Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ വീട്ടിൽ ഈ 5 വസ്തുക്കൾ ഈ സ്ഥാനങ്ങളിൽ വെയ്ക്കൂ; സമ്പത്തും പുരോ​ഗതിയും ഉറപ്പാണ്!

എല്ലാവരുടേയും ആഗ്രഹമാണ് സ്വന്തമായൊരു വീട്. വളരെ കഷ്ടപ്പെട്ടായിരിക്കും ഓരോരുത്തരും ആ സ്വപ്നം സഫലം ആക്കുന്നത്. കഷ്ടപ്പെട്ട് കെട്ടിയ വീട്ടിൽ സന്തോഷമായും സമാധാനമായും ജീവിക്കണമെങ്കിൽ വാസ്തു നോക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

വാസ്തു ദോഷം ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുകയില്ല. വീട് പണിയുമ്പോൾ മാത്രമല്ല. വീട്ടിൽ നമ്മളൾ സൂക്ഷിക്കുന്ന സാധനങ്ങൾക്ക് പോലും വാസ്തു ഉണ്ട്. ഇനി പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരുന്ന അഞ്ച് സാധനങ്ങളെക്കുറിച്ചാണ്.

vastu

മുള

ഭാഗ്യത്തിനായി മുളച്ചെടികൾ നടാം. അതിന് ചുറ്റും ചുവന്ന റിബൺ കെട്ടുകയും വേണം. മുള, വാസ്തു ശാസ്ത്രത്തിൽ, മരത്തെ പ്രതിനിധീകരിക്കുന്നു, ചുവന്ന റിബൺ തീയെ സൂചിപ്പിക്കുന്നു. അവർ ഒരുമിച്ച് ഉണ്ടാകുമ്പോൾ ജീവിതത്തിലെ തികഞ്ഞ സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നു. വീട്ടിൽ എവിടെ വേണമെങ്കിലും നിങ്ങൾക്ക് മുള നടാം. കിഴക്കോട്ട് വെയ്ക്കുന്നതാണ് കൂടുതൽ നല്ലത്. കുടുംബത്തിന്റെ ആരോഗ്യപരമായ വശങ്ങളും വർദ്ധിപ്പിക്കും

ബുദ്ധൻ

ബുദ്ധന്റെ അല്ലെങ്കിൽ ലാഫിം​ഗ് ബുദ്ധ വീടിന്റെ തെക്കുകിഴക്ക് ദിശയിൽ സ്ഥാപിക്കുന്നത്, ഭാഗ്യം, സമാധാനം, വിജയം, ആരോഗ്യം എന്നിവ കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ബുദ്ധൻ ധ്യാനിക്കുമ്പോൾ ഇരിക്കുന്ന മുദ്രയാണ് നല്ലത്.

കർപ്പൂര തുളസി

കർപ്പൂര തുളസി കത്തിക്കുന്നത് വീടിന് വളരെ നല്ലതാണ്. മറ്റെന്തിനേക്കാളും വേഗത്തിൽ ഒരാളുടെ സമീപത്തുള്ള നെഗറ്റീവ് എനർജിയെ അകറ്റുമെന്ന് ആണ് പറയപ്പെടുന്നത്. വാസ്തു ഗുണങ്ങൾക്ക് പുറമേ, പ്രാണികളെ തുരത്തുകയും വീടിന്‌
മൊത്തത്തിൽ നല്ലൊരു എൻജി കൊണ്ടെത്തിക്കുകയും ചെയ്യും. ബാക്ടീരിയകളേയും നീക്കം ചെയ്യും.

ആമ

ജ്യോതിഷികൾ സാധാരണയായി ആമ മോതിരം ധരിക്കാൻ ആളുകളെ ഉപദേശിക്കുന്നു. എന്തുകൊണ്ടാണെന്നാൽ ആമ മോതിരം ധരിക്കുന്നതിന്റെ ഗുണങ്ങൾ ചൈനീസ് ജ്യോതിഷത്തിലാണ് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നത്. ചൈനീസ് പുരാണങ്ങളിൽ ആമ, വീട്ടുകാർക്ക് ദീർഘായുസ്സും പോസിറ്റീവ് എനർജിയും നൽകുമെന്ന് പറയപ്പെടുന്നു.

ശംഖ്:

ശംഖ് വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യമാണ്. എന്നാൽ പൊട്ടരുത്. ശംഖ് പൊട്ടുന്നത് ദുശ്ശകനുമായാണ് കാണുന്നത്. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കണം. പൊട്ടിയ ശംഖ് നിങ്ങൾ വീട്ടിൽ വെയ്ക്കുന്നില്ല എന്ന് ഉറപ്പാക്കുക. ശംഖ് വീട്ടിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് സമൃദ്ധി ആകർഷിക്കാനും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയ കഴിവുകൾ വർദ്ധിപ്പിക്കാനും സഹായിക്കും.

അപ്പോൾ നിങ്ങളുടെ വീട്ടിൽ ഈ വസ്തുക്കൾ ശരിയായ രീതിയിൽ സൂക്ഷിക്കൂ. തീർച്ചയായും അതിന്റെ ​ഗുണം ഉണ്ടാവുന്നതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+