വര്‍ക്ക് ഫ്രം ഹോം മാറാതിരിക്കണോ? വീട്ടില്‍ ഇക്കാര്യം ചെയ്താല്‍ മതി
കൊവിഡ് മഹാമാരിക്ക് പിന്നാലെ പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് മാറിയിരുന്നു. കൊവിഡ് മാറിയെങ്കിലും പല കമ്പനികളും ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കിയിട്ടില്ല. ചിലര്‍ക്കൊക്കെ വര്‍ക്ക് ഫ്രം ഹോം എന്നത് മടുപ്പിച്ചിട്ടുണ്ടെങ്കിലും മറ്റ് ചിലര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഇപ്പോഴും ഇഷ്ടമാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കാം എന്നത് തന്നെയാണ് ഇതിന് കാരണം.
നല്ല റവന്യുവും പ്രയോജനവും ലഭിക്കുന്നുണ്ടെങ്കില്‍ വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കേണ്ട എന്നത് തന്നെയാണ് ഭൂരിഭാഗം കമ്പനികളുടേയും തീരുമാനം. എന്നാല്‍ പലപ്പോഴും ഇത് മുതലാക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് കാര്യം. നല്ല പെര്‍ഫോമന്‍സ് കാഴ്ച വെക്കാന്‍ സാധിച്ചാല്‍ വര്‍ക്ക് ഫ്രം ഹോം തുടര്‍ന്ന് പോകാമെന്ന് നിങ്ങളുടെ കമ്പനി നിങ്ങളുടെ പറഞ്ഞിട്ടുണ്ടോ.

എന്നാല്‍ അതിന് കഠിനാധ്വാനത്തിനൊപ്പം ചില വാസ്തു നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണം എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വീട് നിര്‍മാണത്തില്‍ വാസ്തു ശ്രദ്ധിക്കുന്നത് പോലെ തന്നെ വീടിന്റെ ഒരു സ്ഥാനത്തിലും വാസ്തു സംബന്ധിച്ച കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ജോലി ചെയ്യാനായി എവിടെയാണോ ഇരിക്കുന്നത് ആ ദിശയിലെ ഗുണദോഷങ്ങള്‍ നിങ്ങളുടെ ജോലിയിലും പ്രതിഫലിക്കും.
ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായ ഒരു സ്ഥലം വേണം എന്നതാണ് ഇതിലെ ആദ്യത്തെ നിര്‍ദേശം. ചിലര്‍ ലാപ്‌ടോപ്പ് കാലില്‍ വെച്ചും കിടക്കയില്‍ വെച്ചുമെല്ലാം ജോലി ചെയ്യാറുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ പ്രൊഡക്ടിവിറ്റിയെ ദോഷകരമായി ബാധിക്കും. ഓഫീസിലേതിന് സമാനമായി ഒരു ജോലിസ്ഥലം നിങ്ങള്‍ വീട്ടില്‍ ക്രമീകരിക്കണം എന്നത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്.
ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം ഏത് ദിശയിലാണ് എന്നതും ശ്രദ്ധിക്കണം. കിഴക്ക്, വടക്ക്, വടക്ക്-കിഴക്ക് ദിശകളാണ് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുയോജ്യം. കിഴക്ക് സൂര്യോദയത്തിന്റെ ദിശയാണ്. വടക്കും വടക്ക് കിഴക്കും സമ്പത്തിന്റെയും സമൃദ്ധിയുടെയും ദൈവമായ കുബേരന്റെ ദിശയാണ് എന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിശയിലിരുന്ന് ജോലി ചെയ്യുന്നത് നിങ്ങള്‍ക്ക് സഹായകരമായിരിക്കും.
ഒരിക്കലും ഒരു മുറിയുടെ പ്രവേശന കവാടത്തിന് അഭിമുഖമായി നിങ്ങളുടെ പുറം തിരിഞ്ഞിരുന്ന് ജോലി ചെയ്യരുത്. ഇത് നിങ്ങള്‍ക്ക് അസ്വസ്ഥതയും സമ്മര്‍ദ്ദവും നല്‍കും. ജോലി ചെയ്യുന്ന മേശക്ക് സമീപം ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ വെക്കുന്നത് ഗുണപരമാണ്. ഇത് ജോലിക്കിടയിലെ മടുപ്പ്, അലസത എന്നിവയില്‍ നിന്ന് മോചനം ലഭിക്കാന്‍ സഹായിക്കും. മേശയുടെ ഒരു മൂലയില്‍ കുറച്ച് കര്‍പ്പൂരം വെക്കുന്നത് നല്ലതാണ്. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കും.












Click it and Unblock the Notifications