ഈ വസ്തുക്കള്‍ വീട്ടില്‍ വെറുതെ വെച്ചാല്‍ മതി; സമ്പത്ത് കുന്നുകൂടും, കോടീശ്വരന്‍മാരാകാം
വാസ്തു നമ്മുടെ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു എന്നാണ് ഹൈന്ദവ വിശ്വാസം. നമ്മുടെ വീട് വാസ്തു പ്രകാരം നിര്‍മ്മിച്ചതാണെങ്കില്‍ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കുടികൊള്ളുന്നു. നേരെമറിച്ച് വാസ്തു പ്രകാരം വീട് നിര്‍മ്മിച്ചില്ലെങ്കില്‍ അതിന്റേതായ ദോഷവും ജീവിതത്തില്‍ നേരിടേണ്ടി വരും. ഹൈന്ദവ വിശ്വാസപ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും ദേവതയാണ് ലക്ഷ്മി ദേവി.
അതിനാല്‍ ലക്ഷ്മി ദേവി പ്രസാദിച്ചാല്‍ കുടുംബത്തില്‍ എന്നും ഐശ്വര്യവും സമൃദ്ധിയും നിലനില്‍ക്കും. ലക്ഷ്മീ കടാക്ഷത്തിനായി വാസ്തുവില്‍ ചില നിര്‍ദേശങ്ങളൊക്കെയുണ്ട്. അവ കൃത്യമായി പാലിച്ചാല്‍ കുടുംബാംഗങ്ങളുടെ സമ്പത്തും സമൃദ്ധിയുും എന്നും നിലനില്‍ക്കും എന്നാണ് വിശ്വാസം. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ വീട്ടില്‍ സൂക്ഷിക്കാവുന്ന ചില കാര്യങ്ങളെ കുറിച്ച് വാസ്തുവില്‍ പറയുന്നുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

ഹിന്ദു മതത്തില്‍ ആനയെ ദൈവത്തിന്റെ രൂപമായാണ് ആരാധിക്കുന്നത്. പിച്ചള കൊണ്ടോ വെള്ളി കൊണ്ടോ നിര്‍മ്മിച്ച ആനയെ കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നത് സമ്പത്തും സമൃദ്ധിയും കൊണ്ടുവരും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ലക്ഷ്മി ദേവി ആമയില്‍ കുടികൊള്ളുന്നുവെന്നാണ് വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ലോഹ ആമകളെ വീട്ടില്‍ സൂക്ഷിക്കുന്നത് പോസിറ്റീവ് എനര്‍ജി പകരും.
ഹൈന്ദവ വിശ്വാസമനുസരിച്ച്, സമുദ്രം കലക്കുന്നതിനിടയില്‍ വിഷ്ണു ആമയുടെ രൂപമെടുത്തു. അതുകൊണ്ടാണ് ആമയും വിഷ്ണുവുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്നത്. മുറിയുടെ ഉള്ളിലേക്ക് ആമയുടെ മുഖം വരുന്ന തരത്തില്‍ വേണം ഈ ലോഹ പ്രതിമകള്‍ സൂക്ഷിക്കാന്‍. ലാഫിംഗ് ബുദ്ധ വീട്ടില്‍ സൂക്ഷിക്കുന്നതും ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. വടക്ക്-കിഴക്ക് ദിശയില്‍ വേണം ഇത് വെക്കാന്‍.
ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് കൊണ്ട് ഒരിക്കലും പണത്തിനും ധാന്യത്തിനും ബുദ്ധിമുട്ടുണ്ടാകില്ല. മുത്ത്, ശംഖ് എന്നിവ വീട്ടില്‍ സൂക്ഷിക്കുന്നതും ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും. ശംഖ് ബുധനാഴ്ചകളില്‍ പൂജിച്ച് നിലവറയില്‍ സൂക്ഷിക്കുന്നത് സമ്പത്ത് കൂടാന്‍ കാരണമാകുന്നു. പുല്ലാങ്കുഴല്‍ വീട്ടില്‍ സൂക്ഷിക്കുന്നതും സമ്പത്തും സമൃദ്ധിയും പ്രദാനം ചെയ്യും. വീട്ടില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഓടക്കുഴല്‍ വീടിന്റെ കിഴക്കോ വടക്കോ ദിശയില്‍ വയ്ക്കുക.
വിദ്യാഭ്യാസം, ബിസിനസ്സ്, ദാമ്പത്യ ജീവിതം എന്നിവയിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വീട്ടില്‍ ഓടക്കുഴല്‍ സൂക്ഷിക്കുന്നത് സഹായിക്കും. ഓടക്കുഴല്‍ സൂക്ഷിക്കുന്ന വീടുകളില്‍ ലക്ഷ്മീദേവി സദാ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ലക്ഷ്മി ദേവിയുടെ ചിത്രം വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യം വര്‍ധിപ്പിക്കുകയും വീട്ടില്‍ എപ്പോഴും സന്തോഷം നിലനില്‍ക്കാന്‍ കാരണമാകുകയും ചെയ്യും.












Click it and Unblock the Notifications