Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളം കുടിക്കുന്നത് വെള്ളി പാത്രത്തിലാക്കിയാലോ...? സമ്പത്ത് കുമിഞ്ഞുകൂടും, കടങ്ങളെല്ലാം തീരും

സാമ്പത്തികമായി സ്ഥിരത കൈവരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടായിരിക്കില്ല. മികച്ച വരുമാനമുള്ള ജോലിയുണ്ടെങ്കിലും പലരും ഇന്ന് സാമ്പത്തിമായി ഭദ്രമായിരിക്കണം എന്നില്ല. ഇതിന് മണി മാനേജ്‌മെന്റിലെ പിഴവ് മാത്രമായിരിക്കില്ല കാരണം. വാസ്തുവിന് നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ട് എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. വീട്ടിലെ വാസ്തു ദോഷം കൊണ്ടും സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൡലൂടെ വാസ്തുവുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ നമുക്ക് നീക്കാന്‍ സാധിക്കും. വാസ്തു ശാസ്ത്രത്തില്‍ പണം ആകര്‍ഷിക്കാന്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കില്‍ അതില്‍ ചിലത് പരീക്ഷിക്കാവുന്നതാണ്. വാസ്തുവില്‍ സമ്പത്തിനെ ആകര്‍ഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്തെല്ലാമാണ് എന്ന് നോക്കാം.

VASTU TIPS

ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവതയാണ് ലക്ഷ്മി ദേവി. ലക്ഷ്മി ദേവിയുടെ കടാക്ഷമുണ്ടെങ്കില്‍ വീട്ടില്‍ ഐശ്വര്യം നിലനില്‍ക്കും എന്നാണ് വിശ്വാസം. ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ നമുക്ക് വളരെയധികം പ്രയോജനം ലഭിക്കും. അതിനായി ഞായറാഴ്ചകളില്‍ നിങ്ങളുടെ വീടിന് പുറത്ത് നെയ് വിളക്ക് കത്തിക്കണം. ഇതുവഴി നിങ്ങളുടെ സാമ്പത്തിക ആകുലതകള്‍ അവസാനിക്കും.
സാമ്പത്തിക ആകുലതകള്‍ അവസാനിക്കും.

വീടിനകം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അലങ്കോലമായി കിടക്കുന്ന വീടുകളില്‍ ലക്ഷ്മി ദേവി കുടിയിരിക്കില്ല. മാത്രമല്ല ലക്ഷ്മി കോപത്തിനും ഇത് കാരണമാകും. സ്വീകരണമുറിയുടെ മധ്യഭാഗം കഴിയുന്നത്ര വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. വീട്ടിലെ ബന്ധങ്ങള്‍, ആരോഗ്യം, സാമ്പത്തികം എന്നിവ പലതരം എനര്‍ജിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. വൃത്തിഹീനമായി കിടക്കുന്ന വീടുകളില്‍ നെഗറ്റീവ് എനര്‍ജി നിറയും.

ഇത് നിങ്ങള്‍ക്ക് സാമ്പത്തികം, ആരോഗ്യം എന്നീ മേഖലകളില്‍ വെല്ലുവിളി സൃഷ്ടിക്കും. കൂടാതെ ജനലുകളും വാതിലുകളും പൊടിയില്ലാതെ സൂക്ഷിക്കണം. കഴിയുമെങ്കില്‍ എപ്പോഴും ഒരു വെള്ളി പാത്രത്തില്‍ വെള്ളം കുടിക്കുക. വെള്ളി ചന്ദ്രനെ പ്രതിനിധീകരിക്കുന്നു. ചന്ദ്രന്റെ കടാക്ഷം നിങ്ങളില്‍ സമൃദ്ധി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശനി ദേവനും ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്.

ശനീശ്വരനെ പ്രസാദിപ്പിച്ചാല്‍ തടസങ്ങളെല്ലാം മാറി കിട്ടും എന്നാണ് വിശ്വാസം. കറുപ്പാണ് ശനീശ്വരന്റെ നിറം. അതിനാല്‍ ശനീശ്വരെ പ്രസാദിപ്പിക്കാന്‍ ശനിയാഴ്ചകളില്‍ കറുത്ത പക്ഷികള്‍ക്ക് മൃഗങ്ങള്‍ക്കും ഭക്ഷണം കൊടുക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും ഇല്ലാതാകും. തുടര്‍ച്ചയായി 11 ശനിയാഴ്ചകളില്‍ ഇങ്ങനെ ചെയ്യണം. രണ്ടോ മൂന്നോ ശനിയാഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കാണാന്‍ സാധിക്കും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+