Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചെടി നിങ്ങളുടെ വീട്ടിൽ ഭാ​ഗ്യം കൊണ്ടുവരും; വരുമാനവും സന്തോഷവും വർദ്ധിക്കും; ദിശ നോക്കി നട്ടാൽ മാത്രം മതി

വാസ്തു ശാസ്ത്രത്തിന്റെ പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നമ്മൾ വീട്ടിൽ വളർത്തുന്ന ചെടികൾക്കും മരങ്ങൾക്കും വരെ വാസ്തുവിൽ പ്രാധാന്യം ഉണ്ട്. എല്ലാ ചെടികളും എല്ലാ മരങ്ങളും വീട്ടിൽ വളർത്തുന്നത് അത്ര നല്ലതല്ല. മാത്രമല്ല അവ നടുന്ന ദിശയും വളരെ പ്രധാനപ്പെട്ടതാണ്.

ചില ചെടികൾ നിങ്ങളുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കും. അതേസമയം ചില ചെടികൾ ആവട്ടെ നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യം കൊണ്ടുവരും. ഏതാണ് ആ ചെടി എന്ന് നോക്കാം...

vastu

വാസ്തുവിൽ ഏറെ പ്രധാന്യമുള്ള ചെടി ആണ് പീസ് ലില്ലി. ഈ ചെടി വീട്ടിൽ വളർത്തുന്നത് നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരും. ഭാ​ഗ്യ സസ്യമായാണ് പീസ് ലില്ലിയെ കാണുന്നത്. സമാധാനത്തിന്റെ പ്രതീകമാണ് ഇത്. ഒരു ഇൻഡോർ പ്ലാന്റാണ് പീസ് ലില്ലി. വീടിന്റെ ഏത് മുറിയിലും ഈ ചെടി സൂക്ഷിക്കാം. എന്നാൽ ശരിയായ ദിശയിൽ വേണം ഈ ചെടി വളർത്താൻ.. ഏത് ദിശയിൽ ആണ് പീസ് ലില്ലി സൂക്ഷിക്കേണ്ടത് എന്ന് അറിയാം.

കുട്ടികളുടെ പഠന മുറിയിൽ: വായു ശു​ദ്ധീകരിക്കാൻ കഴിവുള്ള ഒരു ചെടിയാണ് പീസ് ലില്ലി. ഇത് വീട്ടിൽ താമസിക്കുന്നവരുടെ ഏകാ​ഗ്രത വർദ്ധിപ്പിക്കുകയും തുറസ്സ് നൽകുകയും ചെയ്യുന്നതാണ്. കുട്ടികളുടെ പഠന മുറിയിൽ പീസ് ലില്ലി വളർത്തുന്നത് കുട്ടികളുടെ ഏകാ​ഗ്രത വർദ്ധിപ്പിക്കും. സ്റ്റഡി ടേബിളിലാണ് പീസ് ലില്ലി സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം.

പീസ് ലില്ലി പ്രവേശന കവാടത്തിന് അരികിൽ സൂക്ഷിച്ചാലുള്ള ​ഗുണം: പീസ് ലില്ലി വീടിന്റെ പ്രവേശന കവാടത്തിൽ വെച്ചാൽ വീട്ടിൽ പോസിറ്റീവ് എനർജി വരും. സന്തോഷവും ഐശ്വര്യവും ഉണ്ടാവും.

പീസ് ലില്ലി ലിവിംഗ് റൂമിൽ വെച്ചാലുള്ള ഗുണം: വീടിന്റെ സ്വീകരണ മുറയുടെ മൂലയിലായി പീസ് ലില്ലി വെയ്ക്കാം, അത് സമ്മർദ്ദം നിറഞ്ഞ സാഹചര്യം ഇല്ലാതാക്കും. സമാധാനവും സന്തോഷവും വീട്ടിൽ ഉണ്ടാക്കും. മൊത്തത്തിൽ നല്ല എനർജി തോന്നും.


കിടപ്പുമുറിയിൽ‌ പീസ്‌ ലില്ലി വെച്ചാൽ : കിടപ്പ് മുറയിൽ നിങ്ങൾക്ക് പീസ് ലില്ലി സൂക്ഷിക്കാവുന്നതാണ്. അത് നിങ്ങൾക്ക് സമാധാനം കൊണ്ടുവരും സമർദ്ദം ഇല്ലാതാക്കും. നിങ്ങളൾക്ക് നല്ല ഉറക്കവും ലഭിക്കും.


പീസ് ലില്ലി ഓഫീസിൽ സൂക്ഷിക്കുന്നതിൻറെ ​ഗുണം: പീസ് ലില്ലി ഓഫീസിൽ സൂക്ഷിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇത് നിങ്ങളുടെ ഏകാ​ഗ്രത കൂട്ടും.. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും പുരോ​ഗതിയുണ്ടാക്കും.

പീസ് ലില്ലി അടുക്കളയിൽ വെച്ചാലുള്ള ​ഗുണം: പീസ് ലില്ലി വീടിന്റെ ഏത് മുറയിലും വെയ്ക്കാം. സ്ഥാനം മാറുന്നതിന് അനുസരിച്ച് ​ഗുണത്തിലും മാറ്റം ഉണ്ടാവും. അടുക്കളയിലാണ് പീസ് ലില്ലി വെയക്കുന്നതെങ്കിൽ ജനലിൽ സൂക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+