വീട്ടില്‍ ശംഖുപുഷ്പമുണ്ടോ..? കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ കുടുംബം മുടിഞ്ഞ് പോകും
ഹൈന്ദവ വിശ്വാസത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരു വസ്തുവും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ കേവലം വീട് നിര്‍മാണത്തിനും കിണറിന് സ്ഥാനം തേടുന്നതിലും മാത്രമല്ല വാസ്തു. ഇന്നത്തെ കാലത്ത് പല പദ്ധതികളുടെയും മാര്‍ഗനിര്‍ദ്ദേശമായി പലരും വാസ്തു ശാസ്ത്രം ഉപയോഗിക്കാറുണ്ട്. ഏതൊരു വസ്തുവുമായും വാസ്തു ബന്ധപ്പെട്ടിരിക്കുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ.
ഇത്തരത്തില്‍ വീട്ടില്‍ വളര്‍ത്തുന്ന ചെടികള്‍ക്കും വാസ്തുവില്‍ കൃത്യമായ നിര്‍ദേശം നല്‍കുന്നുണ്ട്. പൂന്തോട്ടം സ്ഥാപിക്കുമ്പോഴോ വീട്ടില്‍ ചെടികള്‍ സൂക്ഷിക്കുമ്പോഴോ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ നമ്മുടെ വീട്ടിലെല്ലാം സര്‍വ സാധാരണമായി കണ്ട് വരുന്ന ചെടിയായ ശംഖുപുഷ്പത്തെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.

വീട്ടില്‍ ശംഖുപുഷ്പത്തിന്റെ ചെടി നടുന്നത് സന്തോഷവും ഐശ്വര്യവും ആകര്‍ഷിക്കും എന്നാണ് വിശ്വാസം. എന്നാല്‍ വീട്ടില്‍ ഏത് ദിശയിലാണ് ചെടി നടുന്നത് എന്നത് നിര്‍ണായകമാണ്. വടക്ക്, കിഴക്ക്, വടക്ക്- കിഴക്ക് ദിശയില്‍ ശംഖുപുഷ്പം നടുന്നതാണ് ഉചിതം. ശംഖുപുഷ്പം പ്രധാന വാതിലിന്റെ വലതുവശത്ത് ഒരു ചട്ടിയില് വെക്കുന്നത് ശുഭകരമാണ് എന്നും വാസ്തു പറയുന്നു.
ഈ ചെടി വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടുന്നതാണ് ഉചിതം. വ്യാഴാഴ്ച മഹാവിഷ്ണുവിനും വെള്ളിയാഴ്ച ലക്ഷ്മിക്കും സമര്‍പ്പിക്കുന്നു എന്നാണ് വിശ്വാസം. ശംഖുപുഷ്ത്തിന്റെ ചെടി നടുന്നതിലൂടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാം എന്നാണ് വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സമ്പത്തിനെ ആകര്‍ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സസ്യ വര്‍ഗമാണിത്.
വീട്ടില്‍ പോസിറ്റീവ് എനര്‍ജിയുടെ അന്തരീക്ഷം നിലനിര്‍ത്താന്‍ ശംഖുപുഷ്പത്തിന് സാധിക്കും. വീട്ടില്‍ ഈ ചെടി യഥാവിധി പരിപാലിക്കുന്നവര്‍ കൂടുതല്‍ ബുദ്ധിയുള്ളവരാകുന്നു. അവരുടെ ചിന്താശേഷി അപാരമായിരിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിലെ ശനിദോഷം അകറ്റാന്‍ ശംഖുപുഷ്പം നടുന്നത് വഴി സാധിക്കും എന്നാണ് പറയുന്നത്.
ചെടിയിലെ ഉണങ്ങിയ ശാഖകള്‍, ഇലകള്‍, ആവശ്യമില്ലാത്ത പൂക്കള്‍ എന്നിവ വെട്ടിമാറ്റണം. അല്ലാത്തപക്ഷം കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കും. വീട്ടില്‍ നിലവിലുള്ള ചെടി നശിച്ച് പോയാല്‍ അധികം വൈകാതെ തന്നെ മറ്റൊന്ന് നടണം. അല്ലാത്തപക്ഷം വീട്ടിലെ ഐശ്വര്യത്തിന് വരവിന് ദോഷകരമായി ബാധിക്കും എന്നാണ് വിശ്വാസം.












Click it and Unblock the Notifications