Vastu Tips: വീട്ടിൽ ദാരിദ്ര്യവും സമാധാനക്കേടുമാണോ? കർപ്പൂരം ഇങ്ങനെ ഉപയോഗിച്ചുനോക്കൂ; മാറ്റം ഉറപ്പ്
നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കർപ്പൂരത്തിന് സാധിക്കും. അതുകൊണ്ടാണ് എല്ലാ ഹൈന്ദവ ചടങ്ങുകളിലും ആചാരങ്ങളിലും കർപ്പൂരം കാണപ്പെടുന്നത്. ഹിന്ദുമതത്തിലും ആത്മീയതയിലും കർപ്പൂരത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ഇതിന് നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും.
കർപ്പൂരം കത്തിക്കുമ്പോൾ നെഗറ്റീവ് എനർജി മാറ്റാനും വിജയം കൈവരിക്കാനും നിങ്ങളെ സഹായിക്കും. വാസ്തു ശാസ്ത്ര പ്രകാരം കർപ്പൂരം ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങൾ ആണ് വിശദീകരിക്കുന്നത്.

സമ്പത്ത് നേടാൻ സഹായിക്കുന്നു: വർഷങ്ങളായി നിങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ സമ്പത്ത് നില മെച്ചപ്പെടുന്നില്ലെങ്കിൽ, ഈ അവസ്ഥയിൽ രക്ഷപ്പെടാനുള്ള മാർഗമാണ് കർപ്പൂരം. എല്ലാ രാത്രിയും ഒരു വെള്ളി പാത്രത്തിൽ കർപ്പൂരവും ഗ്രാമ്പൂവും കത്തിച്ച് വെയ്ക്കാം..
ഐശ്വര്യത്തിനായി കർപ്പൂരം ഉപയോഗിക്കാനുള്ള മറ്റൊരു മാർഗം റോസാപ്പൂവ് എടുത്ത് അതിൽ കർപ്പൂരം കത്തിച്ച് ദുർഗ്ഗാദേവിക്ക് സമർപ്പിക്കുക എന്നതാണ്. 43 ദിവസം തുടർച്ചയായി ഇത് ചെയ്യുക, നിങ്ങൾക്ക് സാമ്പത്തികമായി നല്ല മാറ്റം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വളരെ പെട്ടെന്ന് മാറ്റം പ്രതീക്ഷിക്കരുത്.
നെഗറ്റീവ് എനർജി ഇല്ലാതാക്കുന്നു: നിങ്ങളുടെ ജീവിതത്തിലെ ആളുകളുമായി നിങ്ങൾ എപ്പോഴും തർക്കത്തിലാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നും വീട്ടിൽ വഴക്ക് ആണോ നിങ്ങൾ മുറിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ നിങ്ങൾക്ക് നെഗറ്റീവ് വൈബ് അനുഭവപ്പെടുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാവിലെയും വൈകുന്നേരവും കർപ്പൂരം കത്തിച്ച് വെച്ച് ഇവയെ ഇല്ലാതാക്കാം.
അമിത ചെലവുകൾ കുറയ്ക്കുന്നു: മാസം അവസാനിക്കുമ്പോൾ കയ്യിൽ പണം ബാക്കിയാവാത്ത അവസ്ഥ ഉണ്ടാവാറുണ്ടോ. ചിലപ്പോൾ അനാരോഗ്യം കാരണം ആവാം, അല്ലെങ്കിൽ തെറ്റായ സ്ഥാനത്തുള്ള ഗ്രഹങ്ങൾ കാരണമാകാം. ഇത്തരം അവസ്ഥ സമ്പത്ത് ഇല്ലാതാക്കും. ഈ ദോഷങ്ങൾ പരിഹരിക്കാൻ എല്ലാ വൈകുന്നേരവും അടുക്കളയിൽ ഒരു വെള്ളി പാത്രത്തിൽ ഗ്രാമ്പൂ ഉപയോഗിച്ച് കർപ്പൂരം കത്തിക്കാം. കർപ്പൂരം അതിന്റെ രോഗശാന്തി ഗുണങ്ങൾക്കും പേരുകേട്ടതാണ്.
നിങ്ങളുടെ പങ്കാളിയുമായി നിരന്തരം കലഹിക്കുന്നത് നിങ്ങളുടെ ജീവിതത്തെ സമ്മർദ്ദത്തിലാക്കുകയും നിങ്ങളുടെ വീടിന്റെ ഐശ്വര്യത്തെയും സമാധാനത്തെയും ബാധിക്കുകയും ചെയ്യും. മുറിയിൽ കർപ്പൂരം കത്തിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കും.












Click it and Unblock the Notifications