ഭാഗ്യം നിങ്ങളെ വിട്ടുമാറില്ല, സമ്പത്തും കൂടും; വീട്ടില്‍ നാരങ്ങചെടി വളര്‍ത്തി നോക്കൂ
വീട് വെക്കുമ്പോഴും കിണര്‍ കുഴിക്കുമ്പോഴും വാസ്തു പ്രകാരം സ്ഥാനവും ദിശയും പരിഗണിക്കുന്നവരാണ് ഭൂരിഭാഗം പേരും. വീട്ടില്‍ എന്നും സമാധാനവും സന്തോഷവും നിലനില്‍ക്കാനും കിണറില്‍ എല്ലാ കാലത്തും ശുദ്ധമായ വെള്ളം ലഭിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ മിക്കവരുടേയും ധാരണ ഇതോട് കൂടി നമ്മുടെ ജീവിതത്തില്‍ വാസ്തുവിന്റെ പ്രാധാന്യം അവസാനിച്ചു എന്നാണ്.
എന്നാല്‍ നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ വാസ്തുവിന് വലിയ പ്രാധാന്യമുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. എല്ലാ വസ്തുക്കള്‍ക്കും പ്രത്യേകമായ ദിശയും സ്ഥാനവും വാസ്തു ശാസ്ത്രത്തില്‍ കല്‍പിച്ച് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം ഇതിന് അനുസരിച്ച് പരിപാലിച്ചാല്‍ വാസ്തു വൈകല്യം ഇല്ലാതാക്കാം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ചെടികള്‍ക്ക് വാസ്തുവില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്.

നമ്മുടെയെല്ലാം വീട്ടിലെ പൂന്തോട്ടത്തിലോ അടുക്കള തോട്ടത്തിലോ പൊതുവെ കാണപ്പെടുന്ന ഒന്നാണ് ചെറുനാരങ്ങയുടെ ചെടികള്‍. ചെറുനാരങ്ങ ചെടികള്‍ക്ക് വാസ്തു ശാസ്ത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വാസ്തു ശാസ്ത്രത്തില്‍ നാരങ്ങ ചെടികളുമായി ബന്ധപ്പെട്ട് എന്തെല്ലാം നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
നാരങ്ങാ ചെടികള്‍ സന്തോഷവും ഉന്മേഷദായകവുമായ ഊര്‍ജ്ജം പ്രസരിപ്പിക്കുമെന്നും അത് വീട്ടിലെ സുഖാനുഭൂതി വര്‍ധിപ്പിക്കുമെന്നും കരുതപ്പെടുന്നു. നാരങ്ങ ചെടികള്‍ വീട്ടിലേക്ക് ഭാഗ്യവും ഐശ്വര്യവും ആകര്‍ഷിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ നാരങ്ങ ചെടികള്‍ എപ്പോഴും വൃത്തിയോടും പരിശുദ്ധിയോടും കൂടി പരിപാലിക്കണം.
ഒരു നാരങ്ങ ചെടി ചുറ്റുപാടുകളെ ശുദ്ധീകരിക്കുകയും അവയില്‍ നിന്ന് നെഗറ്റീവ് അകറ്റി നിര്‍ത്തുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.നാരങ്ങ ചെടികള്‍ സമൃദ്ധിയുടെയും സമ്പത്തിന്റേയും പ്രതിനിധാനമായി കണക്കാക്കപ്പെടുന്നു. ഇവ കുടുംബാംഗങ്ങള്‍ക്ക് വിജയവും സാമ്പത്തിക ഭാഗ്യവും സമ്മാനിക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. നാരങ്ങ ചെടികള്‍ വീടിന് ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കുന്നു.
ഇത് ദുരാത്മാക്കളെയും മറ്റ് ദുഷ്ടശക്തികളേയും അകറ്റി നിര്‍ത്തുന്നു. നാരങ്ങ അതിന്റെ ചികിത്സാ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. ഇവ വീട്ടിലെ അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായി നിലനില്‍ക്കാന്‍ സഹായിക്കും. നാരങ്ങാ ചെടികള്‍ അവയുടെ തിളങ്ങുന്ന മഞ്ഞ പഴങ്ങളും പച്ച നിറത്തിലുള്ള ഇലകളും കൊണ്ട് വീടിന്റെ മുഴുവന്‍ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നു. ഇത് വീടിന്റെ മനോഹാരിതയും വര്‍ധിപ്പിക്കുന്നു.












Click it and Unblock the Notifications