പേഴ്സ് വാങ്ങുമ്പോൾ ഈ 6 നിറങ്ങളിൽ ഒന്ന് വാങ്ങിക്കൂ; സമൃദ്ധിയും സമ്പത്തും തേടിവരും
ചില ആളുകൾ തങ്ങളുടെ പേഴ്‌സ് എത്ര പഴകിയാലും മാറ്റാറില്ല. പേഴ്‌സ് മാറ്റിയാൽ പണം കയ്യിൽ നിൽക്കില്ലെന്ന ഭയം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ചിലർക്ക് ചില പേഴ്‌സുകൾ വൻ രാശിയായിരിക്കും. അഞ്ച് വെച്ചാൽ പത്ത് ആകും എന്ന് പറയുന്നത് പോലെ. ചില പേഴ്‌സുകളാവാട്ടെ എത്ര പണം അതിൽ വെച്ചാലും അത് അങ്ങനെ തന്നെ നമ്മൾ അറിയാതെ ചെലവായിപ്പോകും.
എന്നാൽ ചില നിറത്തിലുള്ള പേഴ്‌സാണെങ്കിൽ ഉറപ്പായും നിങ്ങളെ തേടി ഭാഗ്യമെത്തും. വെയ്ക്കുന്ന പണം ഇരട്ടിയാകും വാസ്തുപ്രകാരം നിങ്ങളുടെ പേഴ്‌സിന്റെ നിറം നിങ്ങളുടെ സാമ്പത്തിക ക്ഷേമത്തിൽ കാര്യമായി സ്വാധീനം ചെലത്താൻ സാധിക്കുമെന്നാണ് പറയുന്നത്. ഭാഗ്യവും പണവും വിജയവും വളർച്ചയും സമൃദ്ധിയും കൊണ്ടുവരുന്ന നിറങ്ങളേതാണെന്ന് നോക്കാം..

നീല: സമാധാനം, സ്ഥിരത എന്നിവയെ പ്രതീകപ്പെടുത്തുന്ന നിറമാണ് നീല. നീല പേഴ്‌സ് കയ്യിൽ വെയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും ആകർഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പച്ച: പച്ച പോസിറ്റിവിറ്റി, വിജയം, വളർച്ച എന്നിവയെ പ്രതിനിധീകരിക്കുന്ന നിറമാണ്. അതുകൊണ്ട് തന്നെ പണത്തിന്റെ ഒഴുക്ക് വർദ്ധിക്കും. അതിനാപ്പം വളർച്ചയും ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പച്ച പേഴ്‌സ് കൈവശം വെയ്ക്കുന്നത് സമ്പത്തും വിജയവും ആകർഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. സ്‌നേഹം, അനുകമ്പ സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്ന നിറമാണ് പച്ച.
ചുവപ്പ്: ചുവപ്പ് സമൃദ്ധി ആകർഷിക്കുന്ന നഇരമാണെന്നാണ് പറയുന്നത്. സമൃദ്ധിക്കൊപ്പം തന്നെ പണവും ആകർഷിക്കുന്നു. ഇത് അഗ്നി മൂലകത്തിന്റെ നിറമാണ്. അഭിനിവേശം, ഊർജം, ശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന നിറമാണ് ചുവപ്പ്. ചുവന്ന പേഴ്‌സ് കൈവശം വെയ്ക്കുന്നത് ഭാഗ്യവും സാമ്പത്തിക കാര്യങ്ങളിൽ വിജയവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു
ബ്രൺ: ബ്രൺ നിറം ഭൂമി മൂലകത്തെയാണ് പ്രതിനിധീകരിക്കുന്നത്. അത് കൊണ്ട് ബ്രൺ നിറം നിങ്ങളുടെ സമ്പത്തിൽ കൂടുതൽ സ്ഥിരത കൊണ്ടുവരുന്നു. നിങ്ങളുടെ വരുമാനത്തിലും ചെലവിലും സന്തുലാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
മഞ്ഞ്: മഞ്ഞ എന്നത് സൂര്യന്റെ നിറമാണ്. ഇത് സമ്പത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇത് സന്തോഷവും പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളുടെ പേഴ്‌സിന് അനുയോജ്യമായ നിറമാക്കി മാറ്റുന്നു.
ഓറഞ്ച്: ഉത്സാഹം, വിജയം, പോസിറ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഉർജ്വസലമായ നിറമാണ്. ഇത് സമ്പത്തും സമൃദ്ധിയും ആകർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിങ്ങളുടെ പേഴ്‌സിനെ ഭാഗ്യമുള്ളതാക്കി മാറ്റും.












Click it and Unblock the Notifications