മണിപ്ലാൻ്റ് മാത്രമല്ല, ഈ ചെടികൾ വീട്ടുമുറ്റത്ത് നട്ടോളൂ, പണത്തിന് കുറവ് വരില്ല; സ്ഥലവും ദിശയും നോക്കിയാൽ മതി
വീട് പണിയുമ്പോൾ നമ്മൾ വാസ്തു നോക്കാറുണ്ട്. സന്തോഷത്തോടെയും സമാധനത്തോടെയും നമ്മുടെ വീട്ടിൽ കഴിയണം എങ്കിൽ വാസ്തു നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വാസ്തുപ്രകാരം ചില ചെടികൾ വീട്ടിൽ നട്ടുപിടിപ്പിച്ചാൽ നമ്മുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാവും. ചില ചെടികൾ ദോഷമാണ് ഉണ്ടാക്കുക. നിങ്ങൾ ജീവിതത്തിൽ സാമ്പത്തിക പുരോഗതിയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ അഞ്ച് ചെടികൾ വീട്ടിൽ നട്ടോളൂ. ഈ ചെടികൾ നിങ്ങൾക്ക് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാക്കും.

ലക്കി പ്ലാന്റ് എന്ന് കേൾക്കുമ്പോൾ ആദ്യം നിങ്ങളുടെ മനസ്സിലേക്ക് വരുന്നത് മണിപ്ലാന്റ് ആയിരിക്കും. പക്ഷേ മണി പ്ലാന്റ് മാത്രമല്ല നിങ്ങളുടെ വീട്ടിൽ ഭാഗ്യം കൊണ്ടുവരുന്നത്. വീടിന് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്ന ചില ചെടികൾ നോക്കാം.
മുളച്ചെടി: ലക്കി ബാംബൂ, ഏറെ പ്രാധാന്യമുള്ള ചെടിയാണിത്. വീട്ടിന് ഉള്ളിലോ വീട്ടിന് പുറത്തോ ഇവ നടാം. വളരെ ഐശ്വര്യമുള്ള ചെടിയായാണ് മുളച്ചെടിയെ കാണുന്നത്. വീട്ടിനകത്ത് നടാൻ കഴിയുന്നില്ലെങ്കിൽ വീടിന് മുന്നിലായി നടാം. വടക്ക് കിഴക്കോ, വടക്ക് ദിശയിലോ മുളച്ചെടി നടാം. തീർച്ചയായും ജീവിതത്തിൽ മാറ്റം ഉണ്ടാകും.
നീർമാതളം: മാതളനാരകം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. അതേസമയം, ഈ മാതളനാരകം വീടിന്റെ ഐശ്വര്യത്തിനും പുരോഗതിക്കും സഹായിക്കും. നിങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും കടത്തിലാണെങ്കിലോ മാതളനാരകം വീട്ടിൽ നടുന്നത് നല്ലതാണ്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. സാമ്പത്തിക സ്ഥിതി ഉറപ്പുള്ളതാവും. വീടിൻറെ തെക്ക് - പടിഞ്ഞാറ് ദിശയിൽ ഒരിക്കലും മാതളം നടരുത്.
കറുക അഥവാ ദർഭ പുല്ല്: കറുകപ്പുല്ല് ഗണപതിയുടെ ആരാധനയമായി ബന്ധപ്പെട്ട ഒന്നാണ്. വീടിന് മുന്നിൽ കറുക നടുന്നത് ഐശ്വര്യമാണ്. സമ്പത്തും നേട്ടങ്ങളും വന്നുചേരും. മാത്രമല്ല കറുകപ്പുല്ല് നിങ്ങളുടെ വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും.
കൂവളം: കൂവളം നല്ല ചെടിയാണ്. ഈ ചെടി വീട്ടിൽ നട്ടാൽ വാസ്തു പ്രശ്നങ്ങൾ ഇല്ലാതാക്കും, കൂവളം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ പണത്തിന് കുറവ് വരില്ല. പകരം വീട്ടിൽ എപ്പോഴും സമ്പത്തും സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.
മണി പ്ലാൻറ്: മണി പ്ലാന്റ് നമുക്ക് സാമ്പത്തിക പുരോഗതി കൊണ്ടുവരും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മിക്ക വീടുകളിലും മണി പ്ലാന്റ് ഉണ്ടാവും. എന്നാൽ മണിപ്ലാന്റ് ശരിയായ ദിശയിൽ ശരിയായ രീതിയിൽ ശരിയായ സ്ഥലത്ത് വേണം വെയ്ക്കാൻ. മണിപ്ലാന്റിന്റെ വള്ളികൾ താഴേക്ക് തൂങ്ങരുത്.












Click it and Unblock the Notifications