വീട്ടില്‍ മണി പ്ലാന്റ് വളര്‍ത്തണമെന്ന് പറയുന്നത് വെറുതെയല്ല, സമ്പത്ത് കുമിഞ്ഞ് കൂടും
വീട് നിര്‍മ്മിക്കുമ്പോള്‍ നമ്മളില്‍ പലരും വാസ്തു നോക്കാറുണ്ട്. എന്നാല്‍ വാസ്തു നോക്കാതെ വീട് വെച്ചിട്ട് ശേഷം അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. ഒരു വീടിന്റെ എല്ലാ കോണിലും ഉള്ള ഊര്‍ജ്ജം അതിലെ താമസക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വീട്ടിലെ സന്തോഷവും വിഷമവും എല്ലാം വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഹൈന്ദവ വിശ്വാസം.
ഒരു വീട്ടിലേക്ക് സന്തോഷവും സാമ്പത്തിക അഭിവൃദ്ധിയും കൊണ്ടുവരുന്നതിന് വാസ്തു ശാസ്ത്രത്തില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. നിങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയോ കടബാധ്യതയുള്ളവരോ ആണെങ്കില്‍ ചില ലളിതമായ വാസ്തു പരിഹാരങ്ങളിലൂടെ ഇത് മറികടക്കാന്‍ സാധിക്കും. അതിനുള്ള ചില മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

വാസ്തു തത്ത്വങ്ങള്‍ പ്രകാരം വീടിന്റെ വടക്ക് ദിശ കുബേരനുമായി ബന്ധപ്പെട്ടിരിക്കുന്നു. കുബേരന്റെ അനുഗ്രഹം ശരിയായി ലഭിക്കാന്‍ നിങ്ങളുടെ വീടിന്റെ തെക്കേ ഭിത്തിയോട് ചേര്‍ന്നായിരിക്കണം അലമാര വെക്കേണ്ടത്. വടക്ക് ദിശയോട് അഭിമുഖമായിട്ടായിരിക്കണം അലമാരയുടെ വാതില്‍ തുറക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ, കുബേരന്റെ സാന്നിധ്യം മാത്രമല്ല, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നിങ്ങളുടെ വീട്ടിലുണ്ടാകും.
അലമാരയില്‍ പണം വെക്കുന്ന സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ പ്രവേശന കവാടത്തില്‍ ചുവന്ന റിബണുകള്‍ കൊണ്ട് കെട്ടിയ നാണയങ്ങള്‍ വെക്കുന്നത് സമ്പത്തും സമൃദ്ധിയും കൊണ്ടുവരും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ പേഴ്‌സില്‍ നാണയങ്ങളും നോട്ടുകളും വെവ്വേറെ അറകളില്‍ സൂക്ഷിക്കണം.
പേഴ്‌സില്‍ നോട്ടുകള്‍ മടക്കി വെക്കാതെ നിവര്‍ത്തി തന്നെ വെക്കണം. ഇത് പണത്തിന്റെ വരവിന് സഹായകമാകും. വീടിന്റെ ഉമ്മറപ്പടി കേടുകൂടാതെ സൂക്ഷിക്കണം. ഇത് ശക്തവും പൊട്ടിയതല്ലെന്നും ഉറപ്പാക്കുക. തകര്‍ന്ന ഉമ്മറപ്പടി വാസ്തു ദോഷം സൃഷ്ടിക്കും. ഉമ്മറപ്പടിയില്‍ ചവിട്ടി നില്‍ക്കാനോ ഇരിക്കാനോ പാടില്ല. ഇത് ലക്ഷ്മി ദേവിയുടെ വരവിനെ തടസപ്പെടുത്തും. വീട്ടിനുള്ളില്‍ മണി പ്ലാന്റ് വളര്‍ത്തുന്നത് നല്ലതാണ്.
കുബേരശി സസ്യം എന്നാണ് മണി പ്ലാന്‍് അറിയപ്പെടുന്നത്. അതിനാല്‍ ഇത് വീടിനുള്ളില്‍ വെക്കുന്നത് സാമ്പത്തികമായി അഭിവൃദ്ധി നേടാന്‍ നല്ലതാണ്. സാമ്പത്തിക നേട്ടം ലഭിക്കാനായി നിങ്ങളുടെ പേഴ്സ് ഇടത് പോക്കറ്റില്‍ വേണം സൂക്ഷിക്കേണ്ടത്. കൂടാതെ പേഴ്‌സില്‍ അരിമണികളും ചെമ്പ്, വെള്ളി എന്നിവ കൊണ്ടുള്ള വസ്തുക്കളും സൂക്ഷിക്കുന്നത് പ്രയോജനകരമാണ്. ഇത് നിങ്ങളുടെയും കുടുംബത്തിന്റെയും വരുമാനത്തെ ഗുണകരമായി ബാധിക്കും.












Click it and Unblock the Notifications