മാവ് നട്ടാല്‍ വിവാഹം ശരിയാകുമോ...? മാവിന്റെ നിഴല്‍ വീടിന് മേല്‍ പതിഞ്ഞാല്‍ എന്ത് സംഭവിക്കും?
വീട്ടില്‍ ഒരു മാവ് നട്ട് പിടിപ്പിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമായിരിക്കും. നിറയെ മാമ്പഴമുള്ള ഒരു മാവ് വീട്ട് മുറ്റത്ത് ഉള്ളത് തന്നെ ഒരു ഐശ്വര്യമാണ്. എന്നാല്‍ മാവ് നടുമ്പോള്‍ എപ്പോഴെങ്കിലും വാസ്തു നമ്മള്‍ ശ്രദ്ധിക്കാറുണ്ടോ? വീട് നിര്‍മാണത്തിന് മാത്രമല്ല മാവ് നടുന്നതിന് വാസ്തു നോക്കണം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ അമ്പരന്നേക്കും. എന്നാല്‍ ശരിയായ സ്ഥാനത്തല്ല മാവ് നട്ടതെങ്കില്‍ അതുകൊണ്ട് ഒരു ഗുണവുമുണ്ടാകില്ലെന്ന് മാത്രമല്ല ദോഷവും ഏറെയാണ്.
തെക്ക് പടിഞ്ഞാറ് ദിശയിലാണ് മാവ് നടേണ്ടത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് വഴി വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനില്‍ക്കും എന്നാണ് പറയുന്നത്. ഇതുകൂടാതെ, കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ധിക്കാനും ഇത് കാരണമാകും. ജ്യോതിഷത്തില്‍ മാമ്പഴം ചൊവ്വ ഗ്രഹത്തിന്റെ ഘടകമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മേട രാശിക്കാരുടെ വൃക്ഷവുമാണ് മാവ്.

മേടരാശിക്കാര്‍ക്ക് വീടിനടുത്ത് കൃത്യമായ അകലത്തില്‍ ഈ മരം നടാം. എന്നാല്‍ ശരിയായ ദിശയില്‍ അല്ല നട്ടത് എങ്കില്‍ അത് ദോഷം ചെയ്യും. മാവിന്റെ നിഴല്‍ വീടിന് മുകളിലോ വീടിന്റെ നിഴല്‍ മാവിന് മുകളിലോ വീഴാന്‍ പാടില്ല. ഇത് ദോഷകരമാണ് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. വീടിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ മാവ് നടാന്‍ പാടില്ല. ഇത് നിങ്ങളുടെ ജോലിയെ ദോഷകരമായി ബാധിക്കും.
വടക്ക് ദിശയില്‍ മനാവന് പോലുള്ള ഫലവൃക്ഷങ്ങള്‍ നടുന്നത് കുടുംബത്തിലെ കുട്ടിയുടെ ചിന്താശേഷിയെ നശിപ്പിക്കുന്നു. ശരിയായ ദിശയിലും അകലത്തിലും മാവ് നടുന്നത് ഒരു വ്യക്തിയുടെ പ്രശസ്തിയും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. ഏറെ നാളായി വിവാഹം ശരിയാകാത്തവര്‍ മാവ് നടുന്നത് ശുഭകരമാണ്. പറമ്പില്‍ അഞ്ച് മാവിന്‍ ചെടികള്‍ നട്ടുപിടിപ്പിക്കുക, ദിവസവും വിഷ്ണുവിനെ ആരാധിച്ച് അവക്ക് വെള്ളം ഒഴിക്കണം.
നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്‍, ശനി, രാഹു എന്നിവയാല്‍ വിഷമമുണ്ടെങ്കില്‍ ഒരു സ്പൂണ്‍ പാലും 1 സ്പൂണ്‍ കറുത്ത എള്ളും മാവിന് സമര്‍പ്പിക്കുക. മാവിന്റെ പുറംതൊലി ചുവന്ന തുണിയില്‍ കെട്ടി ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുന്നത് കുടുംബത്തിലെ വിഷമങ്ങള്‍ മാറ്റാന്‍ സഹായിക്കും.
മാവിനെ പോലെ തന്നെ മാമ്പഴത്തിനും വലിയ മതപരമായ പ്രാധാന്യമുണ്ട്. ഹിന്ദുമതത്തില്‍, മാമ്പഴത്തെ ആരാധിക്കുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു. മാമ്പഴം രാഹുവിന്റെയും കേതുവിന്റെയും ദോഷഫലങ്ങളും കുറയ്ക്കുന്നു എന്നാണ് വിശ്വാസം.












Click it and Unblock the Notifications