Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ വാള്‍പേപ്പറായി ഈ ചിത്രങ്ങള്‍ വെച്ച് നോക്കൂ; പണം പോക്കറ്റിലേക്ക് ഒഴുകിയെത്തും

ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണിന് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. പലരുടേയും ജോലി പോലും മൊബൈല്‍ ഫോണ്‍ വഴിയാണ് നടക്കുന്നത്. ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ പ്രായ ഭേദമന്യേ പലരും ഫോണില്‍ ധാരാളം സമയം ചെലവഴിക്കുന്നു. എപ്പോഴും മൊബൈല്‍ ഫോണുകളില്‍ പറ്റിനില്‍ക്കാനും സോഷ്യല്‍ മീഡിയയിലെ ആളുകളുമായി ബന്ധപ്പെടാനും ശ്രമിക്കുന്നു.

മൊബൈല്‍ ഫോണിന് നിങ്ങളുടെ ജീവിതത്തിലെ വാസ്തുവുമായും ബന്ധമുണ്ട്. മൊബൈല്‍ വാള്‍പേപ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പണവും ഭാഗ്യവും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? വിചിത്രമായി തോന്നുന്നുണ്ടല്ലേ. എന്നാല്‍ നമ്മുടെ ജീവിതവുമായി അത്രയും അടുത്ത് നില്‍ക്കുന്നതായതിനാല്‍ തന്നെ മൊബൈല്‍ ഫോണില്‍ വാസ്തു അനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതായിരിക്കും എന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.

VASTU TIPS

എല്ലാവരും ഈ ലോകത്ത് ജീവിക്കുന്നത് അവര്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങളോടെയാണ്. ചില ആളുകള്‍ ഉയര്‍ന്ന പ്രമോഷനുകള്‍ നേടാന്‍ ആഗ്രഹിക്കുന്നു. മറ്റ് ചിലര്‍ അവരുടെ ജീവിതത്തില്‍ ഭാഗ്യം ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനൊക്കെ എങ്ങനെയാണ് മൊബൈല്‍ ഫോണില്‍ വാള്‍പേപ്പര്‍ സഹായിക്കുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഒരാള്‍ക്ക് ഉത്കണ്ഠ അനുഭവപ്പെടുകയും ചിന്തകള്‍ ശരിയായി പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍ ബുദ്ധന്റെ ചിത്രങ്ങള്‍ മൊബൈലിലെ വാള്‍പേപ്പറായി ഉപയോഗിക്കണം. കരിയര്‍ വളര്‍ച്ചയ്ക്കുള്ള ഭാഗ്യ വാള്‍പേപ്പറായും ഇത് കണക്കാക്കപ്പെടുന്നു. ബുദ്ധന്റെ ഊര്‍ജ്ജം നിങ്ങളെ പല തരത്തില്‍ സഹായിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.

ഇന്റര്‍നെറ്റില്‍ അനന്തമായ വാള്‍പേപ്പറുകള്‍ ഉണ്ട്. ജീവിതത്തില്‍ നാം കാണുന്നതും നിരീക്ഷിക്കുന്നതും നമ്മുടെ ഉപബോധ മനസില്‍ സംഭരിച്ചിരിക്കുന്നതായി നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ ഉപബോധ മനസ് നമ്മുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു. അതിനാല്‍, നമ്മുടെ മൊബൈല്‍ ഫോണുകളില്‍ കാണുന്നത് നമ്മുടെ ആഗ്രഹങ്ങളുടെ പാത സൃഷ്ടിക്കുന്നു. ജോലിയോ ഉന്നത സ്ഥാനമോ തേടുന്നവരാണെങ്കില്‍ പച്ചപ്പുള്ള വാള്‍പേപ്പര്‍ വെക്കണം.

ഇതുവഴി നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റം കാണാനാകും. കാരണം പച്ചപ്പുള്ള വാള്‍പേപ്പര്‍ വിജയം ആകര്‍ഷിക്കാന്‍ നിങ്ങളെ സഹായിക്കും. എല്ലാവര്‍ക്കും ജീവിതത്തില്‍ പണം വേണം. പണത്തിന്റെ ഊര്‍ജ്ജം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍ മൊബൈല്‍ വാള്‍പേപ്പറായി വെച്ച് നോക്കൂ. ആ ചിത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ പണമൊഴുക്ക് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലക്ഷ്മി ദേവിയുടെ ചിത്രവും ഉപയോഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+