വീട്ടില്‍ മെഴുകുതിരി ഈ ദിശയില്‍ വെച്ച് കത്തിച്ച് നോക്കൂ; പിറ്റേ ദിവസം തൊട്ട് പണം കുമിഞ്ഞ് കൂടും
ഏതൊരാളുടേയും ജീവിതത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ വസ്തുക്കള്‍ക്കും വാസ്തു സംബന്ധമായ സ്ഥാനവും ദിശയും നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം വസ്തുക്കള്‍ സൂക്ഷിക്കുകയാണെങ്കില്‍ എല്ലാ ഐശ്വര്യവും വന്ന് ചേരും. എന്നാല്‍ ഇതിനോട് വിപരീതമായാണ് സാധനങ്ങള്‍ സൂക്ഷിക്കുന്നത് എങ്കില്‍ വാസ്തുവൈകല്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
നമ്മുടെ എല്ലാവരുടേയും വീട്ടില്‍ മെഴുകുതിരികള്‍ ഉണ്ടായിരിക്കും. പൊതുവെ എല്ലാവരുടേയും വീട്ടില്‍ വെളുത്ത മെഴുകുതിരികള്‍ ആണ് ഉണ്ടാകുക. എന്നാല്‍ പല വര്‍ണങ്ങളിലുള്ള മെഴുകുതിരികളും ലഭ്യമാണ്. കേവലം അലങ്കാരം എന്നതിലുപരിയായി ഇതിനെല്ലാം വാസ്തുവില്‍ വലിയ പ്രാധാന്യങ്ങള്‍ കല്‍പിച്ച് നല്‍കിയിട്ടുണ്ട്. വാസ്തുവില്‍ നിര്‍ദേശിച്ചിട്ടുള്ളത് പോലെ മെഴുകുതിരി സൂക്ഷിക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും.

വീട്ടിലെ മെഴുകുതിരികള്‍ നെഗറ്റീവ് എനര്‍ജിയെ പോസിറ്റീവ് എനര്‍ജിയാക്കി മാറ്റും. ഇക്കാരണത്താല്‍ നിങ്ങള്‍ പുരോഗമിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതിനാല്‍ ഏത് ദിശയിലാണ് ഓരോ നിറത്തിലുമുള്ള മെഴുകുതിരികള്‍ കത്തിക്കേണ്ടത് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.
വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ ചുവന്ന മെഴുകുതിരികള്‍ കത്തിക്കുന്നത് വഴി പണം നിങ്ങളുടെ വീട്ടിലേക്ക് വരും. വീട്ടില്‍ എപ്പോഴും ഐശ്വര്യം നിലനില്‍ക്കും. വീടിന്റെ തെക്ക് ദിശയില്‍ എപ്പോഴും ചുവന്ന നിറത്തിലുള്ള മെഴുകുതിരികള്‍ കത്തിക്കണം. ഈ ദിശയില്‍ കത്തിക്കുന്ന ചുവന്ന മെഴുകുതിരികള്‍ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സഹായിക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
ദീപാവലി ദിനത്തില്‍ വീട്ടിലെ എല്ലായിടത്തും മഞ്ഞ മെഴുകുതിരി കത്തിക്കുന്നത് ജീവിതത്തില്‍ വിജയസാധ്യതകള്‍ നല്‍കുന്നു. മഞ്ഞ നിറത്തിലുള്ള മെഴുകുതിരി വീട്ടിലെ ആളുകള്‍ക്ക് വിജയത്തിലേക്കുള്ള വഴി തുറക്കാന്‍ സഹായിക്കുന്നു. വീടിന്റെ പ്രധാന വാതിലില്‍ എപ്പോഴും മഞ്ഞ മെഴുകുതിരികള്‍ കത്തിക്കണം. ഇത് ലക്ഷ്മീദേവിയുടെ വരവിന് വാതില്‍ തുറക്കാന്‍ സഹായിക്കുന്നു.
വീടിന്റെ മധ്യഭാഗത്തോ വരാന്തയിലോ മഞ്ഞ മെഴുകുതിരി കത്തിക്കുക. ഇത് നിങ്ങളുടെ വീട്ടില്‍ എപ്പോഴും ഐശ്വര്യം നിലനിര്‍ത്തും. കറുത്ത നിറമുള്ള മെഴുകുതിരികള്‍ നിങ്ങളുടെ ജീവിതത്തിലെ സംരക്ഷണത്തെ സൂചിപ്പിക്കുന്നു. വീട്ടില്‍ നിന്ന് നെഗറ്റീവ് ശക്തികള്‍ നീക്കംചെയ്യാന്‍ ഇത് സഹായിക്കും. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ദോഷങ്ങളെയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
വെളുത്ത നിറത്തിലുള്ള മെഴുകുതിരികള്‍ ജീവിതത്തില്‍ സമാധാനവും ഐക്യവും സൂചിപ്പിക്കുന്നു. ഈ മെഴുകുതിരികള്‍ വീടിന്റെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് മൂലകളില്‍ കത്തിക്കണം. പച്ച മെഴുകുതിരികള്‍ നിങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കും. ചന്ദനത്തിരിക്കൊപ്പം പച്ച മെഴുകുതിരികള്‍ കത്തിക്കണം.












Click it and Unblock the Notifications