അരി മുതൽ ഈ ഇല വരെ; ഈ അഞ്ച് സാധനങ്ങൾ പേഴ്സിൽ സൂക്ഷിച്ചാൽ പണം കയ്യിലിരിക്കും
എത്ര സമ്പാദിച്ചാലും മാസാവസാനം ആവുമ്പോഴേക്കും പേഴ്സ് കാലിയായി പോകുന്ന സ്ഥിതിയാണോ? അതിന് കാരണം ഒരുപക്ഷേ നിങ്ങളുടെ പേഴ്സ് തന്നെയാവാം. പേഴ്സിൽ ചില സാധനങ്ങൾ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി ഉണ്ടാക്കും. അത് നിങ്ങൾക്ക് പണ നഷ്ടത്തിന് കാരണമാവുകയും ചെയ്യും. അതേ സമയം ചില സാധനങ്ങൾ പേഴ്സിൽ വെയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായി പുരോഗതി ഉണ്ടാവും. ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും ആകർഷിക്കാൻ എന്തൊക്കെയാണ് പേഴ്സിൽ സൂക്ഷേക്കേണ്ടത് എന്നറിയാം.
1. വെള്ളി നാണയം: ശുക്ര ഗ്രഹത്തെ ശക്തിപ്പെടുത്തുന്നതിനാൽ വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിൽ ഉള്ളവർക്ക് വെള്ളി നാണയങ്ങൾ പ്രയോജനകരമാണ്. നിങ്ങളുടെ പേഴ്സിൽ എന്തെങ്കിലും വെള്ളി നാണയങ്ങൾ സൂക്ഷിക്കുക. എന്നാൽ ആദ്യം ഇത് നിങ്ങളുടെ പേഴ്സിൽ ഇടുന്നതിന് മുമ്പ് ലക്ഷ്മി ദേവിക്ക് മുൻപിൽ അൽപ്പം സമർപ്പിക്കുക.

2. മുതിർന്നവർ തരുന്ന പണം: നിങ്ങളുടെ മാതാപിതാക്കളോ മുത്തശ്ശിമാരോ സ്നേഹത്തോടെ നൽകുന്ന പണം എപ്പോഴും പേഴ്സിൽ കരുതണം. ആ പണം ഒരിക്കലും ഉപയോഗിക്കരുത്. ഇത് നിങ്ങൾക്ക് പണം ലാഭിക്കാനും നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാനും സഹായിക്കും.
3. ലക്ഷ്മി ദേവിയുടെ ഫോട്ടോ സൂക്ഷിക്കുക: എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അകറ്റുന്നത് ലക്ഷ്മി ദേവിയാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് കൊണ്ട് തന്നെ ലക്ഷ്മി ദേവിയുടെ ചിത്രം പേഴ്സിൽ വെയ്ക്കുന്നത് ഗുണം ചെയ്യുന്നതാണ്. ആ ചിത്രത്തിൽ ലക്ഷ്മി ദേവി ഇരിക്കുന്ന ഭാവത്തിലായിരിക്കണം.
4. പീപ്പൽ ഇലകൾ: പീപ്പൽ മരം വളരെ കാലമായി ഹിന്ദു മതത്തിൽ ഒരു വിശുദ്ധ മരമായി ബഹുമാനിക്കപ്പെടുന്നു. ഗംഗാ ജലത്തിൽ ഒരു പീപ്പിൾ ഇല കഴുകുക. ശ്രീ എന്ന് എഴുതുക. ഈ ഇല നിങ്ങളുടെ പേഴ്സിൽ വെയ്ക്കാം, ഇല ഉണങ്ങിയാൽ മാറ്റി മറ്റൊന്ന് വെയ്ക്കണം. തീർച്ചയായും സാമ്പത്തികമായി നേട്ടം ഉണ്ടാവുന്നതാണ്.
5. അരി: ഇരുപത്തിയൊന്ന് അരി നിങ്ങൾ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക. ഒരു പേപ്പറിൽ അരിയെടുത്ത് അത് പൊതിഞ്ഞ് പേഴ്സിൽ വെയ്ക്കാം, ഇത് അനാവശ്യമായ ചെലവ് കുറയ്ക്കം. അരി ആദ്യം ലക്ഷ്മി ദേവിക്ക് സമർപ്പിച്ച ശേഷം വേണം പേഴ്സിൽ സൂക്ഷിക്കേണ്ടത്. ഇക്കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ സാമ്പത്തികമായി പുരോഗതി ഉണ്ടാവുന്നതാണ്.












Click it and Unblock the Notifications