വിവാഹം കഴിഞ്ഞ മകള്‍ക്ക് ഗ്യാസ് സ്റ്റൗ സമ്മാനിക്കല്ലേ..! അമ്മായിയമ്മയുമായി അടിയാകും
വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് സമ്മാനമായി പലരും പല വസ്തുക്കള്‍ നല്‍കാറുണ്ട്. ഓരോ സ്ഥലത്തും ഇത് വ്യത്യസ്തമായ രീതിയിലാണ് ആചരിച്ച് വരുന്നത്. സ്വര്‍ണം, സ്ഥലം, വാഹനം എന്നിങ്ങനെയുള്ളവയെല്ലാ സ്ത്രീധനത്തിന്റെ ചട്ടക്കൂടില്‍ വരുമെങ്കില്‍ ഈ സമ്മാനം അങ്ങനെയല്ല. വിവാഹം കഴിഞ്ഞ് മകള്‍ പുതിയ വീട് വെക്കുമ്പോഴോ മറ്റ് വിശേഷ അവസരങ്ങളിലോ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയോ മകള്‍ക്ക് ചെറിയ സമ്മാനം നല്‍കുന്നവരാണ് മിക്ക മാതാപിതാക്കളും.
വിവാഹിതരായ മകള്‍ക്ക് എന്തെങ്കിലും സമ്മാനം നല്‍കുമ്പോള്‍ ഓരോ മതവിശ്വാസത്തിനും സംസ്‌കാരത്തിനും അതിന്റേതായ വിശ്വാസങ്ങളുണ്ട്. വാസ്തു ശാസ്ത്രവും ജ്യോതിഷവും അനുസരിച്ച് നിങ്ങളുടെ മകള്‍ സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതം നയിക്കുന്നതിന് വേണ്ടി നിങ്ങള്‍ സമ്മാനമായി നല്‍കാതിരിക്കാന്‍ ശ്രമിക്കേണ്ട ചില സാധനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

നിങ്ങളുടെ മകള്‍ പുതിയ വീട്ടിലേക്ക് താമസം തുടങ്ങാന്‍ പോകുമ്പോള്‍ വിപണയിലെ ഏറ്റവും മികച്ച ഗ്യാസ് സ്റ്റൗ സമ്മാനമായി നല്‍കണമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ വാസ്തുവും ജ്യോതിഷവും അനുസരിച്ച്, അത്തരമൊരു സമ്മാനം കുടുംബ പ്രശ്നങ്ങള്‍ക്കും പിന്നീട് അമ്മായിയമ്മമാരില്‍ നിന്ന് വേര്‍പിരിയലിനും ഇടയാക്കും. മകള്‍ക്കും ഭര്‍തൃവീട്ടുകാര്‍ക്കും എത്ര ഇഷ്ടമാണെങ്കിലും ഒരിക്കലും ഒരു കുപ്പി അച്ചാര്‍ സമ്മാനിക്കരുത്.
കാരണം അത് മകളുടെ കുടുംബജീവിതത്തില്‍ പുളിപ്പുണ്ടാക്കും. ഉപ്പ് എത്ര ആരോഗ്യകരമാണെങ്കിലും നിങ്ങളുടെ മകളുടെയും മരുമകന്റെയും ബന്ധത്തില്‍ കയ്പ്പുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഉപ്പും സമ്മാനമായി നല്‍കാന്‍ പാടില്ല. നിങ്ങളുടെ മകള്‍ക്ക് ടവല്‍ നല്‍കാതിരിക്കാന്‍ ശ്രമിക്കുക. അഥവാ അങ്ങനെ ചെയ്യുന്നെങ്കില്‍ അതിനോടൊപ്പം ഒരു രൂപ നാണയവും നല്‍കുക.
അക്വേറിയങ്ങള്‍ വീട്ടില്‍ മനോഹരമായ അലങ്കാരമായിരിക്കും. എന്നാല്‍ നിങ്ങളുടെ മകള്‍ക്ക് നിങ്ങള്‍ ഒരു അക്വേറിയം സമ്മാനിക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ കര്‍മ്മം അവള്‍ക്ക് കൈമാറുകയാണ്. അക്വേറിയത്തിലെ ജലം സാമ്പത്തിക നഷ്ടങ്ങളെയും ചോര്‍ച്ചകളെയും സൂചിപ്പിക്കുന്നു. ജ്യോതിഷവും വാസ്തുവും അനുസരിച്ച് നിശ്ചലമായ ഒരു സമ്മാനം നല്‍കുന്നത് നിങ്ങളുടെ കര്‍മ്മം മറ്റേ വ്യക്തിക്ക് കൈമാറുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.
നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ മകള്‍ക്ക് പണ ബാഗോ വാലറ്റോ നല്‍കരുത്. കാരണം ഇതുവഴി നിങ്ങള്‍ അവര്‍ക്ക് നിങ്ങളുടെ സാമ്പത്തിക ഭാഗ്യം അയയ്ക്കുകയാണ്. ഇത് നിങ്ങളെ പാപ്പരാക്കും. എത്ര സുന്ദരമായാലും അതുല്യമായാലും പുരാതന വാള്‍ അല്ലെങ്കില്‍ ബ്ലേഡ് പോലെയുള്ള മൂര്‍ച്ചയുള്ള ഒരു വസ്തു സമ്മാനിക്കുന്നത് വീട്ടില്‍ വഴക്കുണ്ടാക്കും. അതിനാല്‍ വിവാഹിതയായ മകള്‍ക്ക് സമ്മാനമായി ഇതും നല്‍കരുത്.












Click it and Unblock the Notifications