താജ്മഹലിന്റേയും മഹാഭാരതയുദ്ധത്തിന്റേയും ചിത്രം വീട്ടിലുണ്ടോ..? വേഗം എടുത്ത് മാറ്റിക്കോ, ഇല്ലെങ്കില്‍..!!
ജ്യോതിഷം പോലെ തന്നെ ഹൈന്ദവ മതത്തില്‍ വലിയ പ്രാധാന്യമാണ് വാസ്തു ശാസ്ത്രത്തിനുമുള്ളത്. ജാതി മതഭേദമന്യേ വീട് നിര്‍മാണത്തിലും കിണര്‍ കുഴിക്കുന്നതിലുമെല്ലാം വാസ്തു പരിഗണിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് കൊണ്ട് മാത്രം വാസ്തു ദോഷം മാറില്ല എന്നാണ് പറയപ്പെടുന്നത്. ഏതൊരു വസ്തുവിന്റെ സ്ഥാനത്തിനും വാസ്തു പ്രകാരം വലിയ പ്രാധാന്യമാണ് ഉള്ളത്.
വീടിനുള്ളിലെ ഭിത്തികളില്‍ അലങ്കാരത്തിനായി പലപ്പോഴും പല തരത്തിലുള്ള ചിത്രങ്ങള്‍ തൂക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വാസ്തു പ്രകാരം ചില ചിത്രങ്ങള്‍ വലിയ ദോഷകരമാണ് എന്നാണ് പറയുന്നത്. കുടുംബാംഗങ്ങളുടെ സമ്പത്തിനും ആരോഗ്യത്തിനുമെല്ലാം ദോഷം വരുത്തുന്നവയായിരിക്കും ഇത്തരം ചിത്രങ്ങള്‍. ഏതൊക്കെ ചിത്രങ്ങളാണ് ഇപ്രകാരം വീട്ടിനുള്ളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

മഹാഭാരതയുദ്ധത്തിന്റെ ചിത്രങ്ങള്‍, നടരാജ പ്രതിമ, താജ്മഹലിന്റെ ചിത്രങ്ങള്‍, മുങ്ങുന്ന ബോട്ടുകളോ കപ്പലുകളോ, ജലധാരകള്‍, വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍, ശവകുടീരം അല്ലെങ്കില്‍ ദര്‍ഗ, ശവക്കുഴി, മുള്ളുള്ള ചെടികളുടെ ചിത്രങ്ങള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല എന്നാണ് വാസ്തു വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇത് കുടുംബാംഗങ്ങളുടെ മനസിനെ ദോഷകരമായി ബാധിക്കും .
മാത്രമല്ല ഈ ചിത്രങ്ങള്‍ തുടര്‍ച്ചയായി കാണുന്നതിലൂടെ നെഗറ്റീവ് വികാരങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും അതുമൂലം നമ്മുടെ ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നത് അവസാനിക്കുമെന്നുമാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. മഹാഭാരത യുദ്ധത്തിന്റെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹമുണ്ടാകുമെന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
നടരാജ വിഗ്രഹത്തിലോ ചിത്രത്തിലോ താണ്ഡവ നൃത്തരൂപത്തിലുള്ള ശിവനെയാണ് പ്രതീകപ്പെടുത്തിയിരിക്കുന്നത്. ഇത് കുടുംബത്തിന്റെ നാശത്തിന് കാരണമാകും എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. പ്രണയത്തിന്റെ പ്രതീകമാണെങ്കിലും താജ്മഹല്‍ ഒരു ശവകുടീരമാണ്. അത് മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഈ ചിത്രം വീട്ടില്‍ വെക്കുന്നത് കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ താളം തെറ്റിക്കും.
മുങ്ങുന്ന കപ്പലിന്റെ ചിത്രവും നിങ്ങള്‍ക്ക് വരാനിരിക്കുന്ന ഭാഗ്യത്തെ മുക്കിക്കളയും. ഐശ്വര്യമോ പണമോ വരുന്നതുപോലെ അത് വ്യര്‍ഥമായി ഒഴുകിപ്പോകും എന്നതാണ് ജലധാരയുടെ ചിത്രം സൂക്ഷിക്കുന്നത് വഴി സംഭവിക്കുന്നത്. ഒഴുകുന്ന വെള്ളത്തിനൊപ്പം നിങ്ങളുടെ പണവും ഒഴുകും. അതുപോലെ, കാട്ടുമൃഗങ്ങളുടെയോ അക്രമാസക്തമായ മൃഗങ്ങളുടെയോ ചിത്രങ്ങള്‍ ഇട്ടാല്‍ നിങ്ങളുടെ വീട്ടിലെ ആളുകള്‍ക്കും അതേ സ്വഭാവം ഉണ്ടാകാന്‍ തുടങ്ങും.
കള്ളിച്ചെടികളുടെയോ മുള്ളുള്ള ചെടികളുടെയോ ചിത്രവും നിങ്ങളുടെ ജീവിതത്തില്‍ മുള്ളുകള്‍ വിതയ്ക്കും എന്നാണ് പറയപ്പെടുന്നത്. ഉണങ്ങിയ താളിയോലകളോ ആളില്ലാത്ത വിജനമായ നഗരമോ, ജീര്‍ണിച്ച വീടോ, ഉണങ്ങിയ പര്‍വതമോ എന്നിവ സൂചിപ്പിക്കുന്ന പെയ്ന്റിംഗുകളും വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇവയെല്ലാം അലങ്കാര വസ്തുക്കളാണെങ്കിലും വാസ്തു ശാസ്ത്രമനുസരിച്ച് നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നവയാണ്.












Click it and Unblock the Notifications