ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ ഈ നിറത്തിലുള്ള തൂവാല കൈയില്‍ വെക്കൂ; ജോലി ഉറപ്പ്
ആകര്‍ഷകമായ ശമ്പളത്തില്‍ ഒരു ജോലി എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും പലര്‍ക്കും അതിന് അനുസരിച്ചുള്ള ജോലിയായിരിക്കില്ല ലഭിച്ചിട്ടുണ്ടാകുക. ഇതിന് പല കാരണങ്ങളുണ്ടാകാം. പലതവണ യോഗ്യതയനുസരിച്ച് ജോലി കിട്ടാതെ പോവുകയോ, നിരന്തര പരിശ്രമം നടത്തിയിട്ടും ജോലി കിട്ടാതിരിക്കുകയോ ഒക്കെ സംഭവിക്കാറുണ്ട്.
അത്തരമൊരു സാഹചര്യത്തില്‍ നാം സാധാരണഗതിയില്‍ വിധിയെ ശപിക്കാന്‍ തുടങ്ങുന്നു. ദൗര്‍ഭാഗ്യത്തിനും വിധിക്കുമൊപ്പം തന്നെ വാസ്തു വൈകല്യവും ഇതിന് കാരണമായേക്കാം എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. നിലവിലുള്ള ജോലിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അതിന് കാരണം വാസ്തു വൈകല്യമായിരിക്കാം. വാസ്തുവില്‍ എന്തൊക്കെ പരിഹാരങ്ങളാണ് ഇതിന് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് നോക്കാം.

വാസ്തു ശാസ്ത്രം അനുസരിച്ച് ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഇന്റര്‍വ്യൂ സമയത്ത് നിങ്ങളുടെ ശരീരഭാഷ പ്രത്യേകം ശ്രദ്ധിക്കണം. കൈയും കാലും മടക്കി ഇരിക്കരുത്. എപ്പോഴും നട്ടെല്ല് നിവര്‍ന്നു നില്‍ക്കണം. ഇന്റര്‍വ്യൂവിന് പോകുമ്പോഴെല്ലാം നിങ്ങളുടെ പോക്കറ്റില്‍ ചുവന്ന നിറമുള്ള തൂവാലയോ ചുവന്ന തുണിയോ സൂക്ഷിക്കുക.
കാരണം നിങ്ങള്‍ എത്രയധികം ചുവപ്പ് നിറം ഉപയോഗിക്കുന്നുവോ അത്രയും നിങ്ങള്‍ക്ക് ശുഭകരമാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. വീട്ടിലെ കണ്ണാടിയുടെ ദിശ നിങ്ങളുടെ ജോലിയില്‍ സ്വാധീനം ചെലുത്തും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലി വേണമെങ്കില്‍ വീടിന്റെ വടക്ക് ദിശയില്‍ നിങ്ങളുടെ ശരീരം മുഴുവന്‍ ദൃശ്യമാകുന്ന ഒരു വലിയ കണ്ണാടി സ്ഥാപിക്കണം. രാത്രി ഉറങ്ങുമ്പോള്‍ കിടപ്പുമുറിയില്‍ മഞ്ഞ നിറം ഉപയോഗിക്കുക.
മഞ്ഞ നിറം നിങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കും എന്നാണ് വിശ്വാസം. ഇന്റര്‍വ്യൂവിന് പോകുന്നതിന് മുന്‍പ് വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങണം. ഇത് മനസില്‍ പോസിറ്റീവ് എനര്‍ജി വര്‍ധിപ്പിക്കുകയും ആത്മവിശ്വാസം നിലനിര്‍ത്തുകയും ചെയ്യും. കമ്പ്യൂട്ടറും ലാപ്ടോപ്പും വീടിന്റെ വടക്ക് ദിശയില്‍ സൂക്ഷിക്കണം. വീട് അലങ്കോലമായി സൂക്ഷിക്കുന്നതും വീട്ടില്‍ ചിലന്തിവലകള്‍ ഉള്ളതും നെഗറ്റീവ് എനര്‍ജി വര്‍ധിപ്പിക്കും.
വാസ്തു ശാസ്ത്രത്തില്‍ വീടിന്റെ വടക്ക് - കിഴക്ക് ദിശ ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയിലും ബിസിനസിലുമുള്ള വിജയം മഞ്ഞ നിറവും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വീടിന്റെ വടക്ക് പടിഞ്ഞാറന്‍ ഭിത്തിയില്‍ മഞ്ഞ നിറത്തില്‍ പെയിന്റ് ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. ജോലിയിലും ബിസിനസിലും വിജയിക്കാത്തവര്‍ വീടിന്റെയോ ഓഫീസിന്റെയോ കിഴക്ക് ദിശയില്‍ മഞ്ഞ വസ്ത്രം ധരിച്ച ഗണപതി വിഗ്രഹം വെക്കുക.












Click it and Unblock the Notifications