Get Updates
Get notified of breaking news, exclusive insights, and must-see stories!

തുളസിത്തറയില്‍ വിളക്ക് വെക്കണമെന്ന് പറയുന്നത് വെറുതെയല്ല..! സമ്പത്തും വരുമാനവും ഇരട്ടിയാകും

ഹൈന്ദവ വിശ്വാസത്തില്‍ ഏറ്റവും പവിത്രവും വിശുദ്ധവുമായ ചെടിയാണ് തുളസി. ലക്ഷ്മി ദേവിയുടെ ഭൂമിയിലെ അവതാരമാണ് തുളസി എന്നാണ് വിശ്വാസം. അതിനാല്‍ ഹൈന്ദവ വിശ്വാസപ്രകാരമുള്ള ആചാരങ്ങളിലും ചടങ്ങുകളിലും പ്രഥമസ്ഥാനമാണ് തുളസിക്ക് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും തുളസിയെ സംബന്ധിച്ച് നിരവധി അവസരങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്.

മതപരമായ പ്രാധാന്യത്തോടൊപ്പം തുളസിക്ക് നിരവധി ഔഷധ ഗുണങ്ങളും ഉണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം തുളസി ചെടിക്ക് സമീപം വിളക്ക് കൊളുത്തുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. ഇത് വീടിന് പോസിറ്റീവ് എനര്‍ജിയും കുടുംബാംഗങ്ങള്‍ക്ക് നല്ല ആരോഗ്യവും സമ്പത്തും നല്‍കുകയും ചെയ്യുന്നു. എല്ലാ ദിവസവും തുളസി ചെടിക്ക് സമീപം ഒരു വിളക്ക് കൊളുത്തണം എന്ന് പറയുന്നതിന്റെ വാസ്തു ശാസ്ത്രപരമായ പ്രാധാന്യം എന്താണെന്ന് നോക്കാം.

VASTU TIPS

മുകളില്‍ പറഞ്ഞത് പോലെ തുളസി ചെടി ലക്ഷ്മീ ദേവിയുടെ അവതാരമാണ്. സമ്പത്തിന്റെ ഐശ്വര്യത്തിന്റേയും ദേവതയാണ് ലക്ഷ്മി ദേവി എന്നാണ് ഹൈന്ദവ വിശ്വാസം. അതിനാല്‍ തുളസി ചെടിക്ക് സമീപം വിളക്ക് കൊളുത്തുന്നത് ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിന് തുല്യമാണ്. ഇത് ദേവിയെ പ്രസാദിപ്പിക്കുകയും വീട്ടില്‍ പോസിറ്റീവ് എനര്‍ജിയുടെ പ്രവാഹം ഉറപ്പാക്കുകയും ചെയ്യുന്നു.

വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി മാറുന്നതോടെ കുടുംബാംഗങ്ങള്‍ക്ക് ചുറ്റുമുള്ള ദോഷവും നീങ്ങും. തുളസി ചെടിയുടെ അടുത്ത് വിളക്ക് വെക്കുമ്പോള്‍ അത് പരിസ്ഥിതിയെ ശാന്തമാക്കാന്‍ സഹായിക്കുന്നു. തുളസി ചെടി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങളെ ആഗിരണം ചെയ്യുകയും വായു ശുദ്ധീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.

ഒപ്പം കത്തിച്ച വിളക്കില്‍ നിന്നുള്ള വെളിച്ചവും മണവും പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. ഇത് കുടുംബാംഗങ്ങളുടെ നല്ല ആരോഗ്യത്തിന് ഊര്‍ജം നല്‍കുന്നു. തുളസി ചെടിയുടെ സമീപത്ത് വിളക്ക് വെക്കുന്നത് വഴി വരുന്ന മണം പോസിറ്റീവ് എനര്‍ജി വര്‍ധിപ്പിക്കുകയും മാനസികാവസ്ഥ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. വിളക്കിലെ വെളിച്ചം ജീവിതത്തില്‍ നിന്ന് ഇരുട്ടിന്റെയും നിരാശയുടെയും ഉന്മൂലനത്തെ പ്രതീകപ്പെടുത്തുന്നു.

അജ്ഞതയ്ക്കെതിരായ പ്രകാശത്തിന്റെ വിജയത്തെയും ഒരാളുടെ ജീവിതത്തില്‍ നിന്ന് അന്ധകാരത്തെ നീക്കം ചെയ്യുന്നതിനെയും ഇത് സൂചിപ്പിക്കുന്നു. അതിനാല്‍ കഷ്ടകാലം മാറാനും സമൃദ്ധിയുടേയും സമ്പത്തിന്റേയും നല്ലകാലം വരാനും തുളസിത്തറയില്‍ വിളക്ക് വെക്കണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. എല്ലാ ദിവസവും തുളസിത്തറയില്‍ വിളക്ക് കൊളുത്തുന്നവരുടെ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+