നിങ്ങള്‍ എന്നും ചെയ്യുന്ന ഈ ശീലങ്ങള്‍ നിങ്ങളെ ദരിദ്രനാക്കും, വൈകാതെ കുത്തുപാളയെടുക്കേണ്ടി വരും..!!
നമ്മളില്‍ പലരും പലതരത്തിലുള്ള ശീലങ്ങള്‍ വെച്ച് പുലര്‍ത്തുന്നതാണ്. നല്ലതാണോ ചീത്തയാണോ എന്ന് അറിയാത്ത ചില കാര്യങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തില്‍ ചെയ്യാറുണ്ട്. എന്നാല്‍ വാസ്തു ശാസത്രപരമായി ചില ശീലങ്ങള്‍ നമുക്ക് വലിയ ദോഷം വരുത്തും എന്നാണ് പറയപ്പെടുന്നത്. എത്രയൊക്കെ സമ്പാദിച്ചാലും കൈയിലെ പണം അനാവശ്യമായി ചെലവായി പോകുന്നതിലേക്ക് ഇത് നയിക്കും.
നമ്മുടെ കുടുംബങ്ങളിലെ പഴമക്കാര്‍ മുന്‍കാലങ്ങളില്‍ ഇത്തരം ചില കാര്യങ്ങള്‍ വിലക്കാറുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഈ ചെറിയ കാര്യങ്ങളുടെ പ്രത്യേക പ്രാധാന്യം വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി ചെയ്യുന്ന ഈ ചെറിയ തെറ്റുകള്‍ വലിയ ദോഷങ്ങള്‍ക്ക് കാരണമാകും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

ഈ തെറ്റുകള്‍ ശീലങ്ങളായി മാറുകയും ഈ ശീലങ്ങള്‍ ഒരു വ്യക്തിയെ ദരിദ്രനാക്കുകയും ചെയ്യും. അബദ്ധത്തില്‍ പോലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഇത്തരം പല ശീലങ്ങളും വാസ്തു ശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
പലപ്പോഴും രാത്രിയില്‍ നഖം കടിച്ചതിന് മുതിര്‍ന്നവരുടെ പക്കല്‍ നിന്ന് ശകാരം കേട്ടവരായിരിക്കും നമ്മള്‍. രാത്രിയില്‍ നഖം മുറിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടില്‍ ദാരിദ്ര്യവും പണനഷ്ടവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവി വൈകുന്നേരം വീട്ടില്‍ പ്രവേശിക്കുന്നു. ഈ സമയത്ത് നഖം വെട്ടുന്നത് കണ്ടാല്‍ ലക്ഷ്മി ദേവി പ്രകോപിതയാകും എന്നാണ് വിശ്വാസം.
വീടിന്റെ പ്രധാന വാതില്‍പ്പടിയില്‍ ഇരിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ടായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഉമ്മറത്ത് സംസാരിച്ചിരിക്കുമ്പോള്‍ വാതില്‍പ്പടിയില്‍ ഇരുന്നതിന് വഴക്ക് കേട്ടവരായിരിക്കും നമ്മളില്‍ പലരും. വീടിന്റെ പ്രധാന വാതിലില്‍ ഇരിക്കുന്നത് വഴി കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് വിശ്വാസം. പ്രധാന വാതിലില്‍ ഇരിക്കുന്നത് പുരോഗതിയെ തടസപ്പെടുത്തുന്നു.
ഭക്ഷണം കഴിച്ച് കഴുകിയ പാത്രങ്ങള്‍ സിങ്കിന് സമീപം അലക്ഷ്യമായി വെക്കുന്നതും നിങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ ശീലം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം. പഴയ ഷൂസും ചെരുപ്പുകളും വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകും. ഇത് കാരണം വീട്ടിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല.
പലരുടെയും വീടുകളിലെ വാട്ടര്‍ ടാങ്കുകളിലും ടാപ്പുകളിലും വെള്ളം അലക്ഷ്യമായി തുറന്ന് വിടാറുണ്ട്. പലപ്പോഴും ആളുകള്‍ അത് കാര്യമാക്കുന്നില്ല. എന്നാല്‍ ഇവ ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ഇവര്‍ അറിയുന്നില്ല. ജലം പാഴാക്കുന്നത് നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്‍ അശുഭകരമായ ഫലങ്ങള്‍ നല്‍കും. ഇക്കാരണത്താല്‍, നിങ്ങള്‍ മാനസിക വിഷമത്തിലാകും. നിങ്ങളുടെ പണവും വെള്ളം ഒഴുകുന്നത് പോലെ പോയിക്കൊണ്ടിരിക്കും.
പല വീടുകളിലും ചെടികള്‍ നട്ടുപിടിപ്പിക്കാറുണ്ട്. എന്നാല്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ സ്വാഭാവികമായും ഉണങ്ങാന്‍ തുടങ്ങും. ഇത് നിങ്ങളുടെ സാമ്പത്തിക പുരോഗതിയെ തടസപ്പെടുത്തും. വീടിന് ചുറ്റുമുള്ള ഉണങ്ങിയതോ പകുതി കത്തിയതോ ആയ മരവും വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു. മുള്ളും പാലും ഉള്ള ചെടികള്‍ വീട്ടിനുള്ളില്‍ വെച്ച് പിടിപ്പിക്കാന്‍ പാടില്ല.












Click it and Unblock the Notifications