പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കാറുണ്ടോ..? എന്നാല്‍ പിന്നെ അനുഭവിച്ചോ..!! കാത്തിരിക്കുന്നത് വന്‍ നഷ്ടം
നമ്മുടെ വീട്ടില്‍ എന്തായാലും ഒരു കണ്ണാടിയെങ്കിലും ഉണ്ടായിരിക്കും. വാസ്തു ശാസ്ത്രത്തില്‍ കണ്ണാടിക്ക് ഏറെ പ്രാധാന്യമാണ് ഉള്ളത്. കണ്ണാടികള്‍ പോസിറ്റീവ്, നെഗറ്റീവ് എനര്‍ജി എന്ന് വേര്‍തിരിക്കുന്നില്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. അവ തന്റെ മുന്നില്‍ വരുന്ന ഏതൊരു ഊര്‍ജ്ജത്തെയും അതേപടി തിരികെ നല്‍കുന്നു. അതുകൊണ്ടാണ് വാസ്തു ശാസ്ത്രത്തില്‍ കണ്ണാടികള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
വീടുകളിലെ വാസ്തു ദോഷങ്ങള്‍ നീക്കാന്‍ കണ്ണാടിയ്ക്ക് സാധിക്കുന്നതും അതുകൊണ്ടാണ്. കണ്ണാടിയുമായി ബന്ധപ്പെട്ട തെറ്റുകള്‍ കുടുംബാംഗങ്ങളുടെ ആരോഗ്യം, സമ്പത്ത്, പുരോഗതി എന്നിവയ്ക്ക് തടസമായി മാറും. ഇതിനാല്‍ കണ്ണാടി ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കണ്ണാടിയെ സംബന്ധിച്ച് വാസ്തുവില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

വാസ്തു പ്രകാരം നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരിക്കലും കണ്ണാടി പാടില്ല. പക്ഷെ എല്ലാവരും ഒരുങ്ങുന്നത് കിടപ്പുമുറിയില്‍ ആയതിനാല്‍ കണ്ണാടി ഇല്ലാതിരിക്കുന്നതും പ്രയാസമുണ്ടാക്കും. ഈ സാഹചര്യത്തില്‍ രാവിലെ എഴുന്നേറ്റയുടന്‍ നിങ്ങളുടെ മുഖം കാണാന്‍ കഴിയാത്തവിധം കണ്ണാടി സ്ഥാപിക്കുക. അതായത്, കട്ടിലിന് മുന്നില്‍ കണ്ണാടി വെക്കാതിരിക്കുക. കണ്ണാടിയുടെ ഗ്ലാസ് പൊട്ടിയിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്.
പൊട്ടിയ ഗ്ലാസില്‍ നിന്ന് മടങ്ങിവരുന്ന വെളിച്ചം വീടിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നു. അത്തരം കണ്ണാടിയില്‍ മുഖം കാണുന്നത് ആരോഗ്യം നഷ്ടപ്പെടുത്തും. വടക്ക്, കിഴക്ക്, വടക്ക് കിഴക്ക് ദിശകളില്‍ കണ്ണാടി വെക്കുന്നതാണ് ഉചിതം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് വഴി പോസിറ്റീവ് എനര്‍ജി വീട്ടിലേക്ക് പ്രവേശിക്കുന്നു.
ഉരുണ്ട കണ്ണാടി വീട്ടില്‍ ഒരിക്കലും വയ്ക്കരുത് എന്നാണ് വാസ്തുവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വീടിന്റെ തെക്ക് ഭാഗത്ത് കണ്ണാടി വെക്കുന്നത് വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുഖം നന്നായി പ്രതിഫലിപ്പിക്കാത്ത കണ്ണാടി വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ബിസിനസ് നഷ്ടത്തിലാക്കാന്‍ സാധ്യതയുണ്ട്. കിടപ്പുമുറിയില്‍ കണ്ണാടി ഉണ്ടെങ്കില്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗവും അതില്‍ കാണാത്ത ദിശയില്‍ വേണം സൂക്ഷിക്കാന്‍.
വാസ്തു പ്രകാരം ഈ രീതിയില്‍ കണ്ണാടി ഒരു വ്യക്തിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കിടപ്പുമുറിയില്‍ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്ന തരത്തിലാണ് നിങ്ങളുടെ കണ്ണാടിയെങ്കില്‍ ഉറങ്ങുന്നതിന് മുന്‍പ് അത് മൂടിയിടുക.












Click it and Unblock the Notifications