വീട്ടിൽ മഞ്ഞൾച്ചെടി നടുമ്പോൾ ഇക്കാര്യങ്ങൾ ചെയ്തുനോക്കൂ; പണം കുമിഞ്ഞുകൂടും
മഞ്ഞൾ ഒരു ഔഷധ സസ്യം എന്നതിന് അപ്പുറത്തേക്ക് ഹൈന്ദവ വിശ്വാസത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു ചെടിയാണ്. മഞ്ഞൾ നമ്മുടെ വീട്ടിൽ സമ്പത്തും ഐശ്വര്യവും ഒക്കെ കൊണ്ടുവരും.
എന്നാൽ മഞ്ഞൾ വീട്ടിൽ നടുന്നത് സംബന്ധിച്ച് പലർക്കും പല സംശയങ്ങളും ഉണ്ട്. മഞ്ഞൾ നടന്നുതുമായി ബന്ധപ്പെട്ട് വാസ്തുശാസ്ത്രവും ജ്യോതിഷവും പറയുന്നത് എന്താണെന്ന് നോക്കാം.

ജ്യോതിഷം പറയുന്നത് പ്രകാരം മഞ്ഞൾ ചെടി ആരോഗ്യത്തിന് ഉത്തമവും മതപരമായി വളരെ ശുഭകരവും ആണ് എന്നാണ്. മഞ്ഞൾ ഒരു ചെടിച്ചട്ടിയിൽ നടാം. അത് പോലെ വീട്ടിനകത്ത് വെയ്ക്കാം. വീടിനകത്ത് മഞ്ഞൾ ചെടി വെയ്ക്കുന്നത് വീടിനകത്തേക്ക് പോസീറ്റീവ് എനർജി കൊണ്ടുവരും. കൂടാതെ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.
വീട്ടിൽ മഞ്ഞൾ ചെടി നടുന്നതുകൊണ്ട് പ്രയോജനങ്ങൾ എന്തല്ലാം ആണ്? നമുക്ക് വിശദമായി അറിഞ്ഞാലോ
വീട്ടുകാർക്കിടയിൽ സ്നേഹം വർദ്ധിക്കും: വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടിൽ മഞ്ഞൾ നടുന്നത് കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരം സ്നേഹം വർദ്ധിക്കാൻ കാരണം ആവും. പരസ്പരം സ്നേഹം വർദ്ധിക്കും. നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ സഹായിക്കും. ഇനി ഏത് ദിശയിലാണ് മഞ്ഞൾ നടേണ്ടത് എന്ന് നോക്കാം. വീട്ടിനുള്ളിൽ നടുമ്പോൾ വടക്ക് - പടിഞ്ഞാറി ദിശയിൽ വെയ്ക്കാൻ ശ്രദ്ധിക്കണം.
വീടിന്റെ വാസ്തു ദോഷം മാറാൻ സഹായിക്കും: മഞ്ഞൾ ചെടി നിങ്ങളുടെ വീടിന്റെ വാസ്തു ദോഷം മാറാൻ സഹായിക്കും. മഞ്ഞൾ ചെടി ശരിയായ ദിശയിലാണ് നിങ്ങൾ വയ്ക്കുന്നതെങ്കിൽ അത് മികച്ച ഫലം തരും. വീട്ടിൽ സന്തോഷവും സമാധാനാവും ഐശ്വര്യവും ഒക്കെ കൊണ്ടുവരും.
മഞ്ഞൾ തിലകം: വ്യാഴാഴ്ചകളിൽ ഭഗവാൻ കൃഷ്ണന് മഞ്ഞൾ കൊണ്ട് തിലകം പുരട്ടണം. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ ആഗ്രങ്ങൾ സഫലം ആകും.
മഞ്ഞൾ ചെടിയെ എന്നും പരിപാലിക്കുക: വീട്ടിൽ നട്ടുവളർത്തുന്ന മഞ്ഞൾ ചെടി എപ്പോഴും നനയക്കുകയും വളമിടുകയും ചെയ്യേണ്ടതാണ്, മഞ്ഞളിന് ശുചിത്വം ആവശ്യമാണ് എന്നത് വിട്ടുപോകരുത്.
അതുകൊണ്ട് ചെടിയ്ക്ക് സമീപത്ത് മാലിന്യം ഇല്ലെന്ന് എന്നും ഉറപ്പാക്കണം.
മഞ്ഞൾ ചെടി ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ട ഒന്നാണ്. അത് കൊണ്ടുതന്നെ മഞ്ഞൾ ചെടി വൃത്തിയായി സൂക്ഷിക്കണം. ഇങ്ങനെ ചെയ്താൽൃ ലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാവും












Click it and Unblock the Notifications