വീട്ടില്‍ തവളയേയും ആമയേയും വളര്‍ത്തി നോക്കൂ... ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
വീട്ടില്‍ ഒരു വളര്‍ത്തുജീവികളെ പരിപാലിക്കുക എന്നത് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. മാത്രമല്ല ഇത് കൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. കൂടുതല്‍ വ്യായാമം ചെയ്യാനും സാമൂഹികമായി ഇടപെടാനും ആളുകളെ സഹായിക്കാന്‍ വളര്‍ത്തുജീവികള്‍ക്ക് സാധിക്കും. വളര്‍ത്തുമൃഗങ്ങളുമായി കളിക്കുകയോ ചെയ്യുന്നത് രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കും.
ഇതൊക്കെയാണെങ്കിലും നിങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ വളര്‍ത്തുജീവികളെ പരിപാലിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. വളര്‍ത്തുമൃഗങ്ങള്‍ നിങ്ങളുടെ വീടിന്റെ അവിഭാജ്യ ഘടകമായതിനാല്‍ അവയ്ക്കും വാസ്തുവില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

പലരുടേയും വീട്ടില്‍ സര്‍വ സാധാരണമായി കാണപ്പെടുന്നവയാണ് നായ്ക്കള്‍. നായ്ക്കള്‍ വിശ്വസ്തതയെയും സംരക്ഷണത്തെയും പ്രതീകപ്പെടുത്തുന്നു. ഇവയ്ക്കായി കൂടൊരുക്കുമ്പോള്‍ വീടിന്റെ വടക്കോട്ട് അഭിമുഖമായി വേണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് ഇവയുടെ ദീര്‍ഘായുസിന് സഹായിക്കും. പലരും വീട്ടിലെ ടാങ്കുകളില്‍ മീനുകള്‍ക്കാപ്പം ആമയെ വളര്‍ത്താറുണ്ട്.
ആമയെ വടക്കോട്ട് അഭിമുഖീകരിക്കുന്ന ഒരു ടാങ്കില്‍ വെക്കണം. ഇത് സമ്പത്ത്, ഭാഗ്യം, വിജയം എന്നിവ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. വാസ്തുവില്‍ ആമയെ ഒരു മംഗളകരമായ ജീവിയായാണ് കണക്കാക്കുന്നു. അവ സമൃദ്ധിയെ പ്രതിനിധീകരിച്ച് ഭാഗ്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ആമകളെപ്പോലെ മത്സ്യവും ഭാഗ്യവും സമൃദ്ധിയും ആരോഗ്യവും നല്‍കുന്നു. ഫിഷ് അക്വേറിയം വടക്ക്-കിഴക്ക് ദിശയില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം.
പലരും തവളകളെ വളര്‍ത്തുജീവികളായി കണക്കാക്കുന്നില്ലെങ്കിലും വാസ്തുവില്‍ ഇവയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. തവളകള്‍ ഭാഗ്യം പ്രകാശിപ്പിക്കുന്ന ജീവികളാണ് എന്നാണ് പറയുന്നത്. ഇവയെ ലക്കി ചാംസ് എന്നാണ് വിളിക്കുന്നത്. കുടുംബത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഇവ സഹായിക്കുകയും ചെയ്യുന്നു. പുറത്തുള്ള കുളത്തിലോ ടാങ്കിലോ അവയെ വളര്‍ത്തണമെന്ന് വാസ്തു ശുപാര്‍ശ ചെയ്യുന്നു.
ലൗ ബേര്‍ഡ്‌സും വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണ്. അവയുടെ കൂട് വീടിന്റെ വടക്ക്-കിഴക്ക് ദിശയിലാണെന്ന് ഉറപ്പാക്കുക. വടക്ക്, വടക്ക്-പടിഞ്ഞാറ്, കിഴക്ക് ദിശകളില്‍ പക്ഷികളുടെ കൂടും തീറ്റയും സ്ഥാപിക്കണം എന്നാണ് വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. പക്ഷികള്‍ക്ക് ആവശ്യത്തിന് ശുദ്ധവായു, വെളിച്ചം എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഒരു മണ്‍പാത്രത്തില്‍ എപ്പോഴും വെള്ളം സൂക്ഷിക്കുക.
ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നതിനാല്‍ കന്നുകാലികളേയും വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണ്. എന്നാല്‍ അവയുടെ ആരോഗ്യം നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പരിപാലനത്തില്‍ അതീവ ശ്രദ്ധ വേണം. കന്നുകാലികള്‍ക്ക് തൊഴുത്ത് ഒരുക്കുമ്പോള്‍ വടക്ക് പടിഞ്ഞാറ് ദിശയാണ് നല്ലത്.












Click it and Unblock the Notifications