Vastu: വീട്ട് മുറ്റത്തെ പടിക്കെട്ടിന്റെ എണ്ണം എത്രയാണ്, ഈ സംഖ്യ ആണെങ്കിൽ സമാധാനവും സമ്പത്തും പോകും
ഏതൊരു വീടിനെ സംബന്ധിച്ച് വാസ്തുവിന് ഏറെ പ്രാധാന്യം ഉണ്ട്. വീട്ടിൽ സമാധാനവും സന്തോഷവും സമൃദ്ധിയുമൊക്കെ ഉണ്ടാകണമെങ്കിൽ വാസ്തു പ്രകാരം തന്നെ വീട് പണിയണം. വീട്ടിലെ ഓരോ മുക്കിനും മൂലയ്ക്കും വാസ്തു ഉണ്ട്. വീടിന് മാത്രമല്ല നിങ്ങളുടെ ബെഡ്റൂമിനും അടുക്കളയ്ക്കും ഒക്കെ വാസ്തു നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇനി പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിലെ പടികളെക്കുറിച്ചാണ്. പ്രധാന കവാടത്തിലേക്കുള്ള പടികൾ ഒരുക്കുമ്പോൾ വാസ്തു പ്രകാരം വേണം ചെയ്യാൻ. ഭംഗിക്ക് വേണ്ടി ചെയ്യരുത്. നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിൽ പടികൾ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ വീട്ടിലെ പടികൾ കെട്ടുമ്പോൾ ചില പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിൽ വെയ്ക്കണം. എന്താണ് എന്ന് നമുക്ക് നോക്കാം.

വാസ്തു ശാസ്ത്രമനുസരിച്ച്, പ്രധാന പ്രവേശന പടികൾ കെട്ടുമ്പോൾ പടികളുടെ എണ്ണത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഒറ്റ സംഖ്യയാണ് പടികൾക്ക് വേണ്ടത്. 1, 3, 5, 7 എന്നിവ നിങ്ങളുടെ വീടിന് ശുഭകരമാണ്.
പ്രധാന കവാടത്തിന്റെ ചുവടുകൾക്ക് താഴെയുള്ള ടോയ്‌ലറ്റ് ഡിസ്പോസൽ ഡ്രെയിനേജ്, പൈപ്പ്ലൈൻ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. അവ നെഗറ്റീവ് എനർജികൾ സൃഷ്ടിക്കുന്നു. ഇക്കാര്യങ്ങൾ അവഗണിച്ചാൽ നിങ്ങളുടെ വീട്ടിൽ പല പ്രശ്നങ്ങളും ഉണ്ടാവും.
ഇത് മാത്രമല്ല മറ്റ് ചില കാര്യവും ശ്രദ്ധിക്കാനുണ്ട്. പ്രധാന കവാടത്തിന് മുന്നിലായി വലിയ വൃക്ഷമുണ്ടെങ്കിൽ അത് വീട്ടിലേക്ക് വരുന്ന പോസിറ്റീവ് എനർജി ഇല്ലാതാക്കും. അത് കൊണ്ട് വീട് പണിയാൻ പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ പ്രധാന കവാടം വരുന്ന ഭാഗത്ത് ഇത്തരത്തിൽ മരങ്ങൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.
നിങ്ങളുടെ പ്രധാന കവാടത്തിന്റെ പടികൾ സൗഹാർദ്ദപരവും ലളിതവുമാക്കുന്നതിന് നിങ്ങളുടെ പ്രധാന വാതിലിന്റെ നിറത്തിനനുസരിച്ച് നിറം തിരഞ്ഞെടുക്കുക. വാസ്തു പ്രകാരം വീട്ടിലേക്കുള്ള പ്രവേശന പടികൾ ഒറ്റ സംഖ്യകളിൽ ആയിരിക്കണം എന്നത് പോലെ തന്നെ സ്റ്റെയർ കേസുകളുടെ കാര്യത്തിലും ഒറ്റ സംഖ്യ തന്നെയാണ്.
സാധാരണയായി 13, 15, 17, 19 അല്ലെങ്കിൽ 21 പടികൾ ആണ് സ്റ്റെയർ കേസിന് വേണ്ടുന്നത്. പടികൾ ഇറങ്ങുമ്പോൾ വലത് കാൽ വെച്ചുവേണം ഇറങ്ങേണ്ടത് എന്നാണ് പറയുന്നത്. സ്റ്റെയർ കെട്ടുമ്പോഴും പ്രവേശന കവാടത്തിലെ പടികൾ കെട്ടുമ്പോഴും ഇക്കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക.












Click it and Unblock the Notifications