ഓഫീസ് ടേബിളില്‍ അലങ്കാരത്തിനായി ഈ ചെടികള്‍ വെച്ചിട്ടുണ്ടോ..? എന്നാല്‍ ഉള്ള ജോലിയും പോയികിട്ടും!
വാസ്തു ശാസ്ത്രത്തിന് എല്ലാവരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഭൂരിഭാഗം പേരും വീട് നിര്‍മിക്കുമ്പോഴും കിണര്‍ കുഴിക്കുമ്പോഴും സ്ഥാനം, ദിശ എന്നിവ നിര്‍ണയിക്കുന്നതിനായി വാസ്തുവിന്റെ സഹായം തേടുന്നവരാണ്. എന്നാല്‍ ഇതിന് ശേഷം പലരും വാസ്തു പരിഗണിക്കാറില്ല. എന്നാല്‍ നമ്മള്‍ വീട്ടിലായാലും ജോലി സ്ഥലത്തായാലും വ്യക്തി ജീവിതത്തിലായാലും വാസ്തു പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം എന്നാണ് പറയപ്പെടുന്നത്.
അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് എന്നും അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നതിന് ഇടയാക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയവും പുരോഗതിയും ആകര്‍ഷിക്കുന്നതിനായി നിങ്ങളുടെ ഓഫീസ് ഡെസ്‌ക് അലങ്കരിക്കുമ്പോള്‍ വാസ്തു നിയമങ്ങള്‍ പാലിക്കുന്നു എന്നത് ഉറപ്പാക്കണം. ഓഫീസ് ടേബിള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നതാണ് ഇതില്‍ പ്രധാനം.

ഇതോടൊപ്പം ഓഫീസ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. ഓഫീസ് ടേബിളിലെ അലങ്കാരത്തിലേക്ക് വരികയാണെങ്കിലും ഒരുപാട് വാസ്തു നിര്‍ദേശങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം ഓഫീസ് ടേബിളില്‍ വെക്കുന്ന ചെടികളെ കുറിച്ചാണ്. ഓഫീസ് ടേബിള്‍ ആകര്‍ഷകമാക്കാന്‍ പലരും ഇന്‍ഡോര്‍ പ്ലാന്റുകളും പ്ലാസ്റ്റിക് മിനിയേച്ചര്‍ രൂപങ്ങളും വെക്കാറുണ്ട്. ഇതിനെ കുറിച്ച് വാസ്തുവില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തുന്നതിനാല്‍ ഓഫീസ് ഡെസ്‌കില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചെടികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. കള്ളിച്ചെടികള്‍ വളരെ ആകര്‍ഷകമാണെങ്കിലും അവ നിങ്ങളുടെ വര്‍ക്കിംഗ് ടേബിളില്‍ വെക്കരുത്. കാരണം അവയ്ക്ക് നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ഉല്‍പാദനക്ഷമതയെ ദോഷകരമായി ബാധിക്കും. ജ്യോതിഷത്തില്‍ മുളച്ചെടി ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു.
എന്നാല്‍ ഇത് നിങ്ങളുടെ ഓഫീസ് ടേബിളില്‍ സൂക്ഷിക്കുന്നത് ശുഭകരമല്ല. കാരണം ഇത് നിങ്ങളുടെ ജോലിസ്ഥലത്ത് പിരിമുറുക്കത്തിനും ഓഫീസിലെ സഹപ്രവര്‍ത്തകനുമായുള്ള വഴക്കിനും ഇടയാക്കും. മുളച്ചെടികള്‍ നിങ്ങള്‍ക്ക് അത്രയേറെ ഇഷ്ടമാണ് എങ്കില്‍ അതിന് വൃത്താകൃതിയിലുള്ളതും മൃദുവായ അരികുകളുള്ളതുമായ ഇലകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. മൂര്‍ച്ചയുള്ള അറ്റങ്ങള്‍ കാഠിന്യത്തെ പ്രതീകപ്പെടുത്തുന്നു.
ഇത് ജോലിസ്ഥലത്ത് സമ്മര്‍ദ്ദകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. വാസ്തു പ്രകാരം, കറ്റാര്‍ വാഴ, റോസ് തുടങ്ങിയ മുള്ളുള്ള ചെടികള്‍ നിങ്ങളുടെ ജോലി മേശപ്പുറത്ത് വയ്ക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ഇത് നിങ്ങളുടെ ജോലിയെയും ശ്രദ്ധയെയും തടസപ്പെടുത്തുകയും നിങ്ങളുടെ മാനസിക നിലയെയും പുരോഗതിയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.












Click it and Unblock the Notifications