വീട്ടിലെ തുളസി ഉണങ്ങിയോ..? വേഗം മാറ്റി പുതിയത് നട്ടോ, ഇല്ലെങ്കില്‍ സര്‍വനാശം
ജ്യോതിഷം പോലെ തന്നെ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രാധാന്യമാണ് വാസ്തു ശാസ്ത്രത്തിനുള്ളത്. വീട് നിര്‍മാണത്തിന് പലരും വാസ്തു നോക്കാറുണ്ട്. എന്നാല്‍ കേവലം വീട് നിര്‍മാണത്തെ കുറിച്ച് മാത്രമല്ല വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങള്‍ക്കും വാസ്തുവില്‍ വലിയ പ്രാധാന്യമുണ്ട് എന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്.
തുളസി ചെടി നമ്മുടെയെല്ലാം വീട്ടില്‍ കണ്ട് വരുന്ന സര്‍വ്വ സാധാരണമായ ഒരു ചെടിയാണ്. ഔഷധഗുണത്തോടൊപ്പം തന്നെ ഹൈന്ദവര്‍ ആരാധനയ്ക്കും തുളസി ചെടിയെ ഉപയോഗിക്കുന്നു. വാസ്തു ശാസ്ത്രത്തിലും തുളസി ചെടിക്ക് സവിശേഷമായ സ്ഥാനമാണ് ഉള്ളത്. തുളസി ചെടി സംബന്ധിച്ച് വാസ്തു ശാസ്ത്രത്തില്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത് എന്ന് നമുക്ക് നോക്കാം.

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് തുളസി ചെടി നടുന്നത് ശുഭകരമാണ്. വീട്ടില്‍ തുളസി ചെടി ഉണ്ടെങ്കില്‍ മനസിന് സമാധാനവും സന്തോഷവും ലഭിക്കും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഉണങ്ങിയ തുളസി ചെടി ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരം ചെടികള്‍ ഏതെങ്കിലും ഒഴുകുന്ന ജലാശയത്തില്‍ ഒഴുക്കി വിടണം.
പകരം പുതിയ ചെടി നടുകയും വേണം. തുളസി നടാന്‍ വടക്ക്, വടക്ക്-കിഴക്ക്, കിഴക്ക് ദിശകള്‍ തിരഞ്ഞെടുക്കണം. ഈ ദിശകളില്‍ തുളസി നടുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുവരും എന്നാണ് വിശ്വാസം. അങ്ങനെ നിങ്ങള്‍ക്കും കുടുംബത്തിനും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ജീവിതമായിരിക്കും ഉണ്ടാകുക. തുളസി ചെടി വീടിന്റെ തെക്ക് ദിശയില്‍ നടാന്‍ പാടില്ല. ഇത് നിങ്ങള്‍ക്ക് ദോഷം ചെയ്യും.
തുളസി നനയ്ക്കുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ഞായറാഴ്ചകളിലും ഏകാദശിയിലും സൂര്യഗ്രഹണത്തിലും ചന്ദ്രഗ്രഹണത്തിലും തുളസിക്ക് വെള്ളം നല്‍കരുത്. ഈ ദിവസങ്ങളിലും എല്ലാ ദിവസവും സൂര്യസ്തമയത്തിന് ശേഷവും തുളസിയില നുള്ളരുത്. അങ്ങനെ ചെയ്യുന്നത് വാസ്തു ദോഷം ഉണ്ടാക്കുന്നു. അടുക്കളയുടെ അടുത്ത് തുളസി നടുന്നത് നിങ്ങളുടെ വീട്ടിലെ കുടുംബ കലഹം അവസാനിപ്പിക്കും.
വീട്ടില്‍ വാസ്തുദോഷമുണ്ടെങ്കില്‍ അത് മാറാന്‍ അഗ്നികോണിന്റെ തെക്ക് കിഴക്ക് മുതല്‍ വടക്ക് പടിഞ്ഞാറ് വരെയുള്ള ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് തുളസി ചെടി നടാം. തുളസി ചെടിയില്‍ ലക്ഷ്മി ദേവി കുടിയിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ തുളസി ചെടിയെ യഥാവിധി പരിപാലിച്ചില്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അസ്ഥിപ്പെടാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications