ചെടിവളര്‍ത്തേണ്ടത് മണ്‍ചട്ടിയില്‍; പ്ലാസ്റ്റിക് ചട്ടിയില്‍ വളര്‍ത്തിയാല്‍ ഉള്ള കാശും ചോര്‍ന്ന് പോകും..!
നമ്മള്‍ പലപ്പോഴും വീട്ടില്‍ അലങ്കാരത്തിന് കളിമണ്‍ വസ്തുക്കള്‍ കൊണ്ടുവരാറുണ്ട്. വിപണിയില്‍ പലതരത്തിലുള്ള കളിമണ്‍ വസ്തുക്കള്‍ ഇന്ന് സുലഭമാണ്. വാസ്തു ശാസ്ത്രത്തിലും മണ്‍പാത്രങ്ങള്‍ക്ക് വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വാസ്തു പ്രകാരം ചില മണ്‍പാത്രങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവന്നാല്‍ അത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു എന്നാണ് വിശ്വാസം.
വീട്ടില്‍ കളിമണ്ണ് കൊണ്ടുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നത് സന്തോഷവും ഐശ്വര്യവും ആകര്‍ഷിക്കും എന്ന് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നു. മാത്രമല്ല ജീവിതത്തിലെ പല പ്രശ്‌നങ്ങളും അവസാനിക്കാനും കാരണമാകും. കളിമണ്ണില്‍ നിര്‍മ്മിച്ച ഏതൊക്കെ വസ്തുക്കളാണ് വീട്ടില്‍ സൂക്ഷിക്കേണ്ടത് എന്ന് നോക്കാം.

കളിമണ്‍ വിഗ്രഹങ്ങള്‍, മണ്‍ വിളക്കുകള്‍ എന്നിവ അലങ്കാരത്തിനായി പലരും സൂക്ഷിക്കാറുണ്ട്. എന്നാല്‍ പലരും ചെടികള്‍ നടാന്‍ പ്ലാസ്റ്റിക്ക് പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. വാസ്തു ശാസ്ത്ര പ്രകാരം മണ്‍പാത്രങ്ങള്‍ മാത്രമേ ചെടി നടാന്‍ സൂക്ഷിക്കാവൂ എന്നാണ് പറഞ്ഞിരിക്കുന്നത്. കുടുംബാംഗങ്ങളുടെ നല്ല ആരോഗ്യത്തിനും ഇത് പ്രധാനമാണ് എന്നാണ് വിശ്വാസം. ണ്‍ചട്ടികളില്‍ നട്ടുവളര്‍ത്തുന്ന ചെടികള്‍ കുടുംബത്തില്‍ ശാന്തിയും സമാധാനവും പ്രദാനം ചെയ്യും.
പൊതുവെ വേനല്‍ക്കാലത്ത് വലിയ ഡിമാന്‍ഡാണ് മണ്‍കുടങ്ങള്‍ക്ക്. ഇതില്‍ സൂക്ഷിക്കുന്ന വെള്ളം തണുപ്പുണ്ടായിരിക്കും എന്നതാണ് ഇതിന് കാരണം. എന്നാല്‍ വേനല്‍ക്കാലം കഴിഞ്ഞാല്‍ എല്ലാവരും മണ്‍കുടങ്ങളെ മറക്കും. ഇങ്ങനെ ചെയ്യുന്നത് വാസ്തുദോഷത്തിന് കാരണമാകും. മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ച് വെക്കുന്നത്. കുടുംബാംഗങ്ങളുടെ നല്ല ആരോഗ്യത്തിനും ഇവ പ്രധാനമാണ്.
മഴക്കാലത്തും ശൈത്യകാലത്തുമെല്ലാം മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ച് വെക്കണം. മണ്‍പാത്രങ്ങളില്‍ ദേവാംശമുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. അതിനാല്‍ ഇവ ശൂന്യമാക്കി വെക്കുന്നത് ദൈവകോപത്തിന് ഇടയാക്കും. കളിമണ്‍ചിരാതുകള്‍ സംബന്ധിച്ചും വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. തുളസിത്തറയില്‍ നിലവിളക്കിന് പകരം ചിരാതുകള്‍ വെക്കുന്നത് വീട്ടിലെ ദോഷങ്ങള്‍ മാറ്റാന്‍ ഇടയാക്കും.
സമാനമായി ചില ദേവതകളുടെ വിഗ്രഹങ്ങളും കളിമണ്ണ് കൊണ്ടുള്ളത് വീട്ടില്‍ സൂക്ഷിക്കാം. പലരും വീട്ടില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ വിഗ്രഹങ്ങളായിരിക്കും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. പൂജാമുറിയില്‍ ആരാധനക്കായും ഇവയാണ് എല്ലാവരും വാങ്ങിക്കുന്നത്. എന്നാല്‍ ഇത് യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് മാത്രമല്ല ദോഷങ്ങള്‍ വിളിച്ച് വരുത്തുകയും ചെയ്യുന്നു. ഈ വിഗ്രഹങ്ങള്‍ വീടിന്റെ സന്തോഷവും ഐശ്വര്യവും വര്‍ധിപ്പിക്കുന്നില്ലെന്ന് വാസ്തു ശാസ്ത്രം പറയുന്നു.












Click it and Unblock the Notifications