Get Updates
Get notified of breaking news, exclusive insights, and must-see stories!

കുബേരന്റെ പ്രതിമ മുതൽ കണ്ണാടി വരെ; കയ്യിൽ പണമെത്താൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ അറിയാം

ആരാണ് സാമ്പത്തി​കമായി ഭദ്രതയുള്ള, പുരോ​ഗതിയുള്ള ഒരു ജീവിതം ആ​ഗ്രഹിക്കാത്തത്. എത്ര പണിയെടുത്താലും സമ്പാദിക്കുന്ന പണത്തിൽ നിന്ന് ഒരു 100 രൂപ പോലും ബാക്കി വെയ്ക്കാൻ നമുക്ക് സാധിക്കുന്നുണ്ടാകില്ല. അത് നമ്മുടെ പ്രശ്നമാകണമെന്നില്ല. വാസ്തുദോഷം കാരണം ആകാം.

അറിയാമല്ലോ വാസ്തുവിന് നമ്മുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. വീട് കെട്ടുമ്പോഴായിരിക്കും നമ്മൾ വാസ്തു നോക്കുന്നത്. എന്നാൽ വീട് പണിയുമ്പോൾ മാത്രം നോക്കിയാൽ പോരാ. ഓരോ കാര്യത്തിനും വാസ്തുവുണ്ട്.

vatu for

നമ്മൾ അറിയാതെ ചെയ്യുന്ന അബദ്ധങ്ങൾ കാരണം നമ്മൾ സാമ്പത്തികമായി താഴേക്ക് പോയേക്കാം. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നമ്മൾ സാമ്പത്തികമായി പുരോ​ഗമിക്കുകയും ചെയ്യും. എന്തൊക്കൊയാണ് അക്കാര്യങ്ങൾ എന്ന് നോക്കാം....

നിങ്ങളുടെ വീട്ടിലേക്ക് പണം ആകർഷിക്കണമെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ പാലിക്കണം. നിങ്ങളുടെ ലോക്കറിൽ ഇനി പറയാൻ പോകുന്ന സാധനങ്ങൾ സൂക്ഷിക്കുക.

1. കുബേരന്റെ പ്രതിമ; ലോക്കറിന്റെ അകത്ത് കുബേര ദേവന്റെ പ്രതിമ സൂക്ഷിക്കുക. ഇത് നിങ്ങളുടെ വീട്ടിലേക്ക് കൂടുതൽ പണം ആകർഷിക്കാൻ സഹായിക്കുന്നതാണ്. അത് മാത്രമല്ല സാമ്പത്തിക ഭദ്രതയും ഉറപ്പാക്കും.

2. ചെറിയ കണ്ണാടി; ലോക്കറിനകത്ത് ചെറിയ കണ്ണാടി വെയ്ക്കാം. ഇത് സമ്പത്തും സമൃദ്ധിയും നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരും.

3. ഒരു നോട്ട് വെയ്ക്കാം: ലോക്കറിനകത്ത് ഒരെു കറൻസി നോട്ട് വെയ്ക്കാം. ഇത് നിങ്ങളുടെ വീട്ടിൽ പണം ധാരാളമായി എത്താനും ഐശ്വര്യം ഉണ്ടാവാനും കാരണമാകും.

4. അടയ്ക്ക: അടയ്ക്ക് ലോക്കറിനകത്ത് സൂക്ഷിക്കുന്നത് പണത്തെ ആകർഷിക്കും. സാമ്പത്തികമായി പുരോഗതി ഉണ്ടാകും.

5. ചുവന്ന തുണിയിൽ പൊതിഞ്ഞ് മഞ്ഞൾ: ചുവന്ന തുണിയിൽ പൊതിഞ്ഞ് മഞ്ഞൾ വെയ്ക്കുന്നത് സാമ്പത്തും നേട്ടവും കൊണ്ടുവരും.

6. വെള്ളി നാണയം; ലോക്കറിനകത്ത് വെള്ളി നാണയങ്ങൾ സൂക്ഷിക്കുന്നത് ഐശ്വര്യമാണ്. വെള്ളി നാണയം വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം അത് പ്ലേയ്‌നായിരിക്കണം. മുന്നിലെ പിറകിലോ പേരോ മറ്റെന്തിങ്കിലുമോ ഉണ്ടാവരുത്.

7. ലോക്കർ സ്ഥാപിക്കാനുള്ള ദിശ: വടക്കോ വടക്ക് കിഴക്കോ വേണം ലോക്കർ സൂക്ഷിക്കാൻ. ഇത് വീട്ടിലേക്ക പണം ആകർഷിക്കും.
നിങ്ങൾക്ക് പണത്തിന് ഒരു സമയത്തും കുറവ് വരികയുമില്ല. ഇക്കാര്യങ്ങൾ പാലിച്ചാൽ ഉറപ്പായും മാറ്റം ഉണ്ടാവും. ജീവതിത്തതിൽ പണം വന്നുചേരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+