പൂജാ മുറിക്കകത്ത് ഇവ അബദ്ധത്തിൽ പോലും വെയ്ക്കല്ലേ; കാലക്കേട് മാറില്ല
സമാധാനത്തോടെ, സന്തോഷത്തോടെ കഴിയാൻ പറ്റുന്ന ഒരു വീട് വേണമെന്നാണ് എല്ലാവരുടേയും പ്ലാൻ. സ്വന്തമായി ഒരു വീട് പണിയുക എന്നത് ചെറിയ കാര്യമല്ല. അത് കൊണ്ട് തന്നെ വീട് പണിയുമ്പോൾ വാസ്തു നോക്കാത്ത ആളുകൾ കുറവായിരിക്കും. അടുക്കളയും മുറികളുമൊക്കെ ഏത് ദിശയിൽ പണിയണമെന്ന് തീരുമാനിക്കുന്നത് പോലും വാസതു നോക്കിയാണ്.
ഒരു വീട്ടിനുള്ളിൽ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് പൂജാ മുറി. സകല ഐശ്വരയങ്ങൾ കൊണ്ടുവരുന്ന ഇടമായാണ് പൂജാമുറിയെ കാണാറുള്ളത്. അതുകൊണ്ട് പൂജാ മുറി പണിയുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. ഭംഗി നോക്കിയല്ല പൂജ മുറി പണിയേണ്ടത്. കൃത്യമായ വാസ്തു അനുസരിച്ച് വേണം പൂജാ മുറി പണിയാൻ. ക്ഷേത്രം പോലെ തന്നെ വളരെ ശുദ്ധമായി സൂക്ഷിക്കേണ്ട ഇടമാണ് പൂജാമുറികൾ.

വീട് നിർമിക്കാൻ തുടങ്ങുമ്പോൾ തന്നെ പൂജാ മുറിയുടെ സ്ഥാനം കണ്ടെത്തണം.വീടിന്റെ വടക്ക് വശത്തോ കിഴക്ക് വശത്തോ ആയിരിക്കണം പൂജാ മുറിക്കായി സ്ഥാനം കണ്ടെത്തേണ്ടത്. പൂജാമുറികൾ അല്പം ഉയർത്തി സ്ഥാപിക്കണമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വടക്കു-കിഴക്കായി പൂജാമുറി നിർമ്മിക്കുകയും കിഴക്കിന് അഭിമുഖമായി നിന്ന് പ്രാർത്ഥിക്കാം
അതുപോലെ തന്നെ പൂജാ മുറി അലങ്കരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല സുഗന്ധമുള്ളഅഗർഭത്തികൾ മാത്രമേ പൂജാ മുറിയിൽ തെളിയിച്ച് വെയ്ക്കാൻ പാടുള്ളൂ. മരിച്ചുപോയവരുടെ ചിത്രങ്ങൾ ഒരിക്കലും പൂജാ മുറയിൽ വെയ്ക്കരുത്. പൂജാ സാധനങ്ങൾ ചെറിയ ഷെൾഫ് നിർമ്മിച്ച് അതിൽ വേണം സൂക്ഷിക്കാൻ. ഒരിക്കലും തറയിൽ വെയ്ക്കരുത്. ആവശ്യമില്ലാത്ത ഒരു സാധനങ്ങളും നിങ്ങൾ പൂജാ മുറയിൽ വെയ്ക്കരുത്. പൂജാ മുറിയ്ക്ക് മുന്നിലോ മുകളിലോ ടോയ്‌ലറ്റ് വരരുത്.
അതുപോലെ തന്നെ പൂജാ മുറിക്ക് പെയ്ന്റ് അടിക്കുമ്പോഴും ശ്രദ്ധിക്കണം വെളുത്ത നിറമോ അല്ലെങ്കിൽ ഇളം മഞ്ഞ നിറത്തിലുള്ള ലൈറ്റ് നിറമോ ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെ അടുക്കളയുടേയോ ബെഡ് റൂമിന്റെയോ അടുത്ത് ആകരുത്. പുതിയ പൂക്കൾ കൊണ്ടാവണം പൂജാ മുറി അലങ്കരിക്കേണ്ടത്.
വാടിയ പൂ ഒരിക്കലും പൂജാ മുറിക്കകത്ത് വെയ്ക്കരുത്. വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്ന ഇടമാണ് പൂജാ മുറി അത് കൊണ്ട് ഭംഗിക്ക് വേണ്ടിയാവരുത് പൂജാ മുറികൾ പണിയേണ്ടത്. സ്ഥലം ലാഭിക്കാൻ വേണ്ടി ഒരിക്കലും നിങ്ങൾക്ക് തോന്നുന്ന സ്ഥലത്ത് പൂജാ മുറി പണിയരുത്. അത് ഗുണത്തേക്കാൾ ദോഷമായിരിക്കും വീട്ടിൽ ഉണ്ടാക്കുക.












Click it and Unblock the Notifications