Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്രയൊക്കെ അടച്ചുറപ്പിച്ചിട്ടും മോഷണത്തിന് കുറവില്ലേ..? വീട്ടിലെ ഈ അബദ്ധം ശ്രദ്ധിച്ചിട്ടുണ്ടോ?

വീട് നിര്‍മിക്കുമ്പോള്‍ സുരക്ഷയ്ക്ക് വേണ്ട മാനദണ്ഡം പരിഗണിക്കുന്നവരാണ് നമ്മളില്‍ പലരും. മോഷ്ടാക്കളെ ചെറുക്കാന്‍ രഹസ്യ അറകളും മറ്റും നിര്‍മിക്കുന്നവരും കുറവല്ല. എന്നാല്‍ ഇത് കൊണ്ടൊന്നും പലര്‍ക്കും മോഷ്ടാക്കളെ തടയാന്‍ സാധിക്കാറില്ല. വാസ്തു ശാസ്ത്ര പ്രകാരമല്ല വീട് നിര്‍മിച്ചതെങ്കില്‍ ഇത്തരത്തില്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്.

വാസ്തു മാനദണ്ഡങ്ങള്‍ പാലിക്കാത്ത വീടുകളില്‍ ചിലപ്പോള്‍ മോഷണം പോലുള്ള സാഹചര്യങ്ങളില്‍ കണ്ടെത്താറുണ്ട്. വീടിന്റെ മറ്റ് വാതിലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന വാതിലുകള്‍ സ്ഥാപിച്ച രീതിയാണ് ഇതിന് സൂചകമാകുന്നത്. വാതിലിന്റെ സ്ഥാനം, വലിപ്പം, എണ്ണം എന്നിവ ഓരോ വീട്ടിലും പലതരത്തിലാണ്. ഇത് എങ്ങനെയാണ് നിങ്ങളുടെ വീട് സുരക്ഷിതമാക്കുന്നത് എന്നത് ശ്രദ്ധിക്കണം.

vastu tips

വീടിന്റെ വാതിലിന്റെ സ്ഥാനം, വലുപ്പം, എണ്ണം എന്നിവ വാസ്തു അടിസ്ഥാനമാക്കിയാണ് സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ മോഷണം തടയാം. ഇത് സംബന്ധിച്ച ചില അടിസ്ഥാന വാസ്തു നിയമങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. വിലപിടിപ്പുള്ള വസ്തുക്കളും പണവും വീടിന്റെ വടക്ക് - പടിഞ്ഞാറ് മൂലയില്‍ സൂക്ഷിക്കരുത്. ഇത് മോഷണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

വീട്ടിലെ ജോലിക്കാര്‍ക്ക് താമസിക്കാന്‍ വീടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗം നല്‍കരുത്. ഇത് അവരുടെ മനസില്‍ നെഗറ്റീവ് എനര്‍ജി വരുത്താന്‍ ഇടയാക്കും. വീടിന്റെ മറ്റ് വാതിലുകളേക്കാള്‍ വലുതായിരിക്കണം പ്രധാന വാതില്‍. വീട്ടിലെ മൊത്തം വാതിലുകളുടെ എണ്ണം 2, 4, 6, 8, 12 എന്നിങ്ങനെ ഇരട്ട സംഖ്യയില്‍ ആയിരിക്കണം. അതേസമയം പത്ത് വാതിലുകളുള്ളത് അശുഭകരമായി കണക്കാക്കുന്നു.

പ്രധാന വാതിലിന് രണ്ട് ഓപ്പണിംഗ് ഷട്ടറുകള്‍ ഉണ്ടായിരിക്കുന്നതാണ് നല്ലത്. എന്നാല്‍ കിഴക്കോട്ടോ വടക്കോട്ടോ ഉള്ള ഒറ്റവാതില്‍ നല്ലതാണ്. അതേസമയം ഇത് തെക്ക് ദിശയിലേക്ക് തുറക്കുന്ന രീതിയിലാകരുത്. വീട്ടിലെ വാതിലുകള്‍ നേര്‍രേഖയിലായിരിക്കരുത്. ഇത് വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമാക്കും. വിശുദ്ധ ചിഹ്നമായ ഓം, സ്വസ്തിക, ലക്ഷ്മി, ഗണേശന്‍ എന്നിവയുടെ ചിത്രങ്ങളോ അലങ്കാരവസ്തുക്കളോ വാതിലുകളില്‍ സൂക്ഷിക്കണം.

എന്നാല്‍ അകത്ത് കടക്കുമ്പോള്‍ ഗണേശ വിഗ്രഹം കാണുന്ന തരത്തില്‍ പുറത്തെ വാതിലില്‍ ഗണേശ വിഗ്രഹം വെക്കുന്നത് ഒഴിവാക്കുക. പ്രധാന വാതില്‍ മുഴുവനായും തുറക്കാനും അടക്കാനും തടസമില്ലെന്ന് ഉറപ്പാക്കുക. ചരിഞ്ഞതോ വൃത്താകൃതിയിലുള്ളതോ സ്ലൈഡ് ചെയ്യുന്നതോ ആയ ഗേറ്റ് ഒഴിവാക്കണം. തെറ്റായ ദിശയില്‍ സ്ഥാപിക്കുന്ന വാതിലുകള്‍ മോഷണം, ശത്രുത, രോഗങ്ങള്‍, തകര്‍ച്ച, ധന നഷ്ടം, സന്താന നഷ്ടം തുടങ്ങിയവയുണ്ടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+