Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലയും വളയും സ്വർണമല്ലെങ്കിലും ശ്രദ്ധിക്കണം; ഈ അബദ്ധങ്ങൾ വാസ്തു ദോഷം വരുത്തും, ദാരിദ്ര്യം മാറില്ല

നമ്മുടെ ജീവിതത്തിൽ വാസ്തുവിന് ഉള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നമ്മുടെ സമാധാനവും സന്തോഷവും സാമ്പത്തികവും ഒക്കെ വാസ്തുവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. നമ്മുടെ വീട്ടിൽ ഓരോ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ പോലും അതിൽ വാസ്തു ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ അറിയാതെ വരുത്തുന്ന തെറ്റുകൾ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇനി പറയാൻ പോകുന്നത് നിങ്ങൾ കാര്യമായി ശ്രദ്ധിക്കാൻ സാധ്യത കുറവുള്ള ഒരു സംഭവമാണ്.

എല്ലാവർക്കും സ്വർണാഭരണം വാങ്ങാൻ സാധിക്കണമെന്നില്ല, അതുകൊണ്ട് പലരും മുക്കുപണ്ടങ്ങൾ ഉപയോ​ഗിക്കാറുണ്ട്. കണ്ടാൽ സ്വർണം പോലെ തന്നെ തോന്നും. പല ഡിസൈനുകളിൽ മുക്ക് പണ്ടങ്ങൾ ലഭ്യമാണ്.. മുക്കിന്റെ ആഭരണമായാലും നല്ല സ്റ്റൈലിഷ് ആയിരിക്കും. ഇപ്പോൾ പൊതുവേ മുക്കിന്റെ ആഭരണങ്ങൾ തന്നെയാണ് ധരിക്കാൻ ഇഷ്ടപ്പെടുന്നത്. കാരണം മോഷ്ടിച്ച് കൊണ്ടുപോകുമെന്ന ഭയം വേണ്ടല്ലോ, അത്പോലെ മുക്ക് ആയത് കൊണ്ട് തന്നെ വലയി ശ്രദ്ധയും കൊടുക്കില്ല.

Gold

എന്നാൽ നിങ്ങൾ എന്തെങ്കിലും ധരിക്കുമ്പോൾ നിങ്ങളുടെ ഊർജം ആ വസ്തുവിൽ ബന്ധപ്പെടുന്നു. അതിനാൽ അത് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മുക്ക് ആഭരണമായാലും സമാനമായ ചിലത് സംഭവിക്കുന്നു, ഇത് ഒരു തരത്തിലുമുള്ള നെ​ഗറ്റീവ് എനർജിയും സൃഷ്ടിക്കരുത്. എങ്ങനെയാണ് സൂക്ഷിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കണം.

മുക്കിന്റെ ആഭരണങ്ങൾ എങ്ങനെ സൂക്ഷിക്കാം: പൊതുവേ ആളുകൾ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്നതിൽ വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട്. എന്നാൽ മുക്കിന്റെ ആഭരണങ്ങൾ അശ്രദ്ധമായി ആണ് സൂക്ഷിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെ ചെയ്യാൻ പാടില്ല. നിങ്ങൾ ഈ ആഭരണങ്ങൾ ധരിക്കുന്നത് കൊണ്ട് തന്നെ അത് ശരിയായി പരിപാലിക്കണം.

നിങ്ങൾ മുക്കിന്റെ ആഭരണങ്ങൾ സൂക്ഷിക്കുമ്പോൾ നിങ്ങൾ ദിശയും മനസ്സിൽ സൂക്ഷിക്കണം. ഉഹാദരണത്തിന് നിങ്ങളുടെ മുക്കിന്റെ ആഭരണം വിലയേറിയതും ദീർഘ കാലം ധരിക്കാൻ ആഹ്രഹിക്കുന്നതുമാണെങ്കിൽ അത് തെക്ക് ദിശയിൽ സൂക്ഷിക്കുന്നത് നല്ലതായി കാണക്കാക്കുന്നു.

അത് പോലെ വില കുറഞ്ഞതാണെങ്കിൽ, അല്ലെങ്കിൽ കുറച്ച് ദിവസം മാത്രം ഉപയോ​ഗിക്കുന്നതാണെങ്കിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ അവ സൂക്ഷിക്കാം. ഇത് കൂടാതെ അലമാര കിഴക്കോട്ട് അഭിമുഖീകരിക്കണം. അത് കൊണ്ട് മുക്കിന്റെ ആഭരണങ്ങൾ സൂക്ഷിക്കുമ്പോൾ ഈ ചെറിയ കാര്യങ്ങൾ മനസ്സിൽ വെയ്ക്കുകയും അതിന്റെ പോസിറ്റിവിറ്റി നിലനിർത്തുകയും ചെയ്യാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+