നവരാത്രി ആഘോഷങ്ങള്‍ക്കായി വീട് ഇങ്ങനെയൊരുക്കൂ; സമ്പത്തും സമൃദ്ധിയും കുന്നുകൂടും
വീട് നിര്‍മ്മിക്കുമ്പോഴും കിണര്‍ കുഴിക്കുമ്പോഴും സ്ഥാനവും ദിശയും നോക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. വാസ്തു ശാസ്ത്രം അടിസ്ഥാനമാക്കിയാണ് ഇത് നിര്‍ണയിക്കുന്നത്. ഏതൊരാളുടെ ജീവിതത്തിലും സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ക്ക് വാസ്തു സ്വാധീനം ചെലുത്തുന്നു എന്നാണ് വിശ്വാസം. ഏതൊരു വസ്തുവും എവിടെയാണ് സൂക്ഷിക്കേണ്ടത് എന്നും അതിനെ എങ്ങനെയാണ് പരിപാലിക്കേണ്ടത് എന്നും വാസ്തു ശാസ്ത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുപോലെ തന്നെ വിശേഷ ദിനങ്ങളിലും ആഘോഷങ്ങളിലും നമ്മള്‍ പാലിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഛൈത്ര നവരാത്രി. ഈ വര്‍ഷം ഏപില്‍ 9 മുതല്‍ 17 വരെ നീണ്ടുനില്‍ക്കുന്നതാണ് നവരാത്രി മഹോത്സവം. ഇതുമായി ബന്ധപ്പെട്ട് വാസ്തു ശാസ്ത്രത്തില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.

വര്‍ഷം മുഴുവനും നിങ്ങളുടെ ജീവിതത്തിലും വീട്ടിലും ഐശ്വര്യം നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഛൈത്ര നവരാത്രി ആരംഭിക്കുന്നതിന് മുന്‍പ് നിങ്ങളുടെ വീട് നന്നായി വൃത്തിയാക്കുകയും നവരാത്രി ദിവസങ്ങളിലും ഇത് തുടരുകയും വേണം. പഴയ വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ അനാവശ്യ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കരുത്.
വീടിന്റെ എല്ലാ കോണുകളില്‍ നിന്നും അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളുടെ വീട്ടില്‍ സന്തോഷം നിലനിര്‍ത്താനും സമൃദ്ധിയുടെ വാതിലുകള്‍ തുറക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ നിങ്ങള്‍ വീട്ടില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹം സ്ഥാപിക്കണം. എന്നാല്‍ മറ്റൊന്നും വിഗ്രഹത്തിനൊപ്പം സ്ഥാപിക്കരുത്. ഇത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.
നവരാത്രിയുടെ ആദ്യ ദിവസം തന്നെ നിങ്ങളുടെ വീട്ടിലെ പൂജാമുറിയുടെ വടക്കുകിഴക്കേ മൂലയില്‍ വിഗ്രഹം സ്ഥാപിക്കുക. കാരണം ഐശ്വര്യത്തിനും അനുകൂല ഫലങ്ങള്‍ക്കും ദേവിയെ ആരാധിക്കുമ്പോള്‍ ഭക്തര്‍ കിഴക്കോ വടക്കോ അഭിമുഖമായി ഇരിക്കണം. പുരാതന ഗ്രന്ഥങ്ങള്‍ അനുസരിച്ച് കിഴക്ക് ദിശ പലപ്പോഴും ശക്തി, ധൈര്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കിഴക്ക് ദിശയിലേക്ക് മുഖം വെച്ച് കൊണ്ട് ആരാധിക്കുന്നത് നല്ലതാണ്.
വീടിന്റെ പ്രധാനവാതിലിന് സമീപം പഴയ വസ്തുക്കളൊന്നും സൂക്ഷിക്കരുത്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവി പ്രധാന വാതിലിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുക. ഇവിടം വൃത്തിഹീനമായി സൂക്ഷിക്കുന്നത് ലക്ഷ്മീ കോപത്തിന് കാരണമാകുകയും വീട്ടിലെ സമ്പത്ത് മുഴുവന്‍ ചോര്‍ന്ന് പോകുന്നതിനും കാരണമാകും.












Click it and Unblock the Notifications