വീടിന്റെ പ്രധാനവാതിലില്‍ ഗണപതി ചിത്രം വെച്ചിട്ടുണ്ടോ..? ഇങ്ങനെയെങ്കില്‍ മാറ്റിക്കോ, സര്‍വനാശം
ഹൈന്ദവ വിശ്വാസം അനുസരിച്ച് ഗണപതിയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഏതൊരു മംഗള കര്‍മ്മത്തിനും ഗണപതിഹോമം നടത്തുന്നവരാണ് ഭൂരിഭാഗം വിശ്വാസികളും. വിഘ്‌നങ്ങള്‍ മറികടക്കാന്‍ ഗണപതി സഹായിക്കും എന്ന വിശ്വാസമാണ് ഇതിന് ആധാരം. പലപ്പോഴും പലരുടേയും വീടിന്റെ പ്രധാന വാതിലില്‍ ഗണപതിയുടെ ചിത്രം സ്ഥാപിക്കുന്നത് കാണാറുണ്ട്.
എന്നാല്‍ എല്ലാ സാഹചര്യത്തിലും ഇത് ശരിയല്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വാസ്തു പ്രകാരം നിങ്ങളുടെ വീടിന്റെ പ്രധാന വാതില്‍ തെക്ക്, വടക്ക് ദിശയിലാണെങ്കില്‍ ഗണപതിയുടെ ചിത്രം പ്രധാന വാതിലില്‍ വെക്കാവുന്നതാണ്. എന്നാല്‍ പ്രധാന വാതില്‍ കിഴക്കോ പടിഞ്ഞാറോ ദിശയിലാണെങ്കില്‍ ഗണപതി ചിത്രം സ്ഥാപിക്കാന്‍ പാടില്ല എന്നാണ് വാസ്തുവില്‍ പറയുന്നത്.

മാത്രമല്ല ഗണപതി ചിത്രത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് പുറത്തേക്കുള്ള വാതിലില്‍ ആണ് ചിത്രം വെക്കുന്നതെങ്കില്‍ അതിന്റെ തുമ്പിക്കൈ എതിര്‍ ഘടികാരദിശയിലായിരിക്കണമെന്നും വീടിനുള്ളില്‍ സ്ഥാപിക്കുന്ന വിഗ്രഹത്തിന്റെ തുമ്പിക്കൈ ഘടികാരദിശയിലായിരിക്കണമെന്നും ആണ് പറയുന്നത്. വീടിന്റെ പ്രധാന വാതിലില്‍ ഗണപതി ചിത്രത്തില്‍ തുമ്പിക്കൈ ഇടതുവശത്തേക്കാണ് തിരിഞ്ഞിരിക്കുന്നത് എന്ന് ശ്രദ്ധിക്കണം.
നേരെമറിച്ച് തുമ്പിക്കൈ വലത്തേക്ക് തിരിയുന്ന. ചിത്രമാണ് ഉള്ളതെങ്കില്‍ വീടിനുള്ളില്‍ വെക്കുന്നതാണ് ശുഭകരം. പൂജാമുറിയില്‍ വെക്കുന്ന വിഗ്രഹം പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്ക് ദിശകളിലായിരിക്കണം. ഗണപതിയുടെ വിഗ്രഹങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നു. വാസ്തുപ്രകാരം വെര്‍മിലിയന്‍ നിറത്തിലുള്ള ഗണപതി വിഗ്രഹം സ്ഥാപിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്നും വീട്ടില്‍ എപ്പോഴും സന്തോഷവും സമൃദ്ധിയും ഉണ്ടാകുമെന്നും ആണ് വിശ്വാസം.
ജോലി സംബന്ധമായ പുരോഗതിക്കായി വെള്ള നിറത്തിലുള്ള വിഗ്രഹം സ്ഥാപിക്കുന്നതും ശുഭകരമാണ്. ഗണപതി വിഗ്രഹമാണ് വീട്ടില്‍ വെക്കുന്നതെങ്കില്‍ അത് ഇരിക്കുന്ന നിലയിലായണ് എന്ന് നിങ്ങള്‍ ഉറപ്പ് വരുത്തണം. അതേസമയം, നില്‍ക്കുന്ന ഭാവത്തിലുള്ള ഗണേശ വിഗ്രഹം വെക്കരുത്. എന്നാല്‍ നിങ്ങളുടെ ഓഫീസിലേക്കോ ജോലിസ്ഥലത്തിലേക്കോ ഗണേശ പ്രതിമ നില്‍ക്കുന്ന രീതിയില്‍ എടുക്കാവുന്നതാണ് എന്ന് വാസ്തു ശാസ്ത്രം പറയുന്നു.
ഗണപതി വിഗ്രഹമോ ചിത്രമോ വീട്ടില്‍ ഇല്ലെങ്കിലും നിങ്ങള്‍ക്ക് വിഘ്‌നേശ്വരന്റെ കടാക്ഷം ലഭിക്കും. ഇതിനായി ഗണപതി ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥനയും പൂജയും നടത്തിയാല്‍ മതി. നിങ്ങളുമായി ബന്ധപ്പെട്ട് എന്ത് ശുഭ കാര്യം വന്നാലും ഇങ്ങനെ ചെയ്യുന്നത് വിഘ്‌നങ്ങള്‍ നീക്കാന്‍ നിങ്ങളെ സഹായിക്കും.












Click it and Unblock the Notifications