Get Updates
Get notified of breaking news, exclusive insights, and must-see stories!

വാസ്തു: വീട്ടിനകത്ത് ചൂൽ എവിടെയാണ് വെച്ചിരിക്കുന്നത്; കലഹവും ദാരിദ്ര്യവും ആണെങ്കിൽ ശ്രദ്ധിച്ചോളൂ

വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവണമെങ്കിൽ പോസിറ്റീവ് എനർജി ആവശ്യമാണ്. നമ്മൾ അറിയാതെ വരുത്തുന്ന വാസ്തുപരമായ അബദ്ധങ്ങൾ നമ്മുടെ ജീവിതത്തിൽ കലഹം കൊണ്ടെത്തിച്ചേക്കാം. മാനസിക പിരിമുറുക്കവും സമ്മർദ്ദവും കാരണം നമുക്ക് സന്തോഷമേ തോന്നില്ല.

എന്നും വഴക്ക്, സാമ്പത്തിക പ്രശ്നങ്ങൾ, ശത്രുത, പോര് എന്നിവ നിങ്ങളും വീട്ടിൽ അനുഭവിക്കുന്നുണ്ടോ? ഇത്തരം പ്രശ്നങ്ങൾക്ക് കാരണം വീട്ടിൽ തെറ്റായ ദിശയിൽ സൂക്ഷിക്കുന്ന സാധനങ്ങളാണ്. വീട്ടിൽ സാധനങ്ങൾ സൂക്ഷിക്കാൻ ശരിയായ ദിശയുണ്ട്. ഏതൊക്കെയാണെന്ന് അറിഞ്ഞാലോ?

vastu tp

1. ചൂൽ: വീട്ടിൽ ചൂൽ ഉപയോ​ഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചൂൽ ഒരിയ്ക്കലും തലകീഴായി വെയ്ക്കരുത്. ചൂലിൽ ചവിട്ടരുത്. ചൂലിന് മുകളിലൂടെ നടക്കരുത്, ചൂൽ ​ഗോവണിപ്പടിയിൽ വെയ്ക്കരുത്. ഇത്തരം കാര്യങ്ങൾ അറിയാതെ പോലും ചെയ്യരുത്. മാത്രമല്ല ചൂൽ എപ്പോഴും മറച്ചുവേണം വെയ്ക്കാൻ. ആരുടെയും ദൃഷ്ടയിൽ പെടരുത്.

2. തറ തുടയ്ക്കുമ്പോൾ: വ്യാഴത്തെ ബലപ്പെടുത്താൻ വീട് വൃത്തിയാക്കുമ്പോൾ തറ തുടയ്ക്കുമ്പോൾ കുറച്ച് ഉപ്പും മഞ്ഞളും വെള്ളത്തിൽ കലർത്തുക. ഇത് ജോലിയിലും ബിസിനസ്സിലും പുരോ​ഗതി നേടാൻ സഹായിക്കും.

3. സാധനങ്ങളും വസ്ത്രങ്ങളും; സാധനങ്ങളും വസ്ത്രങ്ങളും എപ്പോഴും വീട്ടിലെ അലമാരയിൽ അടുക്കി വെയ്ക്കാൻ ശ്രദ്ധിക്കുക. വസ്ത്രങ്ങൾ അലങ്കോലമാക്കി വെയ്ക്കരുത്. വസ്ത്രങ്ങൾ ചിതറിക്കിടക്കുന്നത് വീട്ടിൽ കലഹത്തിന് ഇടയാക്കും. അലമാര എപ്പോഴും വൃത്തിയായും ചിട്ടയായും സൂക്ഷിക്കുക.

4. പൊട്ടിയ കണ്ണാടി ഒരിക്കലും സൂക്ഷിക്കരുത്. പൊട്ടിയ കണ്ണാടി ഉടൻ നീക്കം ചെയ്യുക. അത് വീട്ടിൽ നെ​ഗറ്റീവ് എനർജി കൊണ്ടുവരും. ഇത് പ്രശ്നങ്ങൾക്ക് ഇടയാക്കും.

5. ചെടി നടുമ്പോൾ: വീട്ടിൽ ചെടി നട്ടുപിടിക്കാൻ താല്പര്യം ഉള്ളവരും പണം ആ​ഗ്രഹിക്കുന്നവരും വീടിന്റെ വടക്ക് ദിശയിൽ മണി പ്ലാന്റ് നടുക. ഇത് ​ഗുണം ചെയ്യും. മണി പ്ലാന്റ് നടാൻ പച്ച നിറമുള്ള പാത്രം ഉപയോ​ഗിക്കാം. നിങ്ങൾക്ക് ഈ ദിശയിൽ കൂടുതൽ ചെടികൾ നടാം. ​

6. അലമാരയുടെ ദിശ: വീട്ടിൽ പണവും സ്വർണവും വെയ്ക്കാൻ ഉപയോ​ഗിക്കുന്ന അലമാര വടക്കോട്ട് ദർശനമായി വെയ്ക്കുന്നതാണ് നല്ലത്. ഇത് വീട്ടിൽ സമ്പത്ത് വർദ്ധിപ്പിക്കും വീട്ടിൽ സമാധാനം വരും.

7. ഡസ്റ്റ്ബിൻ, വാഷിം​ഗ് മെഷീൻ, ചൂൽ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വടര്ര് ദിശയിൽ സൂക്ഷിക്കരുത്. അങ്ങനെ ചെയ്താൽ സാമ്പത്തിക നഷ്ടം ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+