ഓഫീസ് ടേബിളില്‍ ദൈവവിഗ്രഹങ്ങള്‍ സൂക്ഷിക്കാറുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ മുട്ടന്‍ പണികിട്ടും
എല്ലാവരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഒന്നാണ് വാസ്തു ശാസ്ത്രം. ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ പല കാര്യങ്ങള്‍ക്കും വാസ്തു ശാസ്ത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ നമ്മള്‍ സൂക്ഷിക്കുന്ന ഓരോ വസ്തുക്കളുടെയും സ്ഥാനവും ദിശയും നിര്‍ണായകമാണ്. നമ്മളില്‍ പലരും വീട്ടില്‍ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നവരാണ്.
പലപ്പോഴും പൂജാമുറിയില്‍ ആയിരിക്കും വിഗ്രഹങ്ങള്‍ വെക്കുന്നത്. അതിനാല്‍ തന്നെ പൂജാമുറി പലരും ദിവസവും വൃത്തിയായി സൂക്ഷിക്കുന്നവരായിരിക്കും. എന്നാല്‍ ചിലരൊക്കെ ഓഫീസ് ടേബിളിലോ വര്‍ക്കിംഗ് ടേബിളിലോ വിഗ്രഹങ്ങള്‍ സൂക്ഷിക്കാറുണ്ട്. ഇത് വാസ്തു ശാസ്ത്രപരമായി എത്രത്തോളം ശരിയാണ് എന്നതിനെ സംബന്ധിച്ച് പലര്‍ക്കും അറിയില്ല. വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പല നിയമങ്ങളും വാസ്തു ശാസ്ത്രത്തില്‍ വിശദമായി വിശദീകരിച്ചിട്ടുണ്ട്.

ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ ഓഫീസ് ടേബിളില്‍ വെക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം. നിങ്ങളുടെ ഓഫീസ് ടേബിളില്‍ ഗണപതിയുടെയും ഇഷ്ടദേവന്റെയും വിഗ്രഹം മാത്രമേ നിങ്ങള്‍ സൂക്ഷിക്കാവൂ എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. അല്ലാത്തപക്ഷം അത് നിങ്ങള്‍ക്ക് അശുഭകരമായിരിക്കും. ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല എന്നും വാസ്തു നിഷ്‌കര്‍ഷിക്കുന്നു.
പലരും സമ്പത്തിന്റെ ദേവനായ കുബേരന്റെ വിഗ്രഹം ഓഫീസ് ടേബിളില്‍ സൂക്ഷിക്കാറുണ്ട്. മികച്ച വരുമാനം ലക്ഷ്യമിട്ടാണ് പലരും ഈ ശീലം പിന്തുടരുന്നത്. എന്നാല്‍ ഇത് ദോഷകരമാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കുബേരന്റെ വിഗ്രഹം നിങ്ങളുടെ പണപ്പെട്ടിക്ക് സമീപമോ പൂജാമുറിയിലോ മാത്രമേ നിങ്ങള്‍ സൂക്ഷിക്കാവൂ. ഓഫീസ് ടേബിളില്‍ ഒരിക്കലും കുബേരന്റെ പ്രതിമ സൂക്ഷിക്കരുത്.
ഹൈന്ദവ വിശ്വാസം അനുസരിച്ച് സമ്പത്തിന്റെ ദേവതയാണ് ലക്ഷ്മി ദേവി. അതിനാല്‍ തന്നെ ലക്ഷ്മി ദേവിയുടെ ചിത്രമോ വിഗ്രഹമോ പലരും സൂക്ഷിക്കാറുണ്ട്. ചിലര്‍ പേഴ്‌സില്‍ ലക്ഷ്മി ദേവിയുടെ ചിത്രങ്ങള്‍ സൂക്ഷിക്കാറുണ്ട്. ഓഫീസ് ടേബിളിലും ലക്ഷ്മി ദേവിയുടെ വിഗ്രഹം സൂക്ഷിക്കാം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ലക്ഷ്മി ദേവിയുടെ അനുഗ്രഹവും കൊണ്ടുവരും.
കൂടാതെ, ഒരു വ്യക്തിക്ക് ഒരിക്കലും സാമ്പത്തിക നഷ്ടത്തിന്റെ പ്രശ്‌നം നേരിടേണ്ടിവരില്ല. ഓഫീസ് ടേബിളില്‍ ലാഫിംഗ് ബുദ്ധയുടെ വിഗ്രഹം സൂക്ഷിക്കുന്നതിനേയും വാസ്തു ശാസ്ത്രം സ്വാഗതം ചെയ്യുന്നു. ഇത് നിങ്ങളുടെ ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കും. എന്നാല്‍ ഓഫീസ് ടേബിള്‍ ദിവസവും വൃത്തിയാക്കണം. ഇത് നിങ്ങളിലേക്ക് പണം ആകര്‍ഷിക്കുന്നു എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications