ടപ്പെടാനുള്ള സാധ്യത കൂട്ടുന്നു.
പണം സൂക്ഷിക്കുന്ന അലമാര പടിഞ്ഞാറ് ഭിത്തിയില്‍ ആയിരിക്കണം വെക്കേണ്ടത്. ഗണപതിയുടെ വിഗ്രഹം വീട്ടില്‍ വച്ചാല്‍ ഒരിക്കലും പണം നഷ്ടപ്പെടില്ലെന്ന് വാസ്തു ശാസ്ത്രം പറയുന്നു. എന്നാല്‍ ചിലര്‍ ഇത് തെറ്റായ സ്ഥലത്താണ് വെക്കാറുള്ളത്. അതിനാല്‍ തന്നെ ഇത് വാസ്തുദോഷം വര്‍ധിപ്പിക്കുകയും ധനനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഒപ്പം ബഹുമാനവും മഹത്വവും നഷ്ടപ്പെടുത്തുന്നു.
വീട്ടിലോ ഓഫീസിലോ ഗണപതി വിഗ്രഹം വെക്കുമ്പോള്‍ അതിന്റെ മുഖം ഉള്ളിലേക്ക് വരുന്ന വിധത്തില്‍ സൂക്ഷിക്കണം. ഇത് സമ്പത്തും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നു. വാസ്തു പ്രകാരം കുടം എപ്പോഴും വടക്കുകിഴക്ക് ദിശയില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം. വൈകുന്നേരങ്ങളില്‍ ലക്ഷ്മി ദേവിക്ക് ആരതി നടത്തുന്നത് വാസ്തു ദോഷം ഇല്ലാതാക്കുമെന്നാണ് വിശ്വാസം.












Click it and Unblock the Notifications