Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം പെരുകി കുത്തുപാളയെടുത്തോ..? കണ്ണാടി മുതല്‍ കക്കൂസ് വരെ മാറ്റണം, കടമൊക്കെ വീട്ടാം..!

ജീവിതത്തില്‍ ഒരിക്കലെങ്കിലും കടം വാങ്ങാത്തവര്‍ വിരളമായിരിക്കും. പ്രധാനമായും പണമായിരിക്കും എല്ലാവരും കടം വാങ്ങുന്നത്. ചിലരെങ്കിലും ഭക്ഷണസാധനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും കടമായി വാങ്ങാറുണ്ട്. കടം വാങ്ങിയതെന്തും വേഗം തന്നെ തിരികെ കൊടുക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും. എന്നാല്‍ ചിലര്‍ക്ക് ഇത് തിരികെ കൊടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ പോലും തിരികെ കൊടുക്കാന്‍ സാധിക്കാറില്ല.

വാസ്തു വൈകല്യങ്ങള്‍ കാരണം ഇങ്ങനെ സംഭവിക്കാറുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു കടം വീട്ടാനായി മറ്റൊരു കടം വാങ്ങുകയും ഒടുവില്‍ കടം പെരുകുകയും ചെയ്യുന്ന നിരവധി പേരുണ്ട്. വീട്ടിലെ വാസ്തു വൈകല്യമാണ് ഇതിനെല്ലാം കാരണം. അതിനാല്‍ വീടുമായി ബന്ധപ്പെട്ട വാസ്തു വൈകല്യങ്ങള്‍ പരിഹരിക്കുന്നതിലൂടെ ഇതില്‍ മിന്ന് മോചനം ലഭിക്കും. എന്തൊക്കെയാണ് അതിന് വേണ്ടി ചെയ്യേണ്ടത് എന്ന് നോക്കാം.

VASTU TIPS

കടബാധ്യത ഒഴിവാക്കാന്‍, വടക്ക്, തെക്ക് ദിശയിലുള്ള ചുവരുകള്‍ നേരെയാണ് എന്ന് ഉറപ്പാക്കണം. വീടിന്റെ വടക്കെ ഭിത്തി അല്‍പം താഴ്ന്നതായിരിക്കണം. ഈ ഭിത്തിയില്‍ ഒരു തരത്തിലുള്ള പോറലുമുണ്ടാകരുത്. വടക്ക് -കിഴക്ക് ദിശയിലെ തറ കുറഞ്ഞത് രണ്ട് മുതല്‍ മൂന്ന് അടി വരെ ആഴത്തിലായിരിക്കണം. തെക്ക്- പടിഞ്ഞാറ്, തെക്ക് എന്നീ ദിശകളില്‍ ഭൂഗര്‍ഭ ടാങ്ക്, കിണര്‍, ടാപ്പ് എന്നിവ പാടില്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

അത് ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ചുറ്റപ്പെട്ട കെട്ടിടമോ വലിയ ഉയരമുള്ള കെട്ടിടങ്ങള്‍ക്കിടയില്‍ ഉള്ള പ്ലോട്ടോ വാങ്ങാന്‍ പാടില്ല. വാസ്തു ശാസ്ത്ര പ്രകാരം വടക്കോട്ട് ചെരിവ് കൂടുന്തോറും സ്വത്ത് വര്‍ധിക്കും എന്നാണ് വിശ്വാസം. ഭാരമുള്ള സാധനങ്ങള്‍ അബദ്ധത്തില്‍ പോലും കിഴക്ക്, വടക്ക് ദിശകളില്‍ സൂക്ഷിക്കരുത്. ഈ നിര്‍ദേശം തെറ്റിക്കുന്നത് കടം, പണനഷ്ടം, ബിസിനസില്‍ നഷ്ടം എന്നിവക്ക് കാരണമാകും.

വീടിന്റെ മതില്‍ വടക്ക് ദിശയിലാണെങ്കില്‍ അതിന്റെ ഉയരം കുറയ്ക്കുകയും പകരം തെക്ക് ദിശയിലെ മതിലിന് ഉയരം കൂട്ടുകയും വേണം. വടക്ക് - കിഴക്ക്, വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭിത്തിയില്‍ ഒരു കണ്ണാടി സ്ഥാപിക്കുന്നത് കടങ്ങള്‍ വീട്ടാനുള്ള സാഹചര്യമൊരുക്കും. വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കക്കൂസ് നിര്‍മ്മിച്ചാല്‍ ആ വ്യക്തി എപ്പോഴും കടബാധ്യതയിലായിരിക്കും എന്നാണ് വാസ്ത ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

അതിനാല്‍ തന്നെ വീടിന്റെ ഈ ദിശയില്‍ കക്കൂസ് നിര്‍മിക്കുന്നത് ദോഷം ചെയ്യും. വീട്ടിലോ കടയിലോ പണം സൂക്ഷിക്കുന്നതിന്റെ ദിശയും എല്ലാവരും ശ്രദ്ധിക്കണം. വീടിന്റെയോ കടയുടെയോ വടക്ക് ദിശയില്‍ വേണം പണം സൂക്ഷിക്കാന്‍. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് കടത്തില്‍ നിന്ന് മോചനം മാത്രമല്ല, സാമ്പത്തിക നേട്ടങ്ങളും ലഭിക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാന വാതിലിന് സമീപം മറ്റൊരു ചെറിയ വാതില്‍ സ്ഥാപിക്കുന്നത് നല്ലതാണ്. ഇത് വീട്ടിലേക്ക് പണം കൊണ്ടുവരുന്നു. വാസ്തു ശാസ്ത്ര പ്രകാരം ലോണ്‍ തിരിച്ചടവുകള്‍ എപ്പോഴും ചൊവ്വാഴ്ചകളില്‍ മാത്രം തിരിച്ചടയ്ക്കണം. ഇങ്ങനെ ചെയ്താല്‍ കടം പെട്ടെന്ന് വീട്ടുമെന്നാണ് വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+