Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമന്തി വീട്ടിനുള്ളില്‍ വളര്‍ത്താറുണ്ടോ..!!? പുഴു തിന്നാറുണ്ടെങ്കില്‍ ദുശ്ശകുനം, വലിയ ആപത്ത്!

വീട്, കിണര്‍ നിര്‍മാണ വേളകളില്‍ വാസ്തു പരിഗണിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലരും ഇതോട് കൂടി വാസ്തുവിന്റെ പ്രാധാന്യത്തെ അവഗണിക്കാറുമുണ്ട്. എന്നാല്‍ വാസ്തു ശാസ്ത്രത്തില്‍ വീടിന്റെ പോസിറ്റിവിറ്റി വര്‍ധിപ്പിക്കാനും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാനും നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് ദൈനംദിന ജീവിതത്തില്‍ അവലംബിച്ചാല്‍ നമുക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.

വീട്ടിലെ എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ട നുറുങ്ങുകള്‍ വാസ്തുവില്‍ നല്‍കിയിട്ടുണ്ട്. മരങ്ങള്‍ക്കും ചെടികള്‍ക്കും ഏത് ദിശയാണ് അനുകൂലം എന്നതടക്കമുള്ള വിവരങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പൂക്കളില്‍ വളരെ സവിശേഷതകളുള്ള പൂവാണ് ജമന്തി. ജമന്തി ചെടിക്ക് വാസ്തു ശാസ്ത്രത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എന്തൊക്കെയാണ് ജമന്തിയുമായി ബന്ധപ്പെട്ട വാസ്തു തത്വങ്ങള്‍ എന്ന് നോക്കാം.

vastu tips

വീടുകളില്‍ പൂച്ചെടികള്‍ പരിപാലിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഒരു ഇന്‍ഡോര്‍ സസ്യമാണ് ജമന്തി. വൈവിധ്യങ്ങളായ നിറങ്ങളോടെ ജമന്തി വീടിനും പ്രകൃതിക്കും ഭംഗി കൂട്ടുന്നു. സന്തോഷത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായാണ് ജമന്തിയെ കണക്കാക്കുന്നത്. ജമന്തി വീട്ടിലെ സ്വീകരണമുറിയില്‍ സ്ഥാപിക്കുന്നത് നല്ലതാണെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

മഞ്ഞ ജമന്തി സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ്. വീടിനുള്ളില്‍ മഞ്ഞ ജമന്തി വളര്‍ത്തുന്നത് പോസിറ്റീവ് വൈബ് ആകര്‍ഷിക്കുന്നു. ഇത് വായുവിനെ ശുദ്ധീകരിക്കുകയും വീട്ടില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മഞ്ഞ ജമന്തി സംതൃപ്തിയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. ഇവ ഒരു സമ്മാനമായി നല്‍കുന്നതും സ്വീകരിക്കുന്നതും നല്ലതാണ്.

അതേസമയം മഞ്ഞ ജമന്തി കിടപ്പുമുറിയില്‍ വെക്കുന്നതിനെ വാസ്തു ശാസ്ത്രം പിന്തുണയ്ക്കുന്നില്ല. ഏത് നിറത്തിലുള്ള ജമന്തിയായാലും വീട്ടിലും പൂന്തോട്ടത്തിലും നട്ടുവളര്‍ത്തുന്നത് കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വലിയ പൂക്കളേക്കാള്‍ ചെറിയ പൂക്കളുള്ള ചെടികളായിരിക്കും കൂടുതല്‍ ഗുണം ചെയ്യുന്നത്.

വീട്ടില്‍ വളര്‍ത്തുന്ന ജമന്തികള്‍ വാടി പോയാല്‍ അത് പെട്ടെന്ന് തന്നെ ചെടിയില്‍ നിന്ന് നീക്കം ചെയ്യണം. വാടിയ ജമന്തി അങ്ങനെ തന്നെ നിലനിര്‍ത്തുന്നത് വീട്ടിലെ അംഗങ്ങളുടെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കും. പുഴു, കീടങ്ങള്‍ എന്നിവയുടെ ആക്രമണത്തില്‍ നിന്ന് വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ജമന്തി ചെടിയെ രക്ഷിക്കണം. വീട്ടിനുള്ളില്‍ വെച്ച ജമന്തി ചെടിയുടെ ഇലകളോ പൂക്കളോ പുഴു തിന്നാന്‍ തുടങ്ങിയാല്‍ ആപത്ത് വരാന്‍ പോകുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+