Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു നുള്ള് കര്‍പ്പൂരമുണ്ടോ..? വീട്ടിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും

വീട് നിര്‍മാണത്തില്‍ പലരും ഇന്നത്തെ കാലത്ത് വാസ്തു പരിഗണിക്കാറില്ല. എന്നാല്‍ വാസ്തുവിന് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട് എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. വാസ്തു ശാസ്ത്ര തത്വങ്ങളും വാസ്തു ശാസ്ത്ര നുറുങ്ങുകളും നമ്മുടെ താമസസ്ഥലത്ത് പ്രയോഗിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലേക്ക് ധാരാളം ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരാന്‍ സഹായിക്കും.

വാസ്തു വൈകല്യങ്ങളുള്ള ഒരു വീട്ടില്‍ താമസിക്കുന്നവര്‍ക്ക് നെഗറ്റീവ് എനര്‍ജി, അസുഖം, സാമ്പത്തിക നഷ്ടം, ബന്ധത്തിലെ പ്രശ്നങ്ങള്‍ എന്നിവ നേരിടേണ്ടി വരും. എന്നാല്‍ വാസ്തു ദോഷം മാറാന്‍ നിങ്ങളുടെ വീട് പൊളിച്ച് മാറ്റുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. നിങ്ങളുടെ വീട്ടിലെ വാസ്തു വൈകല്യങ്ങള്‍ എങ്ങനെ നീക്കം ചെയ്യാമെന്നും എങ്ങനെ സമൃദ്ധിയും പോസിറ്റിവിറ്റിയും കൊണ്ടുവരാമെന്നും നമുക്കൊന്ന് നോക്കാം.

VASTU TIPS

വീടിന് മുന്നില്‍ കാറ്റാടി മണികള്‍ വെക്കുന്നത് അലങ്കാരത്തിന് മാത്രമല്ല. ഇവയ്ക്ക് വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ കഴിയും. വാസ്തു വൈകല്യങ്ങളുടെ പ്രശ്‌നം നേരിടുന്നവര്‍ ഒരു കാറ്റാടി മണി വാങ്ങി പ്രവേശന കവാടത്തില്‍ തൂക്കിയിടുക. ഇത് വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താന്‍ സഹായിക്കും. വീട്ടിലോ ഓഫീസിലോ പളുങ്ക് മണികള്‍ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഇവ നെഗറ്റീവ് എനര്‍ജി ആഗിരണം ചെയ്യുകയും നിങ്ങളുടെ വീടിനെ നിര്‍ഭാഗ്യങ്ങളില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു. വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിങ്ങള്‍ കര്‍പ്പൂരം വിതറുന്നതും നല്ലതാണ്. വലിയ സാമ്പത്തിക നഷ്ടം നേരിടുന്ന ആളുകള്‍ വീടുകളില്‍ രണ്ട് കര്‍പ്പൂര പരലുകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. വീട്ടിലെ കണ്ണാടി വാസ്തു സംബന്ധമായി വളരെ പ്രാധാന്യമുള്ള ഒന്നാണ്.

കണ്ണാടി ശരിയായ ദിശയില്‍ സ്ഥാപിച്ചാല്‍ നിങ്ങളുടെ വീട്ടില്‍ പോസിറ്റിവിറ്റി നിറയും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഒരിക്കലും വീടിന്റെ പ്രധാന വാതിലിനു മുന്നില്‍ കണ്ണാടി വെക്കരുത്. ഇത് ദോഷം ചെയ്യും. സമാനമായി കണ്ണാടിയുടെ ചില്ല് പൊട്ടിയിട്ടുണ്ടെങ്കില്‍ അത് പെട്ടെന്ന് തന്നെ മാറ്റണം. ഇത് വീട്ടിലെ അംഗങ്ങളുടെ ആയുസിനെയാണ് പ്രതികൂലമായി ബാധിക്കുക.

പൊട്ടിയ പ്ലേറ്റുകള്‍, ഒട്ടിച്ച ഗ്ലാസ്, പാത്രങ്ങള്‍ എന്നിവ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുകയും നിങ്ങളുടെ വീട്ടില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സമാനമായി പ്രവര്‍ത്തിക്കാത്ത ക്ലോക്ക് വീടിന് ദോഷം വരുത്താനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും കാരണമാകും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+