ലാഫിംഗ് ബുദ്ധയെ വീട്ടിൽ വെയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ; അബദ്ധം പറ്റിയാൽ ദാരിദ്ര്യം
ലാഫിംഗ് ബുദ്ധയെ വീട്ടിൽ വെയ്ക്കുന്നത് സാമ്പത്തിക പുരോഗതിക്ക് കാരണമാകുമെന്നാണ് പറയാറുള്ളത്. സാമ്പത്തികമായ പ്രശ്നങ്ങൾ പരിഹരിക്കാനും കയ്യിൽ ധാരാളം പണം വന്നുചേരാനും ലാഫിംഗ് ബുദ്ധ സഹായകമാകുമെന്നും പറയപ്പെടുന്നു. എന്നാൽ ലാഫിംഗ് ബുദ്ധയെക്കുറിച്ചും അത് എങ്ങനെയാണ് വീട്ടിൽ വെയ്ക്കേണ്ടത് എന്നതിനേക്കുറിച്ചും വ്യക്തമായി അറിയണം. അബദ്ധങ്ങൾ ഉണ്ടായാൽ അത് നമ്മളെ ദോഷമായി ബാധിക്കും.
ലാഫിംഗ് ബുദ്ധ ഒരു വ്യക്തിയുടെ മനസ്സിൽ സന്തോഷവും പോസിറ്റിവിറ്റിയും നൽകുന്നു, അത് കൊണ്ട് ഈ പ്രതിമ ഓഫീസിലും വീട്ടിലുമൊക്കെ സൂക്ഷിക്കാം. സാമ്പത്തികമായ നേട്ടങ്ങൾ മാത്രമല്ല, കരിയറിലും നേട്ടങ്ങൾ കൊണ്ടുവരും. ലാഫിംഗ് ബുദ്ധയെ വീട്ടിന്റെ പ്രധാന വാതിലിന് സമീപം വേണം വെയ്ക്കാൻ. അതേ സമയം , ഓഫീസിൽ മേശപ്പുറത്ത് വേണം ഇത് വെയ്ക്കാൻ. ഇത് നിങ്ങൾക്ക് നേട്ടം കൊണ്ടുവരും.
ഏത് തരത്തിലുള്ള ലാഫിംഗ് ബുദ്ധയാണ് നിങ്ങൾ വീട്ടിൽ വെയ്ക്കേണ്ടത് എന്ന് അറിയാം:
പലതരത്തിലുള്ള ലാഫിംഗ് ബുദ്ധ പ്രതിമകളെ നമുക്ക് വാങ്ങാൻ കിട്ടും. എന്നാൽ ഇതിൽ ഏതാണ് വീട്ടിൽ വെയ്ക്കാനായി നമ്മൾ വാങ്ങിക്കേണ്ടതെന്ന് നോക്കാം,
ഫെങ് ഷൂയി പ്രകാരം ലാഫിംഗ് ബുദ്ധൻ കുട്ടികളുമായി കളിക്കുന്നത് സന്തോഷത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായാണ് കാണുന്നത്.
ഇരുന്ന് ചിരിക്കുന്ന ലാഫിംഗ് ബുദ്ധയാണെങ്കിൽ അത് നിങ്ങൾക്ക് സ്ഥിരതയും പോസിറ്റി വിറ്റിയും നൽകും.
ലാഫിംഗ് ബുദ്ധയെ സ്ഥാപിക്കേണ്ട ദിശ:
ഫെങ് ഷൂയ് അനുസരിച്ച് ബുദ്ധ പ്രതിമ വീട്ടിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക. ശരിയായ ദിശയിൽ വേണം സൂക്ഷിക്കേണ്ടത്. ലാഫിംഗ് ബുദ്ധ സ്ഥാപിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ലഭിക്കാൻ പ്രതിമ ശരിയായ ദിശയിൽ സ്ഥാപിക്കേണ്ടത് പ്രധാനമാണ്. ഫെങ് ഷൂ പ്രകാരം വീടിന്റെ വടക്ക് കിഴക്ക് ദിശയിൽ വേണം ലാഫിംഗ് ബുദ്ധയെ വെയ്ക്കേണ്ടത്. ഇത് ശുഭകരമാണെന്ന് പറയപ്പെടുന്നു.
ശ്രദ്ധിച്ചില്ലെങ്കിൽ ഈ നഷ്ടങ്ങൾ സംഭവിക്കും:
നിങ്ങൾ ലാഫിംഗ് ബുദ്ധനെ വീട്ടിൽ സൂക്ഷിക്കൂമ്പോൾ ഫെങ് ഷൂയിയുടെ നിയമങ്ങൾ പാലിക്കണം. പാലിച്ചില്ലെങ്കിൽ അത് നിങ്ങൾക്ക് ഗുണം ചെയ്യുന്നതിന് പകരം ദോഷമായിരിക്കും ചെയ്യുന്നത്. ശരിയായ ദിശ, ശരിയായ വലുപ്പം എന്നിവ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായ നഷ്ടങ്ങൾ ആണ് ഉണ്ടാവുക. അതിനാൽ ഇക്കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കുക..












Click it and Unblock the Notifications