Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണേറ് കൊണ്ട് പൊറുതിമുട്ടിയോ...? ഒരു നുള്ള് കര്‍പ്പൂരം കൊണ്ട് പ്രതിവിധിയുണ്ട്

എല്ലാവരുടേയും ജീവിതത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പങ്കാണ് ഉള്ളത്. ഒരാളുടെ ജീവിതത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ക്ക് വാസ്തുവുമായി ബന്ധമുണ്ട് എന്നാണ് വിശ്വാസം. വീട് നിര്‍മിക്കുമ്പോഴും കിണര്‍ കുഴിക്കുമ്പോഴും നമ്മള്‍ വാസ്തു പരിഗണിക്കാറുണ്ട്. എന്നാല്‍ പലരും അതിന് ശേഷം ആരും വാസ്തു സംബന്ധമായ വിഷയങ്ങളെ ഗൗനിക്കാറില്ല എന്നതാണ് സത്യം.

ജീവിതത്തിന്റെ സര്‍വ മേഖലയിലും വാസ്തു ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. അതിനാല്‍ വാസ്തു പരിഗണിക്കാതെ വീട് നിര്‍മിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ വാസ്തു ദോഷത്തിനും കാരണമാകും. ഇത്തരം വാസ്തു വൈകല്യങ്ങള്‍ക്കുള്ള പരിഹാരവും വാസ്തു ശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും വിവിധ പരിഹാരങ്ങളില്‍ കര്‍പ്പൂരം ഉപയോഗിക്കുന്നു.

VASTU TIPS

നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ ഇത് വളരെ ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ വാസ്തു ദോഷങ്ങള്‍ ഉള്ളതിന്റെ ആദ്യ ലക്ഷണം സാമ്പത്തിക നഷ്ടമാണ്. നിങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളോ അസുഖങ്ങളോ വാസ്തു വൈകല്യങ്ങളെ ആണ് സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ സന്തോഷകരമായ ജീവിതത്തിന് നിങ്ങള്‍ ഈ വാസ്തു വൈകല്യങ്ങള്‍ ഒഴിവാക്കണം.

വാസ്തു വൈകല്യങ്ങള്‍ കര്‍പ്പൂരത്തിന്റെ സഹായത്തോടെ പരിഹരിക്കാന്‍ എളുപ്പവും ലളിതവുമായ മാര്‍ഗമുണ്ട്. അഞ്ചോ ആറോ കഷ്ണം കര്‍പ്പൂരം എടുത്ത് മണ്‍വിളക്കില്‍ നെയ്യില്‍ മുക്കി കത്തിച്ചാല്‍ മതി. ഇത് കൂടാതെ നിങ്ങളുടെ വീടിന്റെ എല്ലാ കോണിലും ചെറിയ കര്‍പ്പൂര തണ്ടുകള്‍ വെക്കുക. അവ അന്തരീക്ഷത്തില്‍ സ്വയം ഉരുകി ഇല്ലാതാകാന്‍ അനുവദിക്കുക. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും.

കര്‍പ്പൂരം ഉരുകി അപ്രത്യക്ഷമാകുന്നതോടെ നിങ്ങളുടെ വീട്ടില്‍ നിന്ന് വാസ്തു വൈകല്യങ്ങളും അപ്രത്യക്ഷമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ദിവസവും രാവിലെ നിങ്ങളുടെ വീട്ടിലെ അടുക്കളയില്‍ കര്‍പ്പൂരം കത്തിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത് എന്നാണ് വിദഗ്ദര്‍ പറയുന്നത്. വാസ്തു ദോഷം അകറ്റാന്‍ ഗ്രാമ്പൂവും ഇതോടൊപ്പം കത്തിക്കാം.

ഇതു കൂടാതെ, വീട്ടില്‍ നിന്ന് ദോഷകരമായ കണ്ണേറ്, രോഗങ്ങള്‍ എന്നിവ അകറ്റാനും ഇത് സഹായിക്കും. വാസ്തു ശാസ്ത്രത്തില്‍ പൊതുവായി പറഞ്ഞിരിക്കുന്ന ഗുണങ്ങളാണ് ഇത്. എന്നിരുന്നാലും, നിങ്ങളുടെ ജാതകത്തെയും വീടിന്റെ ഘടനയെയും അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ വ്യക്തിപരമായ ഉപദേശങ്ങള്‍ക്കായി ഒരു ജ്യോതിഷിയുമായോ വാസ്തു ശാസ്ത്ര വിദഗ്ദ്ധനുമായോ ബന്ധപ്പെടുന്നത് നന്നായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+