Vastu Tips: ചെലവ് ഓർത്ത് ടെൻഷൻ വേണ്ട, വരുമാനം ഇരട്ടിയാകും; ഇക്കാര്യം വീട്ടില്‍ സൂക്ഷിച്ചാല്‍ മതി
സാമ്പത്തികമായി പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഒരുപാട് പേരുണ്ട്. ജീവിതത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് കൂട്ടിമുട്ടിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുന്നവരെ കുറിച്ച് നമ്മള്‍ കണ്ടിട്ടുണ്ട്. പലരുടെയും പ്രധാന പ്രശ്‌നം എന്താണെന്ന് വച്ചാല്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് നേരിടുന്നു എന്നാണ്. ഇതിന് പരിഹാരം കാണാന്‍ പലരും പല മാര്‍ഗങ്ങളും സ്വീകരിക്കും. എന്നാല്‍ വാസ്തുവിദ്യ പ്രകാരം ചില കാര്യങ്ങള്‍ ചെയ്താല്‍ ഇത്തരം കാര്യങ്ങളില്‍ ചെറിയ ആശ്വാസമുണ്ടാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ചൈനയിലും മറ്റും പിന്തുടരുന്ന വാസ്തു വിദ്യ ശാസ്ത്രമാണ് ഫെംഗ്ഷൂയി. ഇത് പ്രകാരം വീട്ടില്‍ ഫെംഗ്ഷൂയി സാങ്കല്‍പ്പിക ജീവിയായ പിയാവോയുടെ രൂപം സൂക്ഷിക്കുന്ന ധനസമ്പാദത്തിന് വഴി തെളിയിക്കുമെന്നാണ് പറയുന്നത്. പുതിയ വീട്ടിലോ, നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലോ ധന സംരക്ഷനമായ പിയാവോയെ സൂക്ഷിക്കാവുന്നതാണ്.

സ്വര്‍ണച്ചിറകുള്ള പിയാവോയ്ക്ക് വ്യാഴത്തെ പ്രീതിപ്പെടുത്താനും അതുവഴി ധനവരവ് സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വസിക്കുന്നത്. ചൈനയിലും മറ്റും സാമ്പത്തിക ഇടപാട് നടക്കുന്ന സ്ഥാപനങ്ങളില്‍ പിയാവോയെ സൂക്ഷിക്കാറുണ്ട്. വിസര്‍ജനാവയവം ഇല്ലാത്ത പിയാവോ പുറത്തേക്ക് ഒന്നും കളയില്ലെന്നാണ് വിശ്വാസം. അതായത് ധന വരവ് ഉണ്ടാകുമ്പോഴും കാര്യമായ ചെലവുണ്ടാകില്ലെന്നാണ് വിശ്വാസം.
പിയാവോ ഏത് സാഹചര്യത്തിലും യജമാനനെ കൈവിടില്ലെന്നാണ് വിശ്വാസം. സംരക്ഷണയും അനുസരണയും വിശ്വാസ്യതയുമാണ് പിയാവോയുടെ മുഖമുദ്ര. പിയാവോയുടെ രൂപം വീടുകളില്‍ മാത്രമല്ല, ബാഗുകളിലോ ലോക്കറ്റായോ സൂക്ഷിക്കുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നവരുമുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്തെ മേശ മുകളിലോ മറ്റുമായി പിയാവോയെ സൂക്ഷിക്കാം.
നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നതിനൊപ്പം ദുഷ്ട ശക്തികളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പിയാവോയെ സൂക്ഷിക്കരുത്.












Click it and Unblock the Notifications