Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ സമ്പത്തും സമൃദ്ധിയും കുമിഞ്ഞുകൂടണോ? തൊട്ടാവാടി കണ്ടാല്‍ ഇനി നശിപ്പിക്കരുത്...

വാസ്തു ശാസ്ത്രമനുസരിച്ച് ഓരോ വാസ്തുവിനും വീട്ടില്‍ ഒരു പ്രത്യേക ദിശയുണ്ട്. മാത്രവുമല്ല, വാസ്തു പ്രകാരം കാര്യങ്ങള്‍ സൂക്ഷിക്കുന്നത് കുടുംബാംഗങ്ങള്‍ക്ക് ഗുണകരവും പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. വീടിനും വീട്ടിലെ വസ്തുക്കള്‍ക്കും മാത്രമല്ല, വീട്ടിലെ ചെടികള്‍ക്കും മരങ്ങള്‍ക്കും പ്രത്യേക ദിശ വാസ്തുവില്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ ചില ചെടികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു.

അത്തരം ചെടികളില്‍ ഒന്നാണ് നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി കണ്ട് വരുന്ന തൊട്ടാവാടി ചെടി. നിങ്ങളുടെ വീട്ടില്‍ ഒരു മരമോ ചെടിയോ നട്ടുപിടിപ്പിക്കുമ്പോള്‍ അത് സംബന്ധിച്ച വാസ്തുവിനെക്കുറിച്ച് പൂര്‍ണ്ണമായ അറിവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. തൊട്ടാവാടി ചെടി വീട്ടില്‍ നടുന്നത് ഗുണകരമാണെന്ന് പറയുമ്പോള്‍ അതിന് പിന്നിലെ കാരണവും അറിയേണ്ടതുണ്ട്.

VASTU TIPS

ഹൈന്ദവ വിശ്വാസപ്രകാരം പ്രധാനമായും ശനിദേവന്റെ ചെടിയായാണ് തൊട്ടാവാടി ചെടി കണക്കാക്കപ്പെടുന്നത്. ഇത് വീട്ടില്‍ നടുന്നതിലൂടെ ശനിദേവന്റെ അനുഗ്രഹം തീര്‍ച്ചയായും ലഭിക്കും. ഈ ചെടി പരമശിവനും ഏറെ പ്രിയപ്പെട്ടതാണ്. തൊട്ടാവാടി ചെടി ഉള്ള വീട്ടില്‍ ശിവന്‍ കുടികൊള്ളുന്നുവെന്നും ശനിയുടെ ദോഷം ഇല്ലെന്നും പറയപ്പെടുന്നു. ഈ ചെടി വീട്ടില്‍ ശരിയായ ദിശയില്‍ നടുന്നത് സന്തോഷവും ഐശ്വര്യവും സമ്പത്തും നല്‍കും.

പതിവായി ഈ ചെടി നനയ്ക്കുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ ജാതകത്തില്‍ ശനിയുടെ സ്വാധീനം ഉണ്ടെങ്കില്‍ വീട്ടില്‍ ഈ ചെടി നടണം. വാസ്തു ശാസ്ത്രത്തിലൂടെ ശനിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നതാണ് യാഥാര്‍ത്ഥ്യം. തൊട്ടാവാടി ചെടിക്ക് അനുയോജ്യമായ വാസ്തു സ്ഥലം വീടിന്റെ പടിഞ്ഞാറ് ദിശയിലാണ്.

എന്നാല്‍ നിങ്ങള്‍ വാസ്തു ശാസ്ത്രത്തെ കുറിച്ച് അറിയാതെ വീടിന്റെ മറ്റേതെങ്കിലും ദിശയില്‍ തൊട്ടാവാടി നടുകയാണെങ്കില്‍ ശനിയുടെ ദോഷഫലങ്ങള്‍ കൂടുതലായിരിക്കും. അത് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. തൊട്ടാവാടി ചെടി പെട്ടെന്ന് ഉണങ്ങില്ലെന്നും അതിനാല്‍ അധികം പരിചരണം ആവശ്യമില്ലെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് അനാവശ്യമായി ഉണങ്ങാന്‍ തുടങ്ങിയാല്‍ അത് ചില അനിഷ്ട സംഭവങ്ങളുടെ സൂചനയായിരിക്കാം.

പടിഞ്ഞാറ് ദിശയെ കൂടാതെ വീടിന്റെ കിഴക്ക്, വടക്ക് കിഴക്ക് ദിശകളിലും തൊട്ടാവാടി ചെടി നടാം. എന്നാല്‍ തെക്ക് ദിശയില്‍ അബദ്ധത്തില്‍ പോലും ഈ ചെടി നടരുത്. അങ്ങനെ ചെയ്യുന്നത് നെഗറ്റീവ് എനര്‍ജി പകരും. നിങ്ങള്‍ക്ക് വീട്ടില്‍ തൊട്ടാവാടി നട്ടുപിടിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വീടിന്റെ ശരിയായ ദിശയില്‍ നടുക. ഇത് ചെയ്യുന്നത് വീടിന്റെ സന്തോഷവും ഐശ്വര്യവും മാത്രമല്ല, സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+