പേഴ്സ് മുതൽ ബക്കറ്റ് വരെ; അബദ്ധത്തിൽ പോലും ഈ 4 സാധനങ്ങൾ ശൂന്യമാക്കി വെക്കരുത്..മുടിയും
വീട് വെയ്ക്കുമ്പോൾ നമ്മൾ ആദ്യം നോക്കുന്നത് വാസ്തുവാണ്. എന്നാൽ വീട് കെട്ടുമ്പോൾ മാത്രം വാസ്തു ശ്രദ്ധിച്ചാൽ പോര. വീട്ടിലെ എല്ലാ കാര്യങ്ങളിലും നമ്മൾ വാസ്തു പറയുന്ന കാര്യങ്ങൾ നോക്കേണ്ടതുണ്ട്.
നമ്മൾ വരുത്തന്ന ചെറിയ അബദ്ധങ്ങൾ പോലും വലിയ നാശങ്ങൾക്ക് കാരണം ആയേക്കാം. നമ്മൾ വീട്ടിൽ സൂക്ഷിക്കുന്ന ചില സാധനങ്ങളിൽ ഒന്നും വെയ്ക്കാതിരുന്നാൽ നമുക്ക് പല പ്രശ്നങ്ങൾ ഉണ്ടാവും. ഇങ്ങനെ സാധനങ്ങൾ ഒഴിച്ചിട്ടാൽ നെഗറ്റീവ് എനർജി ഉണ്ടാകും.

പൂജാമുറിയിൽ വെള്ളം വെയ്ക്കുന്ന പാത്രം: വീട്ടിലെ പൂജാ മുറിയൽ വെള്ളം വെയ്ക്കുന്ന പാത്രം ശൂന്യമാക്കി വെച്ചാൽ ഇത് വീട്ടിലേക്ക് നെഗറ്റീവ് ആയിട്ടുള്ള എനർജിയാണ് കൊണ്ടുവരിക.
ലോക്കർ: നിങ്ങളുടെ വീട്ടിലെ ലോക്കർ ഒരിക്കലും ശൂന്യമായി വെയ്ക്കരുത്. പണം വെയ്ക്കുന്ന പേഴ്സും ഒരിക്കലും ശൂന്യമായി വെയ്ക്കരുത്. ലോക്കറും പേഴ്സും ശൂന്യമായി വെയ്ക്കുന്നത്. ലക്ഷിദേവിയുടെ കോപത്തിന് കാരണമാകും, അങ്ങനെ നടന്നാൽ ജീവിതത്തിൽ എന്നും ദാരിദ്ര്യം ആയിരിക്കും.
കുളിമുറിയിൽ ഉപയോഗിക്കുന്ന ബക്കറ്റ്: കുളി മുറിയിൽ ഉപയോഗിക്കുന്ന ബക്കറ്റ് ശൂന്യമായി വെയ്ക്കരുത്. നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് മോശമാണ്. ബക്കറ്റ് ശൂന്യമായി വെച്ചാൽ അത് നെഗറ്റീവ് എനർജിക്ക് കാരണമാകും. ഇത് പല പ്രശന്ങ്ങൾക്കും കാരണം ആകും.
ധാന്യശേഖരം : അടുക്കളയിൽ ധാന്യം സൂക്ഷിക്കുന്ന പാത്രങ്ങൾ ഒരിക്കലും ശൂന്യമാക്കരുത്. ധാന്യ ശേഖരം നിറഞ്ഞാണ് ഇരിക്കേണ്ടത്. അത് സമൃദ്ധി കൊണ്ടുവരും. ഒരിക്കലും സാമ്പത്തികമായി നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.
മുള്ളുകൾ ഉള്ള ചെടികൾ വീട്ടിൽ വെയ്ക്കേണ്ട: അബദ്ധത്തിൽ പോലും ഈ ചെടി വീട്ടിൽ വെയ്ക്കരുത്. ഇത്തരത്തിലുള്ള മുൾച്ചെടി നെഗറ്റീവ് എൻർജിയാണ് ഉണ്ടാക്കുന്നത്. വീടിനുള്ളിൽ മുള്ളുള്ള ചെടി വേണ്ട. ലക്ഷ്മി ദേവിയുടെ കോപത്തിന് കാരണം ആവുകയും നിങ്ങളുടെ സാമ്പത്തിക തകർന്ന് പോവുകയും ചെയ്യും.
ചൂൽ: ജ്യോതിഷത്തിൽ ആയാലും വാസ്തുവിൽ ആയാലും ചൂൽ ലക്ഷ്മി ദേവിയുടെ പ്രതീകമായാണ് കാണുന്നത്. ചൂല് ഉപയോഗിച്ച ശേഷം അത് ആരും കാണാത്ത സ്ഥലത്താണ് വെയ്ക്കേണ്ടത്. മറ്റുള്ളവർ കാണാൻ സാധ്യതയുള്ള സ്ഥലത്ത് ചൂൽ വെയ്ക്കരുത്. അങ്ങനെ കണ്ടാൽ അത് വീട്ടിൽ ദോഷം ആണ് കൊണ്ടുവരിക.












Click it and Unblock the Notifications